ഹരി വീട്ടിലെത്തുന്ന സമയവും മാറിതുടങ്ങി…പാടത്തെ കൂടലിപ്പോ പതിവായി…അളവും കുറച്ച് കൂടിയോ എന്നൊരു സംശയം…
എന്തായാലും അതിന്റെ വാട്ടം മായയുടെ മുഖത്താണ്…
ആകെയുള്ള ഒന്നിന്റെ ജീവിതം ഇങ്ങനെ ആയതിൽ…
ക്ലാസ്സ് ഗ്രൂപ്പിൽ ഫീ അടക്കാനുള്ള നോട്ടിഫിക്കേഷൻ വന്നിട്ട് ദിവസങ്ങളായി…
ലാസ്റ്റ് ഡേറ്റ് അടുക്കാറായപ്പോൾ കൊലുസ് പണയം വച്ച് ഫീസ് അടക്കാനായി ചിന്നുവിനെയും കൂട്ടി അമ്മു അക്കൗണ്ട്സ് സെക്ഷനിലേക്ക് പോയി…
അമ്മയോട് ചോദിക്കാൻ മടി ആണ്…അല്ലെങ്കിലേ ഇപ്പോൾ ബസ്കൂലിയും പോക്കറ്റ്മണിയുമെല്ലാം അമ്മയാണ് തരുന്നത്…
“ഫീസ് അടച്ചതാണല്ലോ….”അക്കൗണ്ട് സെക്ഷനിൽ ഇരിക്കുന്ന സ്റ്റാഫ് പറഞ്ഞു..
“ആര്…”
“ബാങ്ക് ട്രാൻസാക്ഷൻ ആണ്… ഒരു അരുൺ സന്തോഷ് ആണ് അക്കൗണ്ട് ഹോൾഡർ….”
അവർ അവിടുന്നിറങ്ങി….
“ എടീ എന്റേട്ടനാണോ നിന്റെ ഫീസ് അടച്ചേ…..”
“ആയിരിക്കും….” അമ്മു ഒഴുക്കൻ മട്ടിൽ പറഞ്ഞു..
“മായമ്മ ഏല്പിച്ചെ ആയിരിക്കും…അല്ലാണ്ട് പുള്ളീടടുത്തു ഉണ്ടാവാൻ ചാൻസ് ഇല്ല….എന്റെ തന്നെ പെടാപാട് പെട്ടാ അടക്കണേ…”
“മ്മ്മ്….” അമ്മ അല്ലെന്ന് അമ്മുവിന് ഉറപ്പായിരുന്നു…ആണെങ്കിൽ തന്റെ കയ്യിൽ നേരിട്ട് തന്നേനെ…
ഹരിയോട് നേരിട്ട് ചോദിക്കാൻ അവൾ നോക്കിയിരുന്നെങ്കിലും പാതിരാത്രി കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി….
പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെ…
രാവിലെ അവൻ ഉറക്കമായിരിക്കും വൈകിട്ട് കാണാറുമില്ല..
ഒരു ദിവസം വൈകിട്ട് പണി കഴിഞ്ഞ് താമസിച്ചു വന്നവനെ അമ്മുവിന് കിട്ടി….
മുഖം തരാതെ ഒഴിഞ്ഞു മാറുമെന്ന് അറിയാവുന്നതുകൊണ്ട് അവൻ കുളി കഴിഞ്ഞിറങ്ങുന്നതും നോക്കി ബാത്‌റൂമിനടുത്തുള്ള വിറക്പുരയുടെ സൈഡിൽ അമ്മു നിന്നു….
അവിടാകുമ്പോ അമ്മ അടുക്കളയിൽ നിന്നു നോക്കിയാൽ കാണില്ല…
“ഹരി….”
കുളി കഴിഞ്ഞിറങ്ങിയപാടെ വിളിച്ചു…
അവൻ അടുത്തേക്ക് വന്നു..
“മ്മ്…”
“എനിക്കൊന്ന് സംസാരിക്കണം…”
“അകത്തു നിന്ന് മതി….” അവൾ സൈഡിലേക്ക് മാറുന്നത് കണ്ടു പറഞ്ഞു…
“വേണ്ട…അമ്മ കേൾക്കും…”
“അമ്മു അന്നേ ഞാൻ പറഞ്ഞുകഴിഞ്ഞതാ എന്റെ ഭാഗം….”
