“ഭാഗ്യം…ആ ദേവസ്യച്ഛന്റെ മൊത്തത്തിൽ ഒലിച്ചുപോയി…ഉണ്ടായിരുന്ന വാഴയും പിടന്ന്….എന്തോരം രൂപായാ നഷ്ടം…ആ മനുഷ്യന്റെ ഒരവസ്ഥയെ….”
“ഇതാത്രയൊന്നുല്ല….” പറഞ്ഞുംകൊണ്ട് വേഗം തിരിഞ്ഞു നടന്നു….
“ഈ കുപ്പി തുറന്ന് കുറച്ച് ഒഴിച് തന്നിട്ട് പോടാ…മൊത്തം അരക്കാ….”
അവൻ ധൃതിപ്പെട്ട് കുപ്പി തുറന്ന് കൈകുമ്പിളിലേക്ക് ഒഴിച്ചുകൊടുത്തു…
“നീയെങ്ങോടേലും പോകാൻ നിക്കുവാണോ…” ലളിതമ്മ ചോദിച്ചു…
“ഹേയ്…”
“പിന്നെന്താ ഒരു വെപ്രാളോം തിടുക്കോം ഒക്കെ….” അവനെ അടിമുടിയൊന്നു സൂക്ഷിച്ചു നോക്കി….
“അത് ഞാൻ കാളിൽ ആയിരുന്നു അതിനിടക്ക് വന്നതാ….”
വായിൽ തോന്നിയതും പറഞ്ഞു അകത്തേക്ക് കയറി….
കയ്യലകത്തിൽ ആണേൽ പോലും ഒരുനിമിഷത്തേക്കാണെങ്കിൽ പോലും ഇരുത്തീട്ട് പോന്നൊരു പെണ്ണിനെ ഓർത്തിട്ട് നിൽപ്പുറയ്ക്കുന്നില്ലായിരുന്നു അവന്….
അവൻ കയറിചെല്ലുമ്പോൾ അവൾ അതേ ഇരിപ്പാണ്….
തളർന്നു വാടി…..
ഗ്ലാസിൽ വെള്ളമെടുത്തു ചുണ്ടിലേക്ക് ചേർത്തുവച്ചു…
അൽപാല്പമായി അവളത് കുടിച്ചിറക്കി…
ഗ്ലാസ് താഴെ വച്ചിട്ട് അവനവളെ ചേർത്തു പിടിച്ചു….
അവളാ നെഞ്ചിലേക്ക് ചാരിനിന്നു….
“എന്നോടെന്താ…..” അമ്മു ചോദിച്ചു…
“എനിക്കറിയില്ല കണ്ടുപിടിക്കണം….”
അവൾ മുഖമുയർത്തി അവനെ നോക്കി…
“ഒന്നിച്ചന്വേഷിക്കാം…..” അവൻ കണ്ണുചിമ്മി..
അമ്മു പുഞ്ചിരിച്ചുകൊണ്ട് വീണ്ടും നെഞ്ചിലേക്ക് ചാരി…
toxicity ഉണ്ടെന്ന് തോന്നുന്നു ഇതിൽ കുറച്ച്…..എന്ത് ചെയ്യാൻ ഒറ്റബുദ്ധി പോയിട്ട് അരക്കര വെളിവ് പോലും ചെല നേരത്ത് ഇല്ലാത്തൊരുത്തനും ചുക്കേതാ ചുണ്ണാമ്പേതെന്ന് അറിയാത്ത ഒരുത്തിയും….
Impulses ന്റെ പുറത്ത് act ചെയ്യുന്ന രണ്ടുപേർ…..
Politically correct ആയി behave ചെയ്യാൻ അതുങ്ങൾക് അറിഞ്ഞൂടാന്ന് ഓർത്തങ്ങ് അഡ്ജസ്റ്റ് ചെയ്യൂ പ്ലീസ്….
കഴിഞ്ഞ പാർട്ടിന് കിട്ടിയ ലൈക് വച്ചിട്ട് ഞാനി പഞ്ചായത്ത് വഴിപോലും വരാൻ പാടില്ലാത്തതാണ്🥲
എന്ത് ചെയ്യാൻ ആ ലൈകടിച്ചവർക്കും കമന്റിയവർക്കും വേണ്ടി എഴുതീതാ🫂
അടുത്ത പാർട്ട് 2 days ഇൽ വരില്ലാട്ടോ…
സ്റ്റഡി ലീവിന് വന്നിട്ട് ഉറക്കം പോലും ഇല്ലാണ്ട് എഴുതി ഇട്ടതാ…..ഇഞ്ഞി ഞാൻ പോയി ബുക്ക് തുറക്കട്ടെ…ഇല്ലേൽ നിങ്ങളെന്നെ തേച്ചതിലും വൃത്തിക്ക് യൂണിവേഴ്സിറ്റി എന്നെ തേക്കും…വീട്ടുകാർ അപ്പൊ വാർക്കും…

Story idunath nirthiyo? Waiting aan storykk daily post cheythoode
Heyy enna post cheya?