ഞാൻ പതിയെ മാക്സിയുടെ സിബ്ബ് ഊരാൻ നോക്കിയതും അവരെന്റെ കയ്യിൽ പിടിച്ചു ..ഞാൻ എന്താ എന്ന ഭാവത്തിൽ നോക്കി
ടീച്ചർ : ഇപ്പൊ വേണ്ട പൊന്നെ … ഇപ്പൊ അത് സൈഫല്ല … എല്ലാം തരാം എന്റെ പൊന്നിന് ..ആരും അറിയരുത് ട്ടോ …
നീ അന്ന് കോളേജിന്ന് അറിയാതെ പിടിച്ചപ്പോ മുതലുള്ള ആഗ്രഹമാ … ജീവിതത്തിൽ ആദ്യമായി എന്റെ ശരീരത്തിൽ തൊട്ടതും നീയാ … എല്ലാം തരാം ട്ടോ .. ഈ പൊന്നും കുടത്തിന് …
പിന്നെ എന്നെ കല്യാണം കഴിക്കൊന്നും വേണ്ട ട്ടോ …കൂടെ ണ്ടായാൽ മതി … പറ്റിക്കരുത് …പിന്നെ അച്ചു ഒരിക്കലും അറിയണ്ട ട്ടോ …
ഇത് ഒരു ചിരിയോടെ ആണ് ടീച്ചർ പറഞ്ഞത് …
അഭി : അപ്പൊ ഇനി ടീച്ചർ
വേറെ വീട് കിട്ടിയാൽ പോവോ …
ടീച്ചർ : ഇല്ല …അഭി ഇനി പോവൂല്ല … പിന്നെ നമ്മള് മാത്രമുള്ളപ്പോ ലച്ചു എന്ന് വിളിച്ചാൽ മതി ട്ടോ …
അതും പറഞ്ഞ് എന്റെ ചുണ്ടൊന്ന് വലിച്ചീമ്പി വിട്ട് കവിളിൽ ഒരുമ്മയും തന്നാണ് ടീച്ചർ മുറിയിൽ നിന്ന് പോയത്
ഞാൻ ഇടിവെട്ടിയപോലെ കുറച്ചുനേരം നിന്നു …
എന്താപ്പോ ണ്ടായേ … എന്തൊക്കെയാ പ്പോ സംഭവിച്ചത് …മനസ്സിൽ പോലും വിചാരിക്കാത്ത കാര്യമാണല്ലോ നടന്നത് … ഒരിക്കലും ടീച്ചർ ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല …ടീച്ചർക്ക് …മുൻപ് തന്നെ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോ … മേലാകെ ഒന്ന് കുളിരുകോരി
കുറച്ചു കഴിഞ്ഞ് അച്ചു കഞ്ഞിയുമായി റൂമിലേക്ക് വന്നു … ഞാൻ ചിന്തിച്ചിരുന്നത് കണ്ട അച്ചു
അച്ചു : മോനെന്താ ഭയങ്കര ആലോചനയിലാണല്ലോ
അഭി : ഹേയ് ഒന്നുമില്ല..
അതും പറഞ്ഞു ഞാൻ പതിയെ എഴുന്നേറ്റിരുന്നു
അച്ചു : മനസ്സിലായി … മീനുവിനെ അല്ലെ …വന്നിട്ട് കണ്ടിട്ടില്ല അല്ലെ
അഭി : അതൊന്നുമല്ല …വെറുതെ ഓരോന്ന്
അച്ചു : നീ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞോ ?
