ആര്യൻ: മാളു … കളിയാക്കാതെ വാ!
മാളു : ശരി, ശരി. ഇനി കളിയാക്കുന്നില്ല.
അവൾ അവൻ്റെ അടുത്തേക്ക് നടന്നു.
മാളു : പക്ഷേ ഒരു കാര്യം പറയട്ടെ? ദേവിക മിസ്സ് വളരെ നല്ല ആളാണ്. അർജുൻ സാറും നല്ല സ്വഭാവമാണ്. അതുകൊണ്ടാണ് ഞാൻ സന്തോഷത്തോടെ സംസാരിച്ചത്. അതിൽ വേറെ ഒന്നുമില്ല.
ആര്യൻ തലയാട്ടി.
ആര്യൻ: എനിക്കറിയാം, മാളു . നിന്നെ സംശയിച്ചതല്ല. എൻ്റെ മനസ്സിൽ തോന്നിയത് പറഞ്ഞതാണ്.
മാളു : അത് മതി. എന്തെങ്കിലും തോന്നിയാൽ എന്നോട് പറയണം. ഇങ്ങനെ മുഖം വീർപ്പിച്ച് നിൽക്കരുത്.
ആര്യൻ: ഞാൻ മുഖം വീർപ്പിച്ചോ?
മാളു : ഉവ്വ്! ചെറിയ കുട്ടിയെപ്പോലെ!
ആര്യൻ: എന്നാൽ നീയല്ലേ എന്നെ അങ്ങനെ ആക്കിയത്!
മാളു : ഞാനോ? ഞാൻ എന്ത് ചെയ്തു?
ആര്യൻ: ഒന്നുമില്ല, മാഡം. ഇനി പോകാമോ?
മാളു ചിരിച്ചുകൊണ്ട് അവനൊപ്പം നടന്നു.
മാളു : Okay, Mr. Jealous! ഇനി smile ചെയ്യൂ!
ആര്യൻ:
ഞാൻ jealous ഒന്നുമല്ല!
മാളു : ശരി, ശരി. നീ jealous അല്ല. Happy?
ആര്യൻ: വളരെ happy!
ഇരുവരും പരസ്പരം നോക്കി ചിരിച്ചു.
എന്നാൽ ആര്യൻ്റെ മനസ്സിൽ ഒരു ചോദ്യം ബാക്കിനിന്നു ,മാളുവിനെ മറ്റൊരാളോടൊപ്പം സന്തോഷത്തോടെ കാണുമ്പോൾ തനിക്കെന്തിനാണ് ഇത്ര അസൂയ തോന്നുന്നത്?
അവന് അതുവരെ വ്യക്തമായി മനസ്സിലായിരുന്നില്ല… മാളു തൻ്റെ മനസ്സിൽ എത്രത്തോളം പ്രാധാന്യം നേടിയിട്ടുണ്ടെന്ന്.
അന്ന് ശനിയാഴ്ചയായിരുന്നു. മാളുവിന് കോളേജിൽ ഒരു അസൈൻമെന്റുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാനുണ്ടായിരുന്നു. കുഞ്ഞിനെ വീട്ടിൽ നോക്കാൻ അമ്മയുണ്ടായിരുന്നതിനാൽ കുറച്ചുനേരം പുറത്തുപോകാമെന്ന് അവൾ തീരുമാനിച്ചു.
അതേസമയം, ദേവികയും അർജുനും ഒരു സുഹൃത്തിനെ കാണാനായി ആ ഭാഗത്തേക്ക് വന്നതായിരുന്നു.
കഫേയുടെ മുന്നിലെത്തിയപ്പോൾ അപ്രതീക്ഷിതമായി അവർ മാളുവിനെ കണ്ടു.
ദേവിക: “അയ്യോ, മാളു! നീ ഇവിടെ എന്താ?”
മാളു: (സന്തോഷത്തോടെ) “മിസ്സേ! എന്തൊരു coincidence! ഞാൻ കോളേജിൽ ഒരു കാര്യം അന്വേഷിക്കാൻ വന്നതാ.”
