മഴനീർതുള്ളികൾ – 3 36അടിപൊളി 

പിടിച്ചു കളയാതെയിന്നുറക്കം നടക്കില്ല…

മലർന്നു കിടന്നു മുണ്ടിന്റെ കുത്തഴിച്ചുകൊണ്ട് ഫോൺ കയ്യിലെടുത്തു….

2% ചാർജ്….

“മൈര്….”

ഇനിയിപ്പോ ഭാവന തന്നെ ശരണം…

മുണ്ട് വകഞ്ഞുമാറ്റി കുട്ടനെ കയ്യിലെടുത്തൊന്നു താലോലിച്ചു…

കണ്ണടച്ചു ഉഴിഞ്ഞു തുടങ്ങിയതും മനസിലെക്കാവളുടെ മുഖം കയറിവന്നു….

നിറഞ്ഞൊഴുകിയ കണ്ണുകൾ…

“കോപ്പ്…..”

ഹരി കമിഴ്ന്നുകിടന്നുകൊണ്ട് മുഷ്ടി ചുരുട്ടി ബെഡിലിടിച്ചു….

എന്തിനാണാവള് തന്നെയിങ്ങനെ തലയിലേക്ക് തള്ളിക്കയറി വരുന്നേ….

ആ മൂഡ് അങ്ങനങ്ങു പോയിക്കിട്ടി….

അവളുടെയൊരു നോട്ടത്തിനോ വാക്കിനോ എന്തിന് ചിന്തയ്ക്കുപോലും തന്നെ ഇത്രയധികം സ്വാധീനിക്കാൻ കഴിഞ്ഞോ…

വീണുപോയോ…..

ആ മുരിങ്ങക്കയോട് ഒരു സൈഡ് വലിവ് പോലെ….

ചെറുപുരയ്ക്കലെ മായേടെ മോൻ ഹരികൃഷ്ണന് മതിലകത്തെ രാജകുമാരി….

ഹരിയുടെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു…..

വേണ്ട….അർഹതയില്ലാത്തതൊന്നും ഇന്നോളം മോഹിച്ചിട്ടില്ല….

അമ്മയുടെ കഷ്ടപ്പാടറിഞ്ഞ് ഒരു മിട്ടായിക്ക് പോലും….

ഇവിടെയീ ഗതികേടിന്റെ കുഴീലല്ല അവള് ജീവിക്കേണ്ടത്…

അവളുടെ സ്വപ്നങ്ങൾക്കൊതൊരു ജീവിതം സന്തോഷത്തോടെ സമാധാനത്തോടെ എവിടെയെങ്കിലും ജീവിച്ചു തീർത്തോട്ടെ….

അവിടെ ഞാനും എന്റെയാ റോൾഡ് ഗോൾഡ് താലിയും വേണ്ട….

വന്നതുപോലെ തന്നെയൊരു ദിവസം തിരിച്ചുപോകാൻ അവൾക്കു സാധിക്കട്ടെ…

അവനൊരു ദീർഘ നിശ്വാസത്തോടെ കണ്ണടച്ചു….

രാവിലെ ഹോസ്പിറ്റലിൽ നിന്നും അരുൺ വിളിക്കുമ്പോളാണ് ഹരി എഴുന്നേൽക്കുന്നത്…

മൂരി നിവർത്തി മുണ്ടും മുറുക്കിയുടുത്തു പല്ല് തേക്കാനായി അടുക്കള ഭാഗത്തേക്ക്‌ വരുമ്പോളാണ് സ്ലാബിന് മുകളിൽ കയറിയിരുന്നു മടിയിൽ മായ ബേക്കറി ഐറ്റംസ് ഇട്ടുവക്കുന്ന ഡബ്ബയും വച്ച് ചായയിൽ ബിസ്ക്കറ്റ് മുക്കിതിന്നുന്നവളെ കാണുന്നത്….

മുഖം കൊടുക്കാതെ മുറ്റത്തേക്കിറങ്ങി..

അതു പിന്നങ്ങനാണ്…മിണ്ടുമ്പോ അങ്ങ് മിണ്ടുമെങ്കിലും തുടക്കമിടാൻ രണ്ടുപേർക്കും ഒരു സ്റ്റാർട്ടിങ് ട്രബിൾ….

