അർജുൻ: അതൊക്കെ ഞാൻ പറഞ്ഞുതന്നാൽ പിന്നെ അവൾ എന്നോട് വഴക്കിടും!
മൂന്നുപേരും ചിരിച്ചു.
ദേവിക: അർജുൻ! വെറുതെ ഓരോന്ന് പറയല്ലേ.
മാളു : അയ്യോ, മിസ്സിന് നാണം വരുന്നുണ്ടല്ലോ!
ദേവിക ചിരിച്ചുകൊണ്ട് മാളുവിൻ്റെ കൈയിൽ സാവധാനം തട്ടി.
ദേവിക: നീയും തുടങ്ങിയോ?
മാളു : ഞാൻ ഒന്നും പറഞ്ഞില്ലല്ലോ, മിസ്സ്!
അത് കണ്ടുകൊണ്ടിരുന്ന ആര്യൻ്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. മാളു മറ്റുള്ളവരോട് ഇങ്ങനെ കളിയായി സംസാരിക്കുന്നത് അവന് ഇഷ്ടമായിരുന്നെങ്കിലും, ഇപ്പോൾ എന്തുകൊണ്ടോ അവൻ്റെ മനസ്സിൽ ചെറിയൊരു അസൂയ തോന്നി.’എനിക്ക് എന്തിനാണ് ഇങ്ങനെ തോന്നുന്നത്?
മാളു ആരോടു സംസാരിക്കണം എന്നത് അവളുടെ ഇഷ്ടമല്ലേ…’എന്നിട്ടും അവൻ്റെ കണ്ണുകൾ അവരിൽനിന്ന് മാറിയില്ല.
സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പ് മാളു അർജുനെയും ദേവികയെയും മാറിമാറി നോക്കി.
മാളു : ഒരു കാര്യം ചോദിച്ചോട്ടെ?
അർജുൻ: ചോദിച്ചോളൂ.
മാളു : നിങ്ങൾ രണ്ടുപേരും നല്ല cute couple ആണല്ലോ!
ദേവിക പൊട്ടിച്ചിരിച്ചു.
ദേവിക: അയ്യടാ! നീയിത് എപ്പോഴാ തീരുമാനിച്ചത്?
മാളു : ഇപ്പോഴേ! സത്യം പറയുന്നതിന് എന്തിനാ ഇത്ര ചിരി?
അവൾ അർജുനെ നോക്കി തുടർന്നു.
മാളു : അർജുൻ sir നല്ല handsome ആണ്. പിന്നെ ദേവിക മിസ്സും സുന്ദരിയാണ്. രണ്ടുപേരും കൂടി നിൽക്കുമ്പോൾ നല്ല ജോഡിയാണ്.
You both look really good together!
അർജുൻ: ഓഹോ! അപ്പോൾ ഇന്നത്തെ compliments മുഴുവൻ ഞങ്ങൾക്കാണല്ലോ!
മാളു : അതെ, sir. സത്യം പറയുന്നതിൽ എനിക്ക് ഒരു മടിയുമില്ല!
ദേവിക: എന്നെ സുന്ദരിയെന്ന് പറഞ്ഞത് ശരി… പക്ഷേ അർജുനെ ഇത്രയൊക്കെ പുകഴ്ത്തേണ്ട കാര്യമുണ്ടോ?
ദേവിക തമാശയായി പറഞ്ഞപ്പോൾ അർജുൻ ചിരിച്ചുകൊണ്ട് അവളെ നോക്കി.
അർജുൻ: കണ്ടോ മാളു ? സ്വന്തം husband-നെക്കുറിച്ച് ഇങ്ങനെ അസൂയപ്പെടുന്ന ഭാര്യയെ ആദ്യമായിട്ടായിരിക്കും നീ കാണുന്നത്!
മാളു : അയ്യോ, മിസ്സിന് അസൂയയൊന്നുമില്ല. അതൊക്കെ സ്നേഹമാണ്!
