ചിലപ്പോൾ അവളുടെ ചിരി ഓർത്ത് ഞാൻ തനിയെ ചിരിക്കാറുണ്ട്.
അർജുൻ: (ചിരിച്ചുകൊണ്ട്) അത്രയ്ക്ക് മനസ്സിൽ കയറിയോ നമ്മുടെ മാളവിക?
ദേവിക: (നാണത്തോടെ അവൻ്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചുകൊണ്ട്) അയ്യോ, നീയൊന്ന് മിണ്ടാതിരിക്കുമോ!
ഇരുവരും ചിരിച്ചു. അർജുൻ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു.
അർജുൻ: എന്തായാലും ദേവൂ, നിൻ്റെ മനസ്സ് എന്താണ് പറയുന്നതെന്ന് പതുക്കെ മനസ്സിലാക്കൂ.
നിൻ്റെ വികാരങ്ങളെ അംഗീകരിക്കാം. പക്ഷേ മാളവികയുടെ മനസ്സും അവളുടെ സ്വാതന്ത്ര്യവും ഒരുപോലെ ബഹുമാനിക്കണം.
ദേവിക: എനിക്കറിയാം, അർജുനേട്ടാ. നിന്നോട് ഇതെല്ലാം പറയാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
ദേവിക അവൻ്റെ കൈ മുറുകെ പിടിച്ചു. അന്ന് ആദ്യമായി തൻ്റെ മനസ്സിലെ രഹസ്യം ഒരാളോട് പൂർണമായി തുറന്നുപറഞ്ഞതിൻ്റെ ആശ്വാസം അവൾക്കുണ്ടായിരുന്നു.
എന്നാൽ ഉറങ്ങാൻ കിടന്നപ്പോഴും അവളുടെ മനസ്സിൽ വീണ്ടും തെളിഞ്ഞത് മാളവികയുടെ മുഖവും ആ പുഞ്ചിരിയുമായിരുന്നു.
ദേവികയുടെ മനസ്സിൽ: “മാളവിക … നിൻ്റെ സൗന്ദര്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ലെന്ന് തോന്നുന്നു. പക്ഷേ നിൻ്റെ മനസ്സിൽ എനിക്ക് എന്ത് സ്ഥാനമാണുള്ളത്?
നീ എന്നെ ഒരു ടീച്ചറായി മാത്രമാണോ കാണുന്നത്… അതോ ഒരിക്കൽ എങ്കിലും എന്നെ മറ്റൊരു രീതിയിൽ മനസ്സിലാക്കുമോ?”
അടുത്ത ദിവസം രാവിലെ. ദേവിക കോളേജിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. തലേദിവസം രാത്രി മാളവികയെക്കുറിച്ച് ദേവിക പറഞ്ഞ കാര്യങ്ങൾ അർജുൻ്റെ മനസ്സിലുണ്ടായിരുന്നു.
അർജുൻ: ദേവൂ, ഇന്ന് നിൻ്റെ കോളേജിൽ എന്തെങ്കിലും പരിപാടിയുണ്ടോ?
ദേവിക: പ്രത്യേകിച്ചൊന്നുമില്ല. എന്താ അങ്ങനെ ചോദിച്ചത്?
അർജുൻ: അല്ല, നീ ഇത്രയും പറഞ്ഞ മാളവികയെ ഒന്ന് കാണണമെന്ന് തോന്നി. നിൻ്റെ സംസാരത്തിൽനിന്ന് അവളെക്കുറിച്ച് കുറെയൊക്കെ അറിയാമല്ലോ!
ദേവിക: (ചിരിച്ചുകൊണ്ട്) അയ്യടാ! അപ്പോൾ എൻ്റെ മാളവികയെ കാണാൻ പോവുകയാണല്ലേ?
അർജുൻ: ദേ, തുടങ്ങിയോ! ഞാൻ വെറുതെ ഒന്ന് കാണണമെന്ന് പറഞ്ഞതല്ലേ!
ദേവിക: ശരി, ശരി. ഇന്ന് കോളേജ് കഴിഞ്ഞ് ഞാൻ അവളെ പരിചയപ്പെടുത്താം. പക്ഷേ നീ അവളുടെ മുന്നിൽവെച്ച് എന്നെ കളിയാക്കരുത്.
അർജുൻ: അതൊക്കെ നോക്കാം, മാഡം!
ദേവിക ചിരിച്ചുകൊണ്ട് അവൻ്റെ തോളിൽ ചെറുതായി അടിച്ചു.
അന്നത്തെ ദിവസം മാളവികയെ നേരിൽ
കാണാനുള്ള ചെറിയൊരു കൗതുകം അർജുനും ഉണ്ടായിരുന്നു.
ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ദേവിക സ്റ്റാഫ് റൂമിൽനിന്ന് പുറത്തിറങ്ങി ഇടനാഴിയിലേക്ക് നോക്കി.
കൂട്ടുകാരിയോട് സംസാരിച്ചുകൊണ്ട് നടന്നു വരുന്ന മാളവികയെ കണ്ടതും ദേവികയുടെ മുഖത്ത് അറിയാതെ പുഞ്ചിരി തെളിഞ്ഞു.
മാളവിക ഇളം നീല നിറത്തിലുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. നീളമുള്ള മുടി ഭംഗിയായി പിന്നിലേക്ക് ഒതുക്കിയിരുന്നു. സംസാരിക്കുമ്പോൾ മുഖത്ത് തെളിയുന്ന പ്രസന്നതയും ചിരിക്കുമ്പോൾ കണ്ണുകളിൽ വിരിയുന്ന തിളക്കവും അവളെ കൂടുതൽ ആകർഷകയാക്കി.
ദേവിക: മാളവികാ…
മാളവിക : (തിരിഞ്ഞുനോക്കി പുഞ്ചിരിച്ചുകൊണ്ട്) Yes, miss?
ദേവിക: ക്ലാസ് കഴിഞ്ഞോ? ഒരു മിനിറ്റ് ഇവിടെ വരാമോ? ഒരാളെ പരിചയപ്പെടുത്താനുണ്ട്.
മാളവിക :ശരി, മിസ്.
മാളവിക : അടുത്തേക്ക് വന്നു. അപ്പോഴാണ് കുറച്ചകലെയായി നിൽക്കുന്ന അർജുനെ അവൾ ശ്രദ്ധിച്ചത്.
ദേവിക: മാളവിക :, ഇത് എൻ്റെ husband അർജുൻ. അർജുനേട്ടാ, ഇതാണ് മാളവിക
മാളവിക : (പുഞ്ചിരിച്ചുകൊണ്ട്) Hello, sir! സുഖമാണോ?
അർജുൻ: Hello, Malavika. സുഖം. മാളവിക സുഖമാണല്ലോ?
മാളവിക : അതെ, sir. എല്ലാം സുഖം.
അർജുൻ: ദേവിക നിന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പഠനവും കുഞ്ഞിൻ്റെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് നോക്കുന്നത് എളുപ്പമല്ലല്ലോ.
മാളവിക: അതെ, sir. കുറച്ച് ബുദ്ധിമുട്ടൊക്കെയുണ്ട്. പക്ഷേ പഠിക്കണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ട് എങ്ങനെയെങ്കിലും മുന്നോട്ടുപോകുന്നു.
അർജുൻ: That’s really good. സ്വന്തം ആഗ്രഹങ്ങൾക്കുവേണ്ടി പരിശ്രമിക്കുന്നതിൽ സന്തോഷമുണ്ട്.