അർജുൻ: “ഹായ്, മാളു! How are you?”
മാളു: “I’m good, sir! നിങ്ങൾ രണ്ടുപേരും ഇവിടെ എന്താ?”
അർജുൻ: “ഞങ്ങൾക്ക് ഒരു ചെറിയ കാര്യമുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു. നീ coffee കുടിച്ചോ?”
മാളു: “ഇല്ല, sir. ഇനിയും കുടിച്ചിട്ടില്ല.”
ദേവിക: “എന്നാൽ വാ, നമുക്ക് ഒരുമിച്ച് coffee കുടിക്കാം. കുറച്ചുനേരം സംസാരിച്ചിട്ടു പോകാം.”
മാളു ഒരു നിമിഷം ആലോചിച്ചശേഷം പുഞ്ചിരിച്ചു.
മാളു: “Okay, miss!”
മൂന്നുപേരും കഫേയുടെ അകത്തേക്ക് നടന്നു.
അവർ ജനലിനടുത്തുള്ള ഒരു മേശയിൽ ഇരുന്നു. അർജുൻ എല്ലാവർക്കും coffee ഓർഡർ ചെയ്തു.
അർജുൻ: “മാളു, നിനക്ക് coffee ആണോ tea ആണോ കൂടുതൽ
ഇഷ്ടം?”
മാളു: “Coffee ആണ് ഇഷ്ടം, അർജുൻ. പക്ഷേ വീട്ടിൽ കുഞ്ഞുള്ളതുകൊണ്ട് ഇപ്പോൾ അധികം കുടിക്കാറില്ല.”
ദേവിക: “അതെന്താ? നീയൊരു കുഞ്ഞിൻ്റെ അമ്മയാണെന്ന് പറഞ്ഞ് നിൻ്റെ ഇഷ്ടങ്ങളൊക്കെ ഉപേക്ഷിക്കേണ്ട കാര്യമില്ലല്ലോ!”
മാളു: “അങ്ങനെ ഒന്നുമില്ല, മിസ്സ്. പക്ഷേ ഇപ്പോൾ കുറച്ചുകൂടി careful ആയിരിക്കണമല്ലോ.”
അർജുൻ: “അതും ശരിയാണ്. സ്വന്തം കാര്യങ്ങൾക്കും കുറച്ചുസമയം കണ്ടെത്തണം. അല്ലെങ്കിൽ എപ്പോഴും മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കിയിരിക്കേണ്ടിവരും.”
മാളു പുഞ്ചിരിച്ചു.
മാളു: “നിങ്ങൾ രണ്ടുപേരോടും ഇങ്ങനെ സംസാരിക്കുമ്പോൾ എനിക്ക് സ്വന്തം വീട്ടിലിരിക്കുന്നതുപോലെയാണ് തോന്നുന്നത്.”
ദേവികയുടെ മുഖത്ത് സ്നേഹമുള്ളൊരു പുഞ്ചിരി തെളിഞ്ഞു.
ദേവിക: “അത് കേട്ടപ്പോൾ സന്തോഷമായി, മാളു.”
Coffee എത്തിയപ്പോൾ അർജുൻ മാളുവിൻ്റെ മുന്നിലേക്ക് കപ്പ് നീക്കിവെച്ചു.
അർജുൻ: “Here you go!”
മാളു: “Thank you, sir!”
അർജുൻ: “അല്ല, മാളു… എന്നെ sir എന്ന് വിളിക്കേണ്ട. കോളേജിൽ ദേവികയുടെ husband ആയതുകൊണ്ട് sir എന്നൊന്നും വിളിക്കേണ്ട . ഇവിടെ അർജുൻ എന്ന് വിളിച്ചാൽ മതി.”
മാളു ചിരിച്ചു.
മാളു: “അയ്യോ, അത് എനിക്ക് കുറച്ച് strange ആയിരിക്കും!”