അഭി : ഇല്ല … എന്തെ
അച്ചു : നീ ഹോസ്പിറ്റലിൽ ആയപ്പോ … എന്നോട് പല പ്രാവശ്യം ചോദിച്ചു നിന്റെ അവസ്ഥയെ കുറിച്ച് … ഭയങ്കര വെഷമം ഉള്ളപോലെ …കുഴപ്പമില്ല എന്ന് പറയുമ്പോ …മുഖത്തു തെളിച്ചവും ഉണ്ടാവും …ഞാൻ കരുതി നീ പറഞ്ഞെന്ന്
അഭി : ഇല്ല …അന്ന് കുളത്തീന്ന് ഒരു സൂചന പോലെ എന്റെ സംസാരത്തിൽ വന്നിരുന്നു …അതവൾക്ക് മനസ്സിലായിട്ടുണ്ടാകും ..പിന്നെ എന്നെ
കാണുമ്പോ ഭയങ്കര ഗൗരവമാ മുഖത്ത്
അച്ചു : എന്ന അവൾക്കും ഇഷ്ട്ടം ഉണ്ടെന്ന തോന്നുന്നത് …എന്തായാലും കുറച്ചു കഴിയട്ടെ …ഇപ്പൊ ഒന്നും പറയണ്ട നമുക്ക് നോക്കാം … നീ ഇത് കഴിക്ക്
ഞാൻ കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോ എനിക്ക് കവിളിൽ അമർത്തി ഓര്മ്മയും തന്നു ഒരു പുഞ്ചിരിയോടെ എന്റെ കണ്ണിലേക്ക് അൽപനേരം നോക്കി നിന്നാണ് അച്ചു പോയത്
ഇവൾക്കെന്തുപറ്റി … എനിക്ക് പനി വന്ന സങ്കടാവും
ഞാൻ പതിയെ കിടന്നു ആലോചനയിൽ മുഴുകി
ചേച്ചിയും …അനിയത്തിയും.വളഞ്ഞു… ഇനി ഇപ്പൊ ഇത് ഞാൻ എങ്ങിനെ മാനേജ് ചെയ്യും …ഒരു പിടുത്തവും കിട്ടുന്നില്ല … കാത്തിരുന്ന് അടിച്ചപ്പോ അത് ബമ്പർ ലോട്ടറി അതും ഡബിൾ ബമ്പർ
.
.പണ്ട് ഒരുപാട് പേരെ പ്രേമിച്ച ഒരാളുണ്ടല്ലോ ചരിത്രത്തിൽ …ഇനി അയാളുടെ പുനർജന്മമാണോ ഞാൻ …അയാളുടെ പേരെന്താ … ആ …വാസ്കോഡഗാമ … ഹേയ് അതല്ലാ പുള്ളി റേഡിയോ കണ്ടുപിച്ച ആളല്ലേ … ആ അത് മക്രോണി ..അല്ലെ ….മക്രോണി …അല്ലല്ലോ …ഒലക്ക … ഇവമ്മാര് വായികൊള്ളാത്ത പേരും വെച്ച് ഓരോന്ന് കണ്ടു പിടിക്കും മനുഷ്യനെ മെനക്കെടുത്താൻ…. കോപ്പ്
.
അങ്ങനെ ആലോചിച്ചിരിക്കുമ്പോ ‘അമ്മ റൂമിലേക്ക് വന്നു …ഞാൻപതിയെ എഴുന്നേറ്റു …’അമ്മ എന്റെ അടുത്തിരുന്നു എന്റെ തലയിലൂടെ ഒക്കെ തഴുകി എല്ലാം ചോദിച്ചറിഞ്ഞു …അമ്മക്ക് നല്ല ഉറക്ക് ഷീണം ഉണ്ട് …ഉറങ്ങി എഴുന്നേറ്റപ്പോഴാവും ഞാൻ വന്നത് അറിഞ്ഞത് അപ്പൊ നേരെ എന്റടുത്തേക്ക് വന്നതാണ് പാവം … കുറച്ച നേരം സംസാരിച്ചു എന്നോട് കിടക്കാൻ പറഞ്ഞ് ‘അമ്മ പോയി …അതോടെ മനസ്സ് കുറച്ചു ശാന്തമായി
…ആ ഇത്തിരി നേരം കൊണ്ട് തന്നെ അമ്മയുടെ ഒരുപാട് വാത്സല്യം കിട്ടിയ പോലെ തോന്നി

അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