മഴനീർതുള്ളികൾ – 3 36അടിപൊളി 

ചുട്ട മുളകിൽ നിന്നും പുക പൊന്തുന്നത് അമ്മു കണ്ടു…

വ്യക്തമായി കാണാൻ കുനിഞ്ഞു നോക്കിയതും അടുത്ത ഇടിക്ക് തെറിച്ച മുളകിന്റെ അരി കൃത്യമായി അവളുടെ കണ്ണിൽ വീണു….

“ആഹ്ഹ്…….അമ്മേ……എന്റെ കണ്ണ്…..” നിന്നു തുള്ളുന്നുണ്ട്….

അവൻ മുഖം പിടിച്ചു കണ്ണ് വലിച്ചു വിടർത്തി നോക്കി…

മുളകിന്റെ അരി വീണിട്ടുണ്ട്…

“ഡീ കണ്ണടക്കല്ലേ….” തോളിൽ കിടന്ന തോർത്തിന്റെ നൂലിട്ട് എടുക്കാൻ നോക്കി….

“നീറീട്ട് പാടില്ലാടാ….” കരഞ്ഞുതുടങ്ങി…..

തോണ്ടിയെടുക്കാന്ന് വച്ചാ കയ്യിൽ മുളകാണ്…

പുകഞ്ഞിട്ട് കുതറിപിടയുവാണ് അമ്മു…..

അവൻ അവളുടെ മുഖം മുറുകെപിടിച്ചുവച്ചു….

കണ്ണുവിടർത്തി നാവുനീട്ടി നക്കി….

നോക്കുമ്പോൾ അറ്റത്തു വന്നിട്ടുണ്ട്….

ഒന്നുകൂടെ കണ്ണിനുള്ളിലൂടെ നാവു നീട്ടി നക്കി….

നാവിന്തുമ്പിൽ കിട്ടിയത് തുപ്പികളഞ്ഞു….

“പോയോടാ….”

“ഹ്മ്മ്….” ശ്വാസം കനത്തൊരു മൂളൽ….

ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളമെടുക്കുമ്പോളും പിടഞ്ഞുയരുന്ന നെഞ്ചിടിപ്പവൻ അടക്കിപിടിച്ചു…

ഒരു വാ വായിലേക്ക് കമിഴ്ത്തി പരവേശമടക്കി….

തോർത്തിന്റെ തുമ്പ് നനച്ചു അവളുടെ കണ്ണിനുമുകളിൽ വച്ചുകൊടുത്തു…

“കണ്ണ് തുറക്കണ്ട…ഇച്ചിരെ കഴിയുമ്പോൾ നീറ്റലടങ്ങും….”

അവളാ കണ്ണും പൊത്തിപിടിച്ചു നിന്നു…

നീറ്റലടങ്ങിയപ്പോൾ കണ്ണ് തുറന്നു…

അവൻ ചമ്മന്തിയരച്ചു കഴിഞ്ഞ് ആ കല്ലിൽ ചോറ് ഇട്ടുരുട്ടി എടുക്കുന്നുണ്ട്…..

വായിൽ വെള്ളമൂറി….മായ അങ്ങനെ കൊടുക്കാറുണ്ട് അവൾക്കു…നല്ല രുചിയാണതിന്..

ഉരുളയുരുട്ടി തിരിഞ്ഞതും അമ്മു കൊതിയോടെ നോക്കുന്നത് കണ്ടു…

“വേണോ….” ഉരുള അവളുടെ കൈക്കു നേരെ നീട്ടി….

തോർത്തും കയ്യിൽ പിടിച്ചുനിന്ന അമ്മു വാ തുറന്നുകാട്ടി…

ഒന്ന് അന്തിച്ചെങ്കിലും കൈക്ക് നേരിയ വിറയലോടെ ഹരിയവളുടെ വായിലേക്ക് വച്ചുകൊടുത്തു…

അമ്മുവിന്റെ ചുണ്ടും നാവും അവന്റെ വിരൽത്തുമ്പു കൂടി ഊമ്പിയെടുത്തു….

രണ്ടുപേർക്കും അടിമുടിയെരിഞ്ഞു കയറി….

അമ്മുവിന്റെ തല താണുപോയി… .മായയുടെ വിരലുനുണഞ്ഞുവിടുമ്പോലെ ചെയ്തുപോയതാണ് അറിയാതെ….

