രാഹുൽ ഫോൺ കട്ട് ചെയ്തു. മാളവിക ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. അവൾക്ക് വിനോദ് സാറിനെ ഓർമ്മ വന്നു. വിനോദ് സാർ എത്ര മാന്യമായാണ് സംസാരിക്കുന്നത്! രാഹുലിന്റെ ഈ പെരുമാറ്റം അവളിൽ അവനോടുള്ള മതിപ്പ് കുറച്ചുകൂടി കുറച്ചു.
രാഹുലിന്റെ വീഡിയോ കോളിന് ശേഷം മനസ്സു മടുത്തിരുന്ന മാളവികയ്ക്ക് വിനോദ് സാറിന്റെ ആ മെസ്സേജ് ഒരു വലിയ ആശ്വാസമായിരുന്നു.
വിനോദ് സാർ: “മാളവിക… എന്തുടുക്കുവാ ഈ സമയത്ത്? ഉറക്കം വന്നില്ലേ?”
മാളവിക: “ഇല്ല സർ, ഞാൻ വെറുതെ ഇങ്ങനെ ഫോൺ നോക്കി ഇരിക്കുകയായിരുന്നു. സർ എന്താ ഈ നേരത്ത് ഉറങ്ങാതെ?”
വിനോദ് സാർ: “ഞാൻ ഓരോ വീഡിയോ ഒക്കെ കണ്ട് ഇങ്ങനെ ഇരിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഓരോന്ന് നോക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല.”
മാളവിക: “😂 (ചിരിക്കുന്ന ഇമോജി അയക്കുന്നു) സാറിനും ഈ സ്വഭാവം ഉണ്ടല്ലേ? വീഡിയോ കണ്ട് നേരം വെളുപ്പിക്കുകയാണോ?”
വിനോദ് സാർ: “പിന്നെല്ലാതെ… ഇടയ്ക്ക് നമ്മൾ ഇങ്ങനെ ഓരോന്ന് കാണണ്ടേ. ദാ, ഇപ്പോൾ ഞാൻ ഒരു മനോഹരമായ വീഡിയോ കണ്ടു. നമ്മുടെ നാടിന് അടുത്തുള്ള ആ പുഴയോരത്തെ ഫുഡ് സ്പോട്ടിന്റെ വീഡിയോ ആണ്. അത് കണ്ടപ്പോൾ നിന്നെ ഒന്ന് ഓർത്തു.”
മാളവിക: “സത്യമാണോ സാർ? അത് എവിടെയാ? എനിക്കും ഒന്ന് കാണിച്ചു തരുമോ?”
വിനോദ് സാർ: ” നിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഒന്ന് തരാമോ?.
മാളവിക: “അതിനെന്താ സാർ, തരാമല്ലോ. സാറും റീലൊക്കെ കാണാറുണ്ടല്ലേ? (ചിരിക്കുന്ന ഇമോജി). ഇതാണ് എന്റെ ഐഡി: @malu_v_. ഞാൻ ഇപ്പോൾ തന്നെ സാറിനെ ഫോളോ ചെയ്യാം.”
(അല്പസമയത്തിനുള്ളിൽ വിനോദ് സാർ അവളെ ഫോളോ ബാക്ക് ചെയ്യുന്നു. ഉടനെ ഒരു മനോഹരമായ വീഡിയോ അവൾക്ക് അയച്ചു കൊടുക്കുന്നു.)
വിനോദ് സാർ: “ദാ, ഈ വീഡിയോ ഒന്ന് നോക്കിയേ.
മാളവിക: “വാവ്! ഇത് നല്ല രസമുള്ള സ്ഥലമാണല്ലോ സാർ. നല്ല വൈബ് ഉള്ള സ്ഥലം. ഇന്ന് നമ്മൾ പോയ ആ ചായക്കടയും നല്ല രസമായിരുന്നു.
വിനോദ് സാർ: “മാളവിക, എന്റെ വൈഫ് ഇപ്പോൾ വിളിക്കും. അവൾ അവിടെ ദുബായിൽ തനിച്ചല്ലേ, ഈ സമയത്താണ് ഞങ്ങൾ എപ്പോഴും സംസാരിക്കാറുള്ളത്. അവൾക്ക് എന്നെ വിളിച്ചില്ലെങ്കിൽ ഉറക്കം വരില്ല. അതുകൊണ്ട് നമുക്ക് ബാക്കി നാളെ സംസാരിക്കാം.”
മാളവികയ്ക്ക് അത് കേട്ടപ്പോൾ തന്റെ അവസ്ഥയുമായി ഒന്ന് താരതമ്യം ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല.
മാളവികയുടെ ചിന്തകൾ: “നോക്കൂ, വിനോദ് സാറിന്റെ ഭാര്യയും ദുബായിലാണ്. അദ്ദേഹത്തിന് അവരോട് എത്ര കരുതലാണ്! അവൾക്ക് ഉറക്കം വരില്ലെന്ന് കരുതി രാത്രിയിലെ ഉറക്കം കളഞ്ഞ് അദ്ദേഹം കാത്തിരിക്കുന്നു. എന്റെ രാഹുൽ ആണെങ്കിൽ… മദ്യപിച്ച് സുഹൃത്തുക്കളുടെ ഇടയിൽ എന്നെ നാണം കെടുത്താനാണ് നോക്കുന്നത്.”
അവൾ പതുക്കെ മറുപടി ടൈപ്പ് ചെയ്തു:
മാളവിക: “സാരമില്ല സാർ. സാർ പോയി സംസാരിക്കൂ. ഭാര്യയോടുള്ള ഈ സ്നേഹം കാണുമ്പോൾ എനിക്ക് സാറിനോട് കൂടുതൽ ബഹുമാനം തോന്നുന്നു. സത്യത്തിൽ അവർ ഭാഗ്യവതിയാണ്.”
വിനോദ് സാർ: “അവളാണ് മാളവിക എന്റെ ഭാഗ്യം. ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതിനും എന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കും പിന്നിൽ അവളാണ്. ദുബായിൽ അവൾ കഷ്ടപ്പെടുന്നത് എനിക്കും ഞങ്ങളുടെ കുടുംബത്തിനും വേണ്ടിയാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് അവളെ വിഷമിപ്പിക്കുന്ന ഒരു കാര്യവും ഞാൻ ചെയ്യില്ല.”
മാളവിക: “അത് കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു സാർ. ഈ കാലത്ത് ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഭർത്താക്കന്മാർ കുറവാണ്. രാഹുലിന് എന്നോട് ഇങ്ങനെയൊരു കരുതലുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്.”
വിനോദ് സാർ: “ഓരോരുത്തരും ഓരോ സ്വഭാവമല്ലേ മാളവിക. നീ വിഷമിക്കണ്ട. നിന്റെ വില രാഹുൽ മനസ്സിലാക്കുന്ന ഒരു ദിവസം വരും. അതുവരെ നിനക്ക് എന്ത് സഹായത്തിനും ഒരു നല്ല സുഹൃത്തായി ഞാൻ കൂടെയുണ്ടാകും. ആ ഉറപ്പ് എനിക്ക് നൽകാൻ പറ്റും.”
മാളവിക: “സാർ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് വലിയ ആശ്വാസമാണ്. സാറിന്റെ ഭാര്യ ശരിക്കും ഭാഗ്യവതിയാണ്. സാറിനെപ്പോലെ ഒരാളെ ഭർത്താവായി കിട്ടിയത് അവരുടെ വലിയ പുണ്യം തന്നെയാകും.”
