കയ്യിലെ ലാസ്റ്റ് പീസ് പഴവും വായിലേക്ക് വച്ച് അവൾ കാല് പൊക്കികാണിച്ചു…
“വേദന കുറഞ്ഞില്ലേ….”
അമ്മുവിന് ഇറങ്ങി നടക്കണമെന്നുണ്ട് പക്ഷെ ഞൊണ്ടി ചാടി നടക്കുമ്പോൾ വേദന കൂടുവാണ്…
“കുറവുണ്ട്…ഇന്നലത്തെ അത്രേം ഇല്ല…”
“മ്മ്..”
മൂളിയിട്ട് തിരിഞ്ഞുനടന്നവൻ ഒരു നിമിഷം ആലോചിച്ചുനിന്നു..
“നീ ബാത്‌റൂമിൽ പോയില്ലേ…”
ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും ചോദ്യം അവൻ വീണ്ടും ആവർത്തിച്ചപ്പോൾ ഇല്ലെന്ന് ചുമലുകൂച്ചി….
“തീരെ നടക്കാൻ പറ്റുന്നില്ലേ…”
അവൻ കുനിഞ്ഞു കാല് പിടിച്ചുനോക്കി…
നീര് അതുപോലെ തന്നെ ഉണ്ട്..
“കുറച്ചു കഴിഞ്ഞ് പാടത്തൊന്നു പോണം പയറു പറിക്കാൻ ആൾക്കാർ വരും…അതു കഴിഞ്ഞാ ലളിതമ്മേടെ അടുത്ത് പോണുണ്ട്…നീ കൂടെ വന്നേരെ അവിടെ കാണിക്കാം…വച്ചോണ്ടിരിക്കണ്ട….”
“ആം….” ചാടി സമ്മതിച്ചു…ഹോസ്പിറ്റലിൽ പോണമെന്നുണ്ടായിരുന്നു…പക്ഷെ എന്തധികാരത്തിൽ അവനോട് പറയും…
“ഇപ്പൊ ബാത്‌റൂമിൽ പോണോ നിനക്ക്…”
“വേണ്ട ഞാൻ പിന്നെ പൊക്കോളാം…”
“എന്നിട്ട് പിടിച്ചുവച്ചിരുന്നിട്ട് വല്ല അസുഖവും ആകണോ….”
“വേണേൽ നടക്ക് ഞാൻ പിടിക്കാം….”
അമ്മു താഴേക്ക് നിരങ്ങിയിറങ്ങി…
കാലുകുത്തിയതും വേദന കൊണ്ട് മുഖം ചുളിഞ്ഞു…
അവൻ നീട്ടിയ കയ്യിൽ പിടിച്ച് രണ്ട് സ്റ്റെപ് നടന്നു നോക്കി….
“എടുക്കണോ….” അവളുടെ വേദന തിങ്ങിയ മുഖം കണ്ടു മടിച്ചു മടിച്ചാണ് ചോദിച്ചത്…
“ഏയ്…വേണ്ട…ഞാൻ നടന്നോളാം…” ആകെ ഒരു പരുങ്ങൽ അമ്മുവിന്…
മൂന്നു നാല് സ്റ്റെപ് വച്ചതും രക്ഷയില്ല….
അവളവിടെ നിന്നു…രണ്ടു കയ്യും പൊക്കിപിടിച്ചു മുഖം കുനിച്ചു അവനുനേരെ നിന്നു…
ഹരിക്കാ നിൽപ് കണ്ടു ചിരിപൊട്ടി….
“അയ്യാ…കുഞ്ഞുവാവ അല്ലെ….” അതും പറഞ്ഞവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു തറയിൽ നിന്നും പൊക്കിപിടിച്ചു….എന്നിട്ടങ്ങനെ തന്നെ തൂക്കിയെടുത്തു ബാത്‌റൂമിലേക്ക് നടന്നു…
അമ്മുവെന്തോ പ്രതീക്ഷിച്ചപോലെ….കയ്യിൽ കോരിയെടുക്കുമെന്നോ മറ്റോ…
“ഞാനെന്താ ബാഗൊ മറ്റോ ആണോ ഇങ്ങനെ കൊണ്ടോകാൻ…”
പിറുപിറുത്താണേലും വ്യക്തമായിട്ട് കേട്ടു..