അവൻ പല്ല് തേച്ചു കയറി വരുമ്പോളും അതേ ഇരിപ്പും കഴിപ്പും തന്നെ…

“കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ലേ….” പാത്രങ്ങൾ ഒക്കെ തുറന്നുനോക്കികൊണ്ട് ചോദിച്ചു….

“ആര്….ഞാനോ….”

“അല്ലാണ്ടിവിടിപ്പോ വേറാരും ഇല്ലല്ലോ…”

“എനിക്കറിഞ്ഞുകൂടാ….”

“എന്ത്…കുക്കിംഗോ…”

“മ്മ്…”

“തിന്നാൻ അറിയാവോ….”

അതിനമ്മു അവനു നേരെ തുറിച്ചു നോക്കി…

“വീട്ടില് ജോലിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നു അതോണ്ട് എനിക്ക് ഇതൊന്നും അറിയില്ല….”

“ഇവിടെ പിന്നെന്റെ അമ്മേം….കയ്യും കഴുകി വന്നിരിക്കാൻ….”

അതുകേട്ടു അവളുടെ മുഖം വാടി…

“ഞാൻ ഉണ്ടാക്കാം…നീ പാത്രം കഴുകിക്കോണം…”

അവനാ വാട്ടം കണ്ടു പിന്നെ അതിൽ തൂങ്ങിയില്ല…

അമ്മു തലകുലുക്കി സമ്മതിച്ചു….

ഹരി കുക്കറെടുത്തു ഏത്തപ്പഴം കഴുകി അതിലിട്ടു പൊടിക്ക് വെള്ളമൊഴിച്ചു സ്‌റ്റോവിൽ വച്ചു…

വേറൊരു പാത്രത്തിൽ മുട്ടയും….

“അയ്‌ശേരി ഇതിനാർന്നോ ഇത്ര ബിൽഡപ്….” അവനെന്തോ കാര്യമായിട്ട് ഉണ്ടാക്കാൻ പോകുവാണെന്നു നോക്കിനിക്കുവായിരുന്നു അമ്മു…

“എന്നാ തന്നതാനങ്ങു ഉണ്ടാക്കികൂടാരുന്നോ….”

തുറന്നാ വാ അങ്ങനെ തന്നേ അടഞ്ഞു…ഇല്ലേൽ ചെലപ്പോ പഴം പോലും കിട്ടീന്ന് വരില്ല…

വിസിലടിച്ചതും കുക്കർ ഓഫ്‌ ചെയ്തു ടാപ്പിന് കീഴെ കാണിച്ചു എയർ കളഞ്ഞു തുറന്നു…

ഒരു പ്ലേറ്റെടുത്തു അതിലേക്ക് മാത്രം പഴം എടുത്തിടുന്നവനെ കണ്ട് അമ്മുവിന്റെ പുരികം ചുളിഞ്ഞു…

“അപ്പൊ എനിക്കോ….”

“ഏഹ്….”

“അല്ല…എനിക്കും കൂടെ….”

“കാലല്ലേ ഉളുക്കീട്ടുള്ളു….കൈക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ…തന്നതാനെടുത്തങ്ങു തിന്നേച്ച മതി….”

അങ്ങനെ പറഞ്ഞെങ്കിലും ആ കുത്തിവീർത്ത കവിള് കണ്ട് എടുത്ത പ്ലേറ്റ് അവൻ അവളുടെ കയ്യിലേക്ക് കൊടുത്തു…..

വേറൊരു പ്ലേറ്റിൽ മുട്ടയും പഴവും എടുത്ത് അവൻ ഹാളിലേക്കും…

കഴിച്ചു കഴിഞ്ഞ് തിരികെ വരുമ്പോളും അമ്മു സ്ലാബിന്റെ മണ്ടേൽ തന്നെ….

“എന്തോന്നടി സ്ലാബില്ല കുന്നില്ലമ്മേടെ പ്രതിഷ്ഠയോ…നിലത്തോട്ടെറങ്ങുന്നില്ലേ…”

2 Comments

Add a Comment
  1. Story idunath nirthiyo? Waiting aan storykk daily post cheythoode

  2. Heyy enna post cheya?

Leave a Reply

Your email address will not be published. Required fields are marked *