അടുത്ത വർഷം താൻ പിജി കഴിഞ്ഞു നടക്കുന്ന ആദ്യത്തെ എൻട്രൻസ് തന്നെ ട്രൈ ചെയ്യണം എന്നാണവൾക്….
ഡിഗ്രി കഴിഞ്ഞപ്പോൾ ഒന്നു ട്രൈ ചെയ്തതാണ്..ബട്ട് കിട്ടിയില്ല…കുറച്ചുകൂടെ പ്രിപയർ ചെയ്തതുകൊണ്ടും പിജി ഒരു sem കഴിഞ്ഞതുകൊണ്ടും അല്പം കൂടെ കോൺഫിഡൻസ് ആയിട്ടുണ്ട്….
പഠിക്കുന്നതിനിടെ 5 മിനിറ്റ് ബ്രേക്ക് എടുത്തപ്പോളാണ് നേരം വെളുത്തുവരുന്നത് കാണുന്നത്…
കുറച്ചുനേരത്തേക്ക് മറന്ന ഓർമ പിന്നേം തലയിലേക്ക് ഓടികയറി…
അവന്റെയാ കിടപ്പ് അമ്മയോ ചിന്നുവോ കണ്ടാൽ….
അവന്റമ്മയല്ലേ…
അപ്പൊ ചിന്നുവോ…
ഹേയ് അവൾ വെക്കേഷൻ അല്ലെ ഉച്ചക്കവും എണീൽപ്..
എന്നാലും ഇപ്പോളെങ്ങാനും ഓടിക്കേറി വന്നാലോ…
കണ്ടാൽ ഇപ്പൊ തനിക്കെന്താ…
എന്നാലും അങ്ങനല്ലല്ലോ…
ശോ…ആ മുണ്ടെങ്ങാനും നേരെയിട്ട് കൊടുക്കായിരുന്നു…നഖം കടിച്ചുകൊണ്ടാലോചിച്ചു…
ചിന്തകൾ തമ്മിൽ പിടിം വലിം ആയപ്പോൾ അവളെണീറ്റ് പതിയെ വാതിൽ തുറന്നു…
കാലിലേക്ക് നോക്കിയപ്പോ പാദം കമിഴ്ന്നാണ് കിടക്കുന്നത്….
കണ്ണ് മുകളിലേക്ക് നീങ്ങിയപ്പോൾ
മുണ്ടുവാരി പുതച്ചിട്ടുണ്ട്…
ഹാവൂ….സമാധാനം…
പിന്നേ കരിന്തിരി കത്താറായ വിളക്കും എടുത്ത് അവരെ രണ്ടിനേം അബദ്ധത്തിൽ പോലും നോക്കാതെ അകത്തേക്ക് നടന്നു….
“ഇനിയിമ്മാതിരി വല്ലതും എന്നെ കാണിച്ചാൽ ഉണ്ടല്ലോ ദേ ഇവരുടെ കൂട്ടത്തിന്ന് മാറ്റി ഒറ്റക്കിരുത്തും ഞാൻ….” ഓടകുഴലൂതുന്ന കണ്ണനെ കണ്ണുരുട്ടി കാണിച്ചവൾ തിരിഞ്ഞതും ഇനി രണ്ടും കൂടെ എന്തെല്ലാം കാണാൻ കിടക്കുന്നുന്ന മട്ടിലൊരു കള്ള ചിരിയുണ്ട് കണ്ണന്റെ മുഖത്ത്….
നേരം പതിനൊന്നു കഴിഞ്ഞു….രണ്ടും എണീക്കുന്ന ലക്ഷണം കാണാഞ്ഞിട്ട് മായ തന്നെ ചെന്നു കുത്തിപ്പൊക്കി വിട്ടു…
തല വെട്ടിപൊളിക്കുന്ന വേദനയും ഹാങ്ങോവറും ആയിട്ടാണ് ഹരി അടുക്കളയിലേക്ക് എത്തുന്നത്….
ഉച്ചക്കുള്ള കറിക്ക് പയർ അരിയുന്ന അമ്മു അവനെ കാണാത്ത മട്ടിൽ നിന്നു….
കൈക്ക് ഒരു ചെറിയ വിറയൽ പോലെ….