ചുണ്ടിലൊരു കുഞ്ഞു ചിരി വിരിഞ്ഞത് മീശക്കുള്ളിൽ അവൻ ഒളിപ്പിച്ചുവച്ചു…
“കഴിഞ്ഞിട്ടു വിളിച്ചേക്ക്…” അവളെ ബാത്‌റൂമിൽ നിർത്തി അവൻ വാതിൽ ചാരാൻ ഒരുങ്ങി..
“ഒറ്റ മിനുട്ട്…ഇപ്പോ കഴിയും…” ഇനിയിവിടെ നിന്നും വിളിച്ചുകൂവാണ്ടല്ലോന്നോർത്ത് പറഞ്ഞതാണ്..
“ഒറ്റ മിനുട്ടോ…ഒന്നോ രണ്ടോ എല്ലാം കൂടെ കഴിഞ്ഞിട്ട് വിളിച്ചാ മതി…എനിക്കങ്ങും വയ്യാ ഇനിം ചുമക്കാൻ…ആ പിന്നെ കുളിക്കണോങ്കി അതും…”
അമ്മു ചൂളി…
ഇവനൊരു കൂസലും ഇല്ലല്ലോ…
കുളിക്കണോന്നുണ്ട്…എന്നും വെളുപ്പിനെ കുളിക്കണേ ആയോണ്ട് ഇപ്പൊ അസ്വസ്ഥത…
“ഉടുപ്പെടുത്തിട്ടില്ല…” പതിഞ്ഞ ഒച്ച…
“ഞാൻ കൊണ്ടുത്തരാം…”
അലമാരയിൽ നിന്നും ഒരു ചുരിദാർ ടോപ്പെടുത്തു…ലെഗ്ഗിൻസ് കണ്ടെങ്കിലും അതെടുക്കാതെ ഒരു പലാസോ എടുത്തു…കാലും വച്ച് കുത്തികയറ്റാൻ പാടാകും…
ബാത്രൂം ഡോറിൽ മുട്ടിയപ്പോ അവൾ കൈ പുറത്തേക്കിട്ടു അതിൽ വച്ചു കൊടുത്തു…
കയറിയിട്ടിപ്പോ മണിക്കൂറൊന്നു കഴിഞ്ഞു..
ഹരിക്ക് ക്ഷമ കേട്ടു തുടങ്ങി..
കണ്ടത്തീന്ന് വിളിയും വരുന്നുണ്ട്….
“ഒന്നിറങ്ങിയെടി എനിക്ക് പോയിട്ട് പണിയുള്ളതാ…” ഡോറിൽ മുട്ടികൊണ്ട് വിളിച്ചു…
“പാന്റ് വെള്ളത്തിൽ വീണു….”
“അയിന്….ആ തോർത്തുടുത്തിങ്ങേറങ്ങാൻ നോക്ക്…ടോപ്പുണ്ടല്ലോ പിന്നെന്താ….”
“നീ പോയൊരു പാന്റ് എടുത്തു വരുവോ….”
“ദേ പെണ്ണേ…താന്നു തരുന്നുന്നു വച്ച്….ഇങ്ങോട്ടിറങ്ങിയെടി…ഇല്ലേൽ ഞാൻ എന്റെ പാട്ടിനു പോകും…”
ആകെക്കൂടെ കലിയെടുത്തിരുന്നവൻ അവളുടെ ചമ്മൽ ഒന്നും ഓർത്തത് കൂടെയില്ല…
വാതിൽ തുറന്നു…
പുറം തിരിഞ്ഞു നിൽക്കുന്നവളെ വയറിലൂടെ കയ്യിട്ടു പൊക്കിയെടുത്തു ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തു കൊണ്ടുപോയി…
“ആകെക്കൂടെ ഒരമ്പത് കിലോ കാണും എന്നിട്ടത്തിനൊരു മണിക്കൂറും…ഇതിനു മാത്രം തേച്ചൊരയ്ക്കാൻ എന്തിരിക്കുന്നോ…”
അലമാരിക്ക് മുന്നിൽ കൊണ്ടുപോയി നിർത്തി….
ഒന്നു കണ്ണാടിയിലേക്ക് നോക്കിപോയതാ…

Story idunath nirthiyo? Waiting aan storykk daily post cheythoode
Heyy enna post cheya?