“നീയെന്റെ ഫീസടച്ചായിരുന്നോ….” നേരെ തന്നെ ചോദിച്ചു…
“മ്മ്മ്….”
“എന്തിന്….ഞാൻ പറഞ്ഞോ നിന്നോട് അടയ്ക്കാൻ….”
“ചിന്നുവിന്റെ അടച്ചപ്പോൾ നീയും സെയിം സെമെസ്റ്റർ അല്ലെ അതുകൊണ്ട് അടച്ചുവെന്നേ ഉള്ളൂ…” കൈ കെട്ടി വിറകുപുരയുടെ ഭിത്തിയിലേക്ക് തോൾ ചാരി..
“അത് നീയെന്തിനാ അടച്ചതെന്ന ചോദിച്ചത്…..” അമ്മുവിന്റെ മുഖം കടുത്തു…
“എനിക്ക് തോന്നിയിട്ട്….എന്തേ….” പറയാൻ വ്യക്തമായ മറുപടി ഇല്ലാത്തത് കൊണ്ട് തർക്കുത്തരം പറഞ്ഞൊഴിഞ്ഞു….
“എന്നാ എനിക്കങ്ങനെ ആരുടേം വേണ്ട….” കയ്യിലിരുന്ന നോട്ടുകൾ അവൾ അവന്റെ കൈപിടിച്ചെടുത്തു അതിലേക്ക് വച്ചുകൊടുത്തു…
“ഇതെവിടുന്നാ നിനക്കിപ്പോ പൈസ….” ഹരിയുടെ പുരികം ചുളിഞ്ഞു….
അമ്മു മിണ്ടിയില്ല….
“കൊലുസ് എവിടെടി……” അവൻ അടുത്തേക്ക് നീങ്ങിനിന്നു…
അതിവൻ ശ്രദ്ധിച്ചോ…അമ്മു കുഴങ്ങി…
“ഇതാവഴിക്ക് വന്നതാലേ….വിറ്റോ അതോ പണയം വെച്ചോ….” അവൻ അമ്മുവിന്റെ കൈത്തുടയിൽ പിടിച്ചു…
“നാക്കിറങ്ങിപ്പോയോ….പറയ്…”
“പണയം വെച്ചു…..” മുഖം കുനിഞ്ഞു തന്നെ ആണ്…കൈ വേദനിക്കുന്നുണ്ട് അവൾക്കു
“നാളെ നേരം വെളുക്കുമ്പോ റെസിപ്റ്റും ബാക്കി ക്യാഷും അലമാരിയിൽ കണ്ടോളണം…ഇല്ലെങ്കിൽ….”
അതും പറഞ്ഞു കൈ വിട്ട് ഹരി കയറിപ്പോയി…
ഇല്ലെങ്കിൽ…..നീയെന്നെ പിടിച്ച് മൂക്കിക്കേറ്റുവോ….
അയ്യേ…ഒരേട്ടായി വന്നേക്കുന്ന്…ഇതിപ്പോ വന്നു ഞാനെന്തോ അവനോട് ചെയ്ത കണക്കായിലോ….എന്റെ പട്ടി എടുത്ത് വെക്കും…
അവൻ പോയ വഴിയേ നോക്കി പിടിച്ചു ഞെരിച്ച കയ്യും തിരുമ്മി പിറുപിറുക്കുന്നുണ്ട്…
രാവിലെ പിന്നെ കോളേജിൽ പോകുന്നതിനു മുന്നേ പട്ടി ഒന്നും ഇല്ലാത്തതുകൊണ്ട് അമ്മു തന്നെ എടുത്ത് അവന്റെ ഡ്രെസ്സിരിക്കുന്ന കള്ളിയുടെ അടിയിൽ എടുത്തു വച്ച് റെസിപ്റ്റും ക്യാഷും…
മുന്നത്തെ പോലെ ഹരിയത്ര സോഫ്റ്റ് അല്ല ഇപ്പൊ…വെറുതെ അടിവാങ്ങിക്കൂട്ടണ്ടല്ലോ എന്ന് വച്ചു അമ്മു..

Story idunath nirthiyo? Waiting aan storykk daily post cheythoode
Heyy enna post cheya?