ലഗാന്റെ ചിമിട്ടൻ തെറി
പെട്ടെന്നാണ് ഒരു ചിന്ത മനസ്സിലേക്ക് ഓടിയെത്തിയത്
അല്ല അവർ രണ്ടു പേരല്ലേ ഇവിടുന്ന് പോയൊള്ളു മൂന്നു പേരുണ്ടായിരുന്നല്ലോ ..അപ്പൊ അച്ചു …
അത് മനസ്സിൽ വന്നപ്പോഴേക്ക് സുഷുമ്ന നാടിയിലൂടെ ഒരു മിന്നൽ പാഞ്ഞു
ഞാൻ പതിയെ ഇടതു ഭാഗത്തേക്ക് നോക്കി …അച്ചു അവിടെ ഉണ്ട്
എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് …ഞാൻ അനുവിനെ നോക്കി വെള്ളമിറക്കിയതും …ലഗാനേ തടവിയതും അവൾ കണ്ടു കാണും …ലഗാനേ തടവിയത് കണ്ട് കാണാൻ വഴിയില്ല ..,വെള്ളത്തിൽ വെച്ച് കാണില്ല …ഞാനെന്ത് കൊണ്ട് അതോർത്തില്ല …ഉള്ളിൽ നല്ല പേടിയുണ്ട് ..മുട്ടുകാൽ വിറക്കുന്നുണ്ട് പക്ഷെ അത് വെള്ളത്തിൽ ആയത് കൊണ്ട് കാണില്ല
അഭി : എന്താ അച്ചു …
ഞാൻ വളരെ നിഷ്കളങ്കനായി ചോദിച്ചു
അച്ചു : എന്താ മോനെ ..
അഭി
: എന്താ അച്ചു …പറ
അച്ചു : നീ എന്താ നോക്കിയത്
അഭി : എന്ത് നോക്കി … നീ എന്താ പറയുന്നത്
അച്ചു : അഭി …ഉരുളല്ലേ.. ഉരുളല്ലേ .. മോൻ നോക്കിയതൊക്കെ ഞാൻ കണ്ടു
അഭി : നീ എന്തൊക്കെയാ ഈ പറയുന്നത് … കുറെ നേരായി പോവല്ലേ
അച്ചു : പോവാം നിക്ക് …ഇത് തീരുമാനമാക്കിയിട്ട് പോയാ മതി … നീ എന്താ നോക്കിയത് അത് പറ …സത്യം പറഞ്ഞില്ലേൽ ഞാൻ നിന്നെ ഇവിടെ മുക്കി കൊല്ലും
സബാഷ് … അപ്പൊ നാളത്തെ വാർത്തയിൽ ചെറിയ തിരുത്തുണ്ട് ”കുണ്ടി നോക്കി യുവാവ് മുങ്ങി മരിച്ചു ” എന്തായാലും നാണക്കേട് ഉറപ്പാ …
അഭി : അറിയാതെ പറ്റിയതാ അച്ചു … ഇനി ണ്ടാവൂല … ചേച്ചീടെ കുട്ടിയല്ലേ പ്ലീസ് … അടിക്കല്ലെടി
ദയനീയമായി അവളുടെ മുഖത്ത് നോക്കി പറഞ്ഞു
അച്ചു : നിനക്ക് എന്നാടാ ഈ കോഴിത്തരം പരിപാടി തുടങ്ങിയത് …നിന്റെ കോഴിത്തരം അവരുടെ അടുത്ത് ..എടുക്കരുത്
അഭി : എടി …പെട്ടെന്ന് അങ്ങനെ കണ്ടപ്പോ നോക്കിയതാ …അല്ലാതെ ഞാൻ അങ്ങനെ ചെയ്യോ … നിന്റെ അഭിയെ നിനക്കറിയുന്നതല്ലേ … എന്റെ മോളല്ലേ …അടിക്കരുത് ട്ടോ ..
അച്ചു : അപ്പൊ നീ മീനുവിനെ എന്താ ചെയ്തത് ?
ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി …അതെങ്ങനെ അവൾക്കു മനസ്സിലായി …ഇതിനി വല്ല മെന്റലിസ്റ്റ് എങ്ങാനുമാണോ
അഭി : മീനുവിനെ ഞാനെന്ത് ചെയ്തു …ഒന്നും ചെയ്തില്ല
അച്ചു : നീ അവിടന്ന് മുങ്ങിയതും
ഇവിടെ പൊങ്ങിയതും …നീ കിളിപോയി നിന്നതും …അവളുടെ മുഖവും എല്ലാം ഞാൻ കണ്ടതാ … സത്യം പറഞ്ഞോ മോനെ അല്ലെങ്കി അച്ചുവിന്റെ തനി കൊണം നീ കാണും
ആ ഭീഷണിക്ക് മുന്നിൽ എന്റെ എല്ലാ ധൈര്യവും ചോർന്നു … തല എന്തായാലും പോവും …അതിനു മുൻപ് ഉള്ളതങ്ങ് പറയാം …ഞാൻ ശെരിക്കും കരഞ്ഞു
അഭി : അച്ചു … മീനുവിനെ ഞാനൊന്നും ചെയ്തിട്ടില്ല …അവളെ കണ്ടപ്പോ മുതൽ എനിക്ക് ഒരിഷ്ടം തോന്നിയതാ …അത് വെറുതെ ഒരിഷ്ടം അല്ല …ശെരിക്കും ഉള്ളിൽ തന്നെ തോന്നിയതാ … എനിക്ക് നിന്നെ പേടിയാ അച്ചു …അല്ലെങ്കിൽ നിന്നോട് അവര് വന്ന അന്ന് തന്നെ ഞാൻ പറയില്ലേ …
നിനക്കിഷ്ടമില്ലെങ്കിൽ ഞാൻ അത് മനസ്സിൽ നിന്ന് കളഞ്ഞോളാം … എനിക്ക് നിന്നെക്കാൾ വലുതല്ല ആരും … പിന്നെ അവര് വന്നപ്പോ നിന്റെ സന്തോഷം കണ്ട് ഞാൻ എത്ര സന്തോഷിക്കുന്നുണ്ട് എന്നറിയോ … നിന്നെ സങ്കടപ്പെടുത്തിയിട്ട് എനിക്കൊന്നും വേണ്ട …
നിനക്കിഷ്ടമില്ലെങ്കിൽ ഒന്ന് പറഞ്ഞ മതി …ഞാൻ പിന്നെ അങ്ങനെ ഒരു ചിന്ത പോലും മനസ്സിൽ കൊണ്ട് വരൂല
.
അച്ചു പെട്ടെന്ന് എന്റെ കൈ പിടിച്ച് വലിച്ച് അവളിലേക്കടുപ്പിച്ച് എന്നെ കെട്ടിപ്പിടിച്ച് തുരു തുരെ ഉമ്മ വെച്ചു
.
അച്ചു : എന്റെ പൊന്ന് എന്തിനാ ഈ ചേച്ചിയെ പേടിക്കുന്നെ … ന്റെ കുട്ടി ന്റെ ജീവനല്ലേ … ഈ കണ്ണ് നിറയുന്നത് ചേച്ചിക്ക് സഹിക്കോ … തമാശക്ക് ഞാൻ എന്തെങ്കിലും ചെയ്യുമ്പോ എന്റെ കുട്ടിക്ക് വേദനായാൽ തന്നെ ചേച്ചിക്ക് എത്ര വെഷമം
ഉണ്ടാവാറുണ്ട് അറിയോ … അന്ന് ഉച്ചക്ക് ചോറ് തരൂല പറഞ് ന്റെ പൊന്നിനെ പറഞ്ഞയച്ചപ്പോ എത്ര വെഷമം ണ്ടായിന് എനിക്ക്… നീ കുറച്ച് കഴിഞ്ഞ് ചേച്ചി ചോറ് താ എന്നും പറഞ് വരും എന്ന് കരുതി എത്ര കാത്തു …പിന്നെ നീ അന്ന് മുഴുവൻ പട്ടിണി കിടന്നപ്പോ ഞാൻ എത്ര കരഞ്ഞു അറിയോ …ന്റെ കുട്ടി പട്ടിണി കിടക്കുമ്പോ ചേച്ചിക്ക് എങ്ങിനെ ചോറ് ഇറങ്ങാ …ന്റെ പൊന്ന് ഇനി ചേച്ചിയെ പേടിക്കണ്ട ട്ടോ …സ്നേഹിച്ച മാത്രം മതി …

അച്ചുവിനെ പുറത്തേക്ക് വല്ലതും കയറ്റിവിടടെ.. 🙂!! അല്ലേൽ കൊന്നേക്ക് seen ഇല്ല 🫶