മഴനീർതുള്ളികൾ – 3 36അടിപൊളി 

“നിനക്കിവിടെ വരാം….അമ്മ നിന്റെ തന്നെയാ…ഇവിടെ തന്നെ കാണും…..” അനുനയം തന്നെ നല്ലതെന്ന് തോന്നി അവന്..

“നീയോ….” അതെങ്ങനെയോ വായീന്ന് ചാടിപോയതാ….

“ഞാനും പിന്നിവിടെത്തന്നെ…..” കത്തിയത് അപ്പോളാണ്…

അവനൊന്നു വിരണ്ടു ചെറുതായിട്ട്…

”ഡീ….അമ്മു വേണ്ടാടി…..അത് ശെരിയാവില്ല…..ചേരില്ല……എല്ലാർക്കുമില്ലേ പാർട്ണറെ കുറിച്ചുള്ള കോൺസെപ്റ്റുകൾ…..“

കേട്ടപാതി കേക്കാത്ത പാതി അമ്മുവിന് ദേഷ്യം ഇരച്ചുകയറി….

അവനുദേശിച്ചത് അവളുടെ കോൺസെപ്റ്റിനു ചേരില്ലെന്നാണ്…അമ്മു മനസിലാക്കിയത് നേരെ തിരിച്ചും….

”ഓഹ്…..നന്ദിതേനെ മാത്രായിരിക്കും പിടിക്കുവോളു….എനിക്കെന്താ അവളുടെത്രേം ഭംഗി ഇല്ലാഞ്ഞിട്ടാ….“

അവളിപ്പോ ഇതിനിടക്ക് എവിടുന്നു കയറിവന്നു…ഹരി അവനെ ദേഷ്യത്തിൽ തുറിച്ചുനോക്കി നിൽക്കുന്ന അമ്മുവിനെ അന്തം വിട്ടു നോക്കി….

“പോയി അവളേം കെട്ടിപിടിച്ചിരുന്നോ….ഒരു സുന്ദരിക്കോത….തടിച്ചിപ്പാറു…..” ഉളുക്കിയ കാലും വലിച്ചുകുത്തി പോണുണ്ട്….

പയ്യെ പോടീ കാലെന്നും പറഞ്ഞു പിന്നാലെ ചെന്നപ്പോ എന്റെയല്ലേ ഞാനങ്ങു സഹിച്ചെന്നും പറഞ്ഞു മുറിയിൽ കയറി വാതിൽ ഒറ്റയട…..

ഇവിടിപ്പോ എന്താ ഉണ്ടായെന്ന് മനസിലാവാതെ ഭ്രാന്ത്‌ പിടിച്ചവനും നിന്നു…

തന്റെ പ്രായം അതാണ്….ശരീരം അതിന്റെ ഇണയെ ആഗ്രഹിക്കുന്നുണ്ട്….അവളടുത്തു വരുമ്പോളത് പതിന്മടങ്ങാവുന്നു…

പ്രേമിച്ചിട്ടുണ്ട് ഇല്ലാന്നല്ല….പ്ലസ്ടു വിൽ അനീറ്റയും ഡിഗ്രിക്ക് പഠിക്കുമ്പോൾ നന്ദിതയും….

അനീറ്റ ഇങ്ങോട് വന്നു പ്രൊപ്പോസ് ചെയ്തതാണെങ്കിൽ നന്ദിതയെ ലുക്ക്‌ കണ്ടിട്ട് പിറകെ നടന്നു വളച്ചത് തന്നെ ആണ്…

പക്ഷെ ഇങ്ങനൊന്ന്….

ഒന്നുമൊന്നും അങ്ങോടും ഇങ്ങോടും പറയാതെ…

അവൾക്കു വെറുപ്പാണെന്ന് അറിയാമായിരുന്നിട്ടും കാന്തം പോലങ്ങോടു തന്നെ ഒട്ടുവാണ് ശരീരവും മനസും….

ചില നേരത്തുള്ള ശരീരത്തിന്റെ ആക്രാന്തം കാണുമ്പോൾ തോന്നും പത്തുകൊല്ലം പ്രേമിച്ചിട്ടു കെട്ടി വീട്ടില് കൊണ്ടുനിർത്തിയിട്ട് കളിക്കാൻ പറ്റാണ്ട് മുട്ടിനിക്കും പോലാണോന്ന്….

കെട്ടിയതു തന്നെയല്ലേ….