ഹരി അമ്മിതറയുടെ മേലെ ഇരുവശത്തും കൈകുത്തി അവൾക്കഭിമുഖമായി ചാരിയിരുന്നു….

“അമ്മു…..” അവളുടെ നേരെ നോക്കി….

അമ്മു മൂളിയതുമില്ല നേരെ നോക്കിയതുമില്ല…

“അമ്മൂ…..ഇതൊരു നടക്ക് പോവില്ലടി…..എനിക്ക്…എനിക്ക് നിന്നോടെന്തൊക്കെയോ ഉണ്ട്….ഉറപ്പാ…..”

ഒരു തുറന്ന് പറച്ചിലാണോ…

അതിനവർക്ക് പോലും മനസിലായിട്ടില്ലല്ലോ..

പിന്നെങ്ങനെ….

“ഇതിങ്ങനെ പോയ ശെരിയാവില്ല…..നിന്നോട് വേണ്ടാത്തതൊക്കെ നല്ല രീതിക്ക് എനിക്ക് തോന്നുന്നുണ്ട്…..അതിവിടെ ആരും ഇല്ലാത്തോണ്ട് മാത്രമൊന്നുമല്ല അല്ലാത്തപ്പോളും അങ്ങനൊക്കെ തന്നെയാ…..”

ഒന്നു ശ്വാസം അയച്ചുവിട്ടു….

“നീ…..നിനക്ക് ഒരു ഹോസ്റ്റലിലേക്ക് മാറിക്കൂടെ….”

അമ്മു തലയുയർത്തി അവനെ നോക്കി…

ഇല്ലെന്ന് മുഖമനക്കി….

“പ്ലീസ്…..ഞാൻ നോക്കിക്കോളാമെടി….പ്ലീസ്….ഇതിനി ഇതിൽ കൂടുതൽ വളർന്നാൽ ഞാൻ നിന്നോടെന്തെങ്കിലും മോശമായി പെരുമാറിയാൽ……..”

ഒന്നു നിർത്തി…

“നെറികേട് മാത്രമേ ചെയ്തിട്ടുള്ളു നിന്നോട്….ഒന്നും തിരുത്താൻ കഴിഞ്ഞിട്ടുമില്ല….അതിനും മുകളിൽ ഒന്നു കൂടെ വേണ്ട….”

“ഫിസിക്കലി മാത്രമാണോ…” അമ്മു ചോദിച്ചു…

“അല്ല….” അവന്റെ ശബ്ദം പതിഞ്ഞു…

“എനിക്കറീല്ലടി…” നേർത്തു വന്നു….

“ഇതൊരു കൺഫെഷൻ ആണോ….”

“അതുമല്ല…..എനിക്ക് തന്നെ എന്താന്ന് അറീല്ല…അതിനൊന്നിനുമുള്ള യോഗ്യതയും ഇല്ല…പറയുന്നേ കേൾക്കേടി അമ്മയെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം ഹോസ്റ്റലിലേക്ക് മാറിക്കോ…നിന്റെ നല്ലതിന് വേണ്ടിയാ…..”

“അതിനും മാത്രം എന്ത് ഇൻസിഡന്റ്‌സ് ആട ഉണ്ടായേ…ഇതൊക്കെ ഒരു കാരണമാണോ…സംഭവിച്ചു പോയതല്ലേ….” അമ്മുവിന് എന്ത് പറയണമെന്നോ എങ്ങനേ ഹാന്റിൽ ചെയ്യണമെന്നോ അറിയില്ല…

“ഇതിങ്ങനെ പോയ പലതും സംഭവിക്കും…എനിക്ക് നിന്റത്ര സെൽഫ് കണ്ട്രോൾ ഒന്നും ഇല്ല മോളേ….” ഹരി തൊഴുമ്പോലെ കൈ കൂട്ടിപിടിച്ചു…

“ഞാൻ പോവില്ല…എനിക്ക് അമ്മയെ വേണം….” കൊച്ചുകുഞ്ഞിനെപോലെ ചുണ്ടുകൂർപ്പിച്ചു പിണങ്ങി നിന്നു അമ്മു…

2 Comments

Add a Comment
  1. Story idunath nirthiyo? Waiting aan storykk daily post cheythoode

  2. Heyy enna post cheya?

Leave a Reply

Your email address will not be published. Required fields are marked *