അവൻ ഫ്രിഡ്ജ് തുറക്കുന്നതും എന്തോ എടുത്ത് അടുത്തേക്ക് വരുന്നതും കാണാം…
അമ്മുവിനടുത്തു ഭിത്തിയിൽ ഉറപ്പിച്ചിരുന്ന റാക്കിൽ നിന്നും ഒരു സ്റ്റീൽ ഗ്ലാസ്സെടുത്തു അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചു…രണ്ട് ചെറുനാരങ്ങയും പിഴിഞ്ഞൊഴിച്ചു….സ്പൂണിട്ട് ഇളക്കി….
ഓട്ടകണ്ണിട്ടു നോക്കിയ അമ്മു ഇതെന്ത് റെസിപിയെന്നു ചിന്തിക്കും മുന്നേ അവനതെടുത്തു വായിലേക്ക് ഒറ്റ കമിഴ്ത്തലായിരുന്നു…
വായുംപൊത്തി ഓക്കാനിച്ചവൾ പുറത്തേക്കൊടി…
“നിന്റെ ചുണ്ടെന്താടാ പൊട്ടിയിരിക്കുന്നത്….” അടുക്കളയിലേക്ക് വന്ന മായ അവളരിഞ്ഞുവച്ചതിന്റെ ബാക്കി അരിയാനെടുത്തുകൊണ്ട് ചോദിച്ചു….
ഓക്കാനിക്കലും കഴിഞ്ഞു വായും കഴുകി കയറിവന്ന അമ്മു അവിടെ സ്റ്റക്ക് ആയി…ഹരിക്ക് പെട്ടെന്ന് പറയാൻ ഒന്നും കിട്ടിയതുമില്ല…
“വല്ലോടത്തും കൊണ്ടോയി ഇടിച്ചോ…” മായ പിന്നേം ചോദിച്ചു..
“ആ …ആമ്മ…കാലിടറിയപ്പോ കട്ടിളപ്പടീൽ ഇടിച്ചതാ….” പറയുന്നതിനിടക്ക് അമ്മുവിനെ ഒന്നു പാളിനോക്കി…
തപ്പിത്തടഞ്ഞു നിൽക്കുന്നുണ്ട്..
ഇതിങ്ങനെയല്ലല്ലോ വേണ്ടേ…അറ്റ്ലീസ്റ്റ് ഒരു തുറിച്ചു നോട്ടമെങ്കിലും കാണണ്ടതാണ്…അവനൊന്നു ചിന്തിച്ചു…
“അമ്മേ….കിച്ചുവെവിടെ….” വിഷയം മാറിവിട്ടു….
“അവൻ ചിന്നൂന്റെ കൂടെയാന്നും പറഞ്ഞു ഇന്നലെ അങ്ങോട്ട് പോയതാ…പിന്നവിടുന്നാ പിള്ളേരുടെകൂടെ കളിക്കാൻ പോയി….”
ഉച്ചക്ക് കഴിക്കാനിരുന്നപ്പോൾ ഹരി പുട്ടുവേണ്ട ചോറ് മതീന്ന് പറയുന്നത് കേട്ടു…
“അമ്മാ…എരിവുകുറഞ്ഞ എന്തേലും കറി മതീട്ടോ….ഇല്ലേൽ പപ്പടം ആയാലും മതി….”
അതു കേട്ടതും അടുക്കളയിൽ നിന്നവൾ മായ വിളമ്പിവെച്ച ചെറിയ ബൗളിലെ മീൻകറി തുറന്നുനോക്കി…
“കരികുട്ടന് എരിവ് വേണ്ടല്ലേ…തരാട്ടോ…”
മുളക്പൊടിയെടുത്തു ഒരു സ്പൂൺ നിറച്ചും എടുത്ത് അതിൽ ഇട്ടിളക്കി മൂടിവെച്ചു….
മായ അതു വന്നു എടുത്തിട്ട് പോയി..
“എരിവ് കുറവാ…ഇലുമ്പൻ പുളിയിട്ട് വച്ചത്…വേറെന്തെങ്കിലും വേണോടാ…” അവനടുത്തേക്ക് പാത്രം നീക്കിവെച്ചു മായ ചോദിച്ചു…

Story idunath nirthiyo? Waiting aan storykk daily post cheythoode
Heyy enna post cheya?