പക്ഷെയത് താനോ അവളോ അംഗീകരിച്ചിട്ടില്ലല്ലോ….

ദിവാൻ കോട്ടിലേക്ക് കിടന്നു

മനസാകെ കുഴഞ്ഞു മറിഞ്ഞു കിടക്കുവാണ്…

വാശിക്കവൾ അകത്തുതന്നെ ഇരിപ്പാണ്…കഴിക്കാനും ഇറങ്ങിവന്നിട്ടില്ല…

ഹരി പിന്നെന്തൊക്കെയോ കഴിച്ചെന്നു വരുത്തി…

നല്ല പോലെ ആഹാരം കഴിക്കുന്നവനാണ് ആ തൊട്ടുപുരട്ടി എണീറ്റു പോയത്….

അവൻ ഇറങ്ങാറായിട്ടും അവൾ ഡോർ തുറന്നിട്ടില്ല…

ചെന്നു തട്ടിനോക്കി…വാതിൽ കുറ്റിയിട്ടിട്ടൊന്നുമില്ല…

“എടീ…ഇറങ്ങണ്ടേൽ ഇറങ്ങ് ഞാൻ പോകുവാ….”

എന്നിട്ടും തുറന്നില്ല…

എന്തേലും കാട്ടെന്നും പറഞ്ഞു നടന്നതും വാതിൽ തുറക്കുന്ന കരകര സൗണ്ട് തിരിഞ്ഞുനോക്കിയില്ല നേരെ ചെന്നു ബൈക്കിലേക്ക് കയറി ഇരുന്നു….

“ഞാൻ ഓട്ടോയ്ക്ക് വന്നോളാം…..”

“ഓട്ടോകാശ് നിന്റച്ഛൻ കൊടുക്കുവോ…..”

“ഞാൻ വരുന്നില്ല….പോരെ…” അച്ഛന് വിളിച്ചത് അത്ര പിടിച്ചിട്ടില്ല….

“എന്നാ ശെരി….ഞാനിന്ന് വൈകിട്ട് അവിടെ നിക്കും…മോളോറ്റക്കിവിടെ കിടന്നോ….” അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…

“അതിനമ്മ ഇന്നു വൈകിട്ട് വരും….”

“ഇല്ല നാളെ രാവിലെയേ വരു എന്നെ വിളിച്ചായിരുന്നു…നീ വേണേൽ വിളിച്ചുനോക്ക്…

അത് ഏതാണ്ടങ്ങു വിശ്വസിച്ചു….

പിന്നിലേക്ക് മുട്ടാതെ കയറിയിരുന്നു….

ഹോസ്പിറ്റൽ എത്തിയപ്പോൾ അമ്മുവിനെ casuality ഇൽ കാണിച്ചു വേദന കുറയാനുള്ള ഇൻജെക്ഷനും എടുപ്പിച്ചു ബാന്റെജും ചുറ്റി മരുന്നും വാങ്ങി ഇറങ്ങി…

അവിടുന്ന് വീൽചെയറിൽ ലളിതമ്മ കിടക്കുന്ന വാർഡിലേക്കും…

അവിടെ പിന്നവരോട് കത്തി വച്ചു ലളിതമ്മേടെ നാക്കിനു പിണങ്ങിയും മായമ്മയോട് പുന്നാരിച്ചും അവസാനം സെക്യൂരിറ്റി വിസിറ്റിംഗ് ടൈം കഴിഞ്ഞെന്നു പറഞ്ഞപ്പോൾ ആണ് ഇറങ്ങിയത്….

”ഇവര് തമ്മിൽ ഇനി എങ്ങാനും പ്രേമിക്കുവോടി…..“

അമ്മുവിന്റെ വീൽച്ചെയറും തള്ളിപോകുന്ന ഹരിയേ നോക്കി ലളിതമ്മ മായയോട് ചോദിച്ചു….

ഉള്ളിന്റെയുള്ളിൽ അങ്ങനൊരാഗ്രഹം ഉണ്ടെങ്കിലും അത്യാഗ്രഹം എന്ന് കരുതിയോതുക്കുന്ന മായ അതിനൊന്നു ചിരിച്ചതേയുള്ളു….

2 Comments

Add a Comment
  1. Story idunath nirthiyo? Waiting aan storykk daily post cheythoode

  2. Heyy enna post cheya?

Leave a Reply

Your email address will not be published. Required fields are marked *