മൂന്നുപേരും വീണ്ടും ചിരിച്ചു.
പക്ഷേ കുറച്ചുദൂരെ നിന്നിരുന്ന ആര്യന് ആ ചിരി അത്ര രസിച്ചില്ല.
കുറച്ചുകഴിഞ്ഞ് ദേവികയും അർജുനും യാത്ര പറഞ്ഞ് പുറത്തേക്ക് നടന്നു.
ദേവിക: Okay, മാളു . നാളെ ക്ലാസിൽ കാണാം. Take care!
മലു: Okay, miss. Bye, sir!
അർജുൻ: Bye, Malu. See you!
അവർ പോയതും മാളു തിരിഞ്ഞുനോക്കിയപ്പോൾ ആര്യൻ അവിടെ നിൽക്കുന്നത് കണ്ടു.
മാളു : ആര്യൻ! നീ ഇവിടെ എന്തെടുക്കുവാ?
ആര്യൻ: ഒന്നുമില്ല. നിന്നെ കാത്തുനിൽക്കുകയായിരുന്നു.
മാളു : എന്നെയോ? എത്ര നേരമായി?
ആര്യൻ: കുറച്ചുനേരമായി.
മലു: എന്നിട്ട് നീ വിളിച്ചില്ലല്ലോ!
ആര്യൻ: നീ തിരക്കിലായിരുന്നല്ലോ. ദേവിക മിസ്സിനോടും അവരുടെ husband-നോടും നല്ല സംസാരമായിരുന്നല്ലോ!
അവൻ്റെ ശബ്ദത്തിൽ ചെറിയൊരു പരിഭവം കലർന്നിരുന്നു.
മാളു അവൻ്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
മാളു : അയ്യോ… എന്താ ഇത്? നീ jealous ആയോ?
ആര്യൻ: ഞാനോ? എന്തിന്?
മാളു : അത് നിൻ്റെ മുഖത്തുണ്ട്, Mr. Aryan!
ആര്യൻ: ഓഹോ! ഇനി എൻ്റെ മുഖം നോക്കി മനസ്സ് വായിക്കാനും തുടങ്ങിയോ?
മാളു : അതിന് വലിയ ബുദ്ധിയൊന്നും വേണ്ട. നീ ഇപ്പോൾ ചിരിക്കുമ്പോൾ പോലും ശരിക്കും ചിരിക്കുന്നില്ല.
ആര്യൻ ഒരു നിമിഷം മിണ്ടാതിരുന്നു.
ആര്യൻ: നീ അവരോട് സന്തോഷത്തോടെ സംസാരിക്കുന്നത് കണ്ടപ്പോൾ… എന്തോ
ഒരു ചെറിയ അസ്വസ്ഥത തോന്നി. എനിക്കുതന്നെ അതിൻ്റെ കാരണം മനസ്സിലാകുന്നില്ല.
മാളുവിൻ്റെ മുഖത്ത് കുസൃതിച്ചിരി വന്നു.
മാളു : അപ്പോൾ ഞാൻ മറ്റുള്ളവരോട് സംസാരിക്കുന്നത് നിനക്ക് ഇഷ്ടമല്ലേ?
ആര്യൻ: അങ്ങനെ പറഞ്ഞില്ല. നിനക്ക് ആരോടും സംസാരിക്കാം. പക്ഷേ…
മാളു : പക്ഷേ എന്താ?
ആര്യൻ: നിന്നോട് സംസാരിക്കണമെന്ന് കരുതി വന്നപ്പോൾ നീ അവിടെ വളരെ സന്തോഷത്തോടെ സംസാരിക്കുന്നത് കണ്ടു. അത്രയേ ഉള്ളൂ.
മാളു കുറച്ചുനേരം അവനെ നോക്കിനിന്നു. പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു:
മാളു : അയ്യോ, പാവം! എൻ്റെ ആര്യന് ചെറിയ jealousy വന്നല്ലേ!
