മാളവിക വിനയത്തോടെ പുഞ്ചിരിച്ചു.
മാളവിക: Thank you, sir.
അർജുൻ ആദ്യമായി മാളവികയെ അടുത്തുനിന്ന് ശ്രദ്ധിച്ചു. ദേവിക പറഞ്ഞതുപോലെ അവൾക്ക് ആകർഷകമായ മുഖവും പ്രസന്നമായ പുഞ്ചിരിയുമുണ്ടായിരുന്നു. എന്നാൽ അവളുടെ സംസാരത്തിലെ ആത്മവിശ്വാസവും
വിനയവുമാണ് അർജുനെ കൂടുതൽ ആകർഷിച്ചത്.
അർജുൻ: മാളവിക, പഠനത്തിനിടയിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ടീച്ചറോട് ചോദിക്കാൻ മടിക്കേണ്ട. All the best for your studies!
മാളവിക: തീർച്ചയായും, sir. ദേവിക മിസ് ഞങ്ങളെ ഒരുപാട് help ചെയ്യാറുണ്ട്.
ആ വാക്കുകൾ കേട്ടപ്പോൾ ദേവികയുടെ മുഖത്ത് അഭിമാനം കലർന്നൊരു പുഞ്ചിരി തെളിഞ്ഞു.
ദേവിക: ശരി, മാളവിക. നീ പൊയ്ക്കോളൂ. നാളെ ക്ലാസിൽ കാണാം.
മാളവിക: Okay, miss. Good evening, sir!
അർജുൻ: Good evening, Malavika. Take care!
മാളവിക പുഞ്ചിരിച്ചുകൊണ്ട് കൂട്ടുകാരിയുടെ അടുത്തേക്ക് നടന്നു. അവൾ അകന്നുപോകുന്നത് അർജുൻ ഒരു നിമിഷം നോക്കിനിന്നു.
ദേവികയുടെ മനസ്സ് അർജുൻ മനസ്സിലാക്കുന്നു ❤️
അർജുൻ: ദേവൂ…
ദേവിക: എന്താ?
അർജുൻ: നീ പറഞ്ഞതിൽ കാര്യമുണ്ട്. മാളവിക നല്ലൊരു personality ഉള്ള കുട്ടിയാണ്. സംസാരിക്കുന്ന രീതിയും confidence-ഉമൊക്കെ നന്നായിട്ടുണ്ട്.
ദേവിക: (ആകാംക്ഷയോടെ) അപ്പോൾ നിനക്ക് അവളെ ഇഷ്ടമായോ?
അർജുൻ: ഒരു നല്ല കുട്ടിയായി തോന്നി. പക്ഷേ നീ അവളെക്കുറിച്ച് പറയുമ്പോൾ നിൻ്റെ മുഖത്ത് വരുന്ന സന്തോഷം നേരിട്ട് കാണുമ്പോഴാണ് എനിക്ക് കൂടുതൽ മനസ്സിലായത്.
ദേവിക: എന്ത് മനസ്സിലായെന്ന്?
അർജുൻ: അവളോട് നിനക്ക് എത്രത്തോളം special ആയൊരു feeling ഉണ്ടെന്ന്.
ദേവികയുടെ മുഖത്ത് നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു.
ദേവിക: അർജുനേട്ടാ, അവളെ നേരിൽ കണ്ടപ്പോൾ എനിക്ക് എന്താണ് തോന്നിയതെന്ന് അറിയാമോ? അവളോട് കുറച്ചുകൂടി സംസാരിക്കണമെന്നായിരുന്നു.
അർജുൻ: അത് നിൻ്റെ feeling ആണ്, ദേവൂ. പക്ഷേ അവൾക്ക് comfortable ആയ പരിധിയിൽ മാത്രം സംസാരിക്കണം. നീ അവളുടെ teacher ആണെന്ന കാര്യം
മറക്കരുത്.
ദേവിക: എനിക്കറിയാം. I’ll be careful.
അർജുൻ: ശരി. ഇനി വീട്ടിലേക്ക് പോകാം. നമ്മുടെ ദേവിക മിസ്സിന് ഇന്ന് നല്ലൊരു ദിവസമായിരുന്നല്ലോ!
ദേവിക: (ചിരിച്ചുകൊണ്ട്) അർജുനേട്ടാ… നീയൊന്ന് മിണ്ടാതിരിക്കുമോ!
ഇരുവരും ചിരിച്ചുകൊണ്ട് പാർക്കിങ്ങിലേക്ക് നടന്നു. അർജുന് മാളവികയെ ആദ്യമായി കാണാൻ കഴിഞ്ഞു. എന്നാൽ ദേവികയുടെ മനസ്സിൽ അവളോടുള്ള ആകർഷണം എത്ര ആഴത്തിലേക്ക് പോകുമെന്നത് അപ്പോഴും അവൾക്കുതന്നെ അറിയില്ലായിരുന്നു.
അടുത്ത ദിവസം
കോളേജ് കോറിഡോർ — കുറച്ചുസമയം കഴിഞ്ഞ്
ക്ലാസ് കഴിഞ്ഞ് കുട്ടികൾ ഓരോരുത്തരായി പുറത്തേക്ക് പോകുകയായിരുന്നു. ദേവിക മിസ്സും ഭർത്താവ് അർജുനും കോളേജ് കോറിഡോറിൽ നിന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ബാഗുമായി പുറത്തേക്ക് വന്ന മാളു അവരെ വീണ്ടും കാണുന്നത്.
ദേവിക: മാളൂ… ഇങ്ങോട്ട് വന്നേ. കുറച്ചുനേരം കൂടി സംസാരിച്ചിട്ട് പോകാം.
മാളു ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.
മലു: Hi, അർജുൻ sir! സുഖമാണോ?
അർജുൻ: സുഖമാണ്, മാളു . ക്ലാസൊക്കെ എങ്ങനെയുണ്ട്?
ദേവികയുടെ മുഖത്ത് സ്നേഹമുള്ളൊരു പുഞ്ചിരി വിടർന്നു.
അവരുടെ സംസാരം കുറച്ചുദൂരെ നിന്ന് ആര്യൻ കാണുന്നുണ്ടായിരുന്നു. ദേവിക മിസ്സിനോട് സംസാരിക്കാനായി അവൻ വന്നതായിരുന്നു. പക്ഷേ മിസ്സ് അർജുനോടും മാളുവിനോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കണ്ടപ്പോൾ അവൻ്റെ മനസ്സിൽ ചെറിയൊരു അസ്വസ്ഥത തോന്നി.
‘മാളു ഇവരോട് ഇത്ര സന്തോഷത്തോടെ സംസാരിക്കുന്നുണ്ടല്ലോ… പ്രത്യേകിച്ച് ദേവിക മിസ്സിനോട് അല്ല അവരുടെ ഭർത്താവിനോട് ‘
അവൻ അറിയാതെ അവരുടെ അടുത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
അർജുൻ: മാളു , ദേവിക നിന്നെക്കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ പറയാറുണ്ട്.
മാളു പെട്ടെന്ന് ദേവികയെ നോക്കി.
മാളു : അയ്യോ, ശരിക്കും? എന്തൊക്കെയാണ് മിസ്സ് പറഞ്ഞത്?
