തിരിച്ചു ബൈക്കിൽ ഇരിക്കുന്ന വഴിയും അമ്മുവിന്റെ മൗനം തീർന്നിട്ടില്ല….
അവൻ മിററിലൂടെ ഇടക്കിടയ്ക്ക് നോക്കി…കനപ്പിച്ചു പിടിച്ചിരിപ്പാണ്….
”അമ്മു ചേച്ചി……“
”ടീയ്……“
നോ മൈൻഡ്…..
കയ്യെത്തിച്ചു തുടയിൽ ഒന്നു ഞൊട്ടി…
”ആഹ്…..എന്നെ തൊടണ്ട…..“ അവൾ പിന്നേം പിറകോട്ടു നീങ്ങി…
”ഇനി റോട്ടിൽ കിടക്കും….“
”അമ്മു ചേച്ചിക്ക് വിശക്കണ്ടോ…..“
വിശന്നു കുടൽ കരിയുന്നുണ്ടെങ്കിലും അവൾ മിണ്ടിയില്ല….
അവനൊരു ഹോട്ടലിന് മുന്നിൽ നിർത്തി….
കാലിൽ ബാൻഡേജ് ഇട്ടതുകൊണ്ട് ചെരിപൂരി പിടിച്ചേക്കുവാണ് അമ്മു….
അവനവളെ കയ്യിൽ കോരി എടുത്തു ഹോട്ടലിനുള്ളിലേക്ക് കയറി സീറ്റിൽ ഇരുത്തി…
അമ്മുവിന് സങ്കടമാണ് തോന്നിയത്…സഹതാപം കൊണ്ട് മാത്രം ചെയ്യണേ അല്ലെ….ഒരു സഹായം പോലെ മാത്രം…
ചോറ് തീർന്നതുകൊണ്ട് പൂരിയും മസാലക്കറിയും ഓർഡർ ചെയ്തു..
കഴിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോളും അമ്മുവിന്റെ മുഖം മ്ലാനമായിരുന്നു…
ഉച്ചയ്ക്കത്തേതിന്റെ ബാക്കി ആവുമെന്ന് ഊഹിച്ചു അവനൊന്നും ചോദിച്ചുമില്ല….
വീടിനകത്തു കയറി അമ്മയുടെ മുറിയിലേക്ക് നടക്കാനൊരുങ്ങിയവന്റെ കയ്യിൽ അമ്മു പിടിച്ചു….അവന്റെ കൈമുട്ടിൽ കൈ ചുറ്റിപ്പിടിച്ചു….
കൈത്തുടയിലേക്ക് മുഖം അമർത്തി…
ഹരിയുടെ ഉള്ളിടറി തുടങ്ങിയിട്ടുണ്ട്….
“ഹരീ….”
മൂളിയില്ല പകരം ഒരു നിശ്വാസമാണ് പുറത്ത് വന്നത്….
“ഹരീ…..എനിക്ക് നിന്നെ…..എനിക്ക് അറിയില്ലെടാ…..”
ഹരി അവളെ മുന്നിലേക്ക് പിടിച്ചുനിർത്തി….
ആ കുഞ്ഞുമുഖം കൈക്കുമ്പിളിൽ കോരിയെടുത്തു….
എന്നിട്ടാ കണ്ണിലേക്കു നോക്കി…..
“അമ്മുകുട്ടിയമ്മയെ ഇപ്പോളിങ്ങനെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചുകൂട്ടണ്ട….ഞാനുച്ചയ്ക്കൊന്നും പറഞ്ഞിട്ടുമില്ല നീ കേട്ടിട്ടുമില്ല….ഒരു കുടകീഴിൽ സാഹചര്യം കൊണ്ട് ഒരുമിച്ചായിപോയ വേറെ റിലേഷൻ ഒന്നും ഇല്ലാത്ത ഒരാണും പെണ്ണും അപ്പോ തോന്നിയ ഒരു അട്ട്രാക്ഷൻ ചിലപ്പോൾ അത്രയേ കാണു ഇത്….
അമ്മ പറഞ്ഞിട്ടുണ്ട് കുറെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഒക്കെ ഉള്ള ആളാന്ന്….ഈ കൂലിപ്പണിക്കാരനെ ഇപ്പോ തലേൽ കേറ്റിയാൽ അതൊക്കെ മറന്നുപോയാലോ….ഇപ്പൊ പഠിക്ക്….എന്നിട്ടെന്റെ അമ്മുച്ചേച്ചി എല്ലാം നേടിയെടുത്തു തിരിച്ചു വരുമ്പോൾ ഈ ഫീലിങ്ങ്സൊക്കെ അങ്ങനെ തന്നുണ്ടെങ്കിൽ അന്നു ഞാൻ കേട്ടോളാം എന്താ പറയാനുള്ളെന്ന്……എന്റമ്മുച്ചേച്ചിയിപ്പോ ഈ ഉണ്ണിത്തല പുകയ്ക്കാണ്ട് ചെല്ല്….ചെന്നു പത്തു പേജ് പഠിക്കാൻ നോക്ക്……”
അമ്മുവിന്റെ കണ്ണ് നിറഞ്ഞു….സങ്കടം ഇരട്ടിച്ചു…..
“എന്റമ്മു…എന്റമ്മു….എന്റമ്മു പറച്ചിലിൽ മാത്രേ ഉള്ളൂലെ….”
അവന്റെ കൈ തട്ടിമാറ്റി മുറിയിലേക്ക് കയറിപ്പോയി….
ഹരി ഒന്നു നെടുവീർപ്പിട്ടു അമ്മയുടെ മുറിയിലേക്ക് നടന്നു…
അവൾക്കവനോട് എന്താണെന്ന് വ്യക്തമായി മനസിലായിട്ടില്ലെങ്കിലും എന്തൊക്കെയോ ഉള്ളിൽ ഉണ്ട്….
സ്നേഹം കൊണ്ട് സമ്പന്നൻ ആയവൻ….
കള്ളുകുടിയും കൂട്ടുകൂടിയുള്ള അലമ്പും ഒഴിച്ചാൽ വേറെ നാട്ടുകാര് പറയുന്നത്ര കൊള്ളരുതാത്തവൻ ഒന്നും അല്ലാ അവനെന്ന് ഇത്രയും നാളത്തെ അവിടുത്തെ താമസം കൊണ്ട് മനസിലാക്കിയിട്ടുണ്ട്…
അവനിലെ മകനെയും സഹോദരനെയും അവൾക്കു ഇഷ്ടമാണ്….
സ്നേഹം കൊണ്ട് സമ്പന്നൻ ആയവൻ….
മായയുടെ പൊന്നുമോനെ ചിന്നുവിന്റെ പ്രിയപ്പെട്ട ഏട്ടനെ….
അവനിലെ കാമുകനെ കൂടി അറിയാനുള്ള കൊതി ആണോ ഇനി…..
ആ ദിവസത്തിന് ശേഷം അമ്മുവും ഹരിയും മിണ്ടിയിട്ടില്ല….
തമ്മിൽ കാണാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കി…..
നേരെ വന്നാൽ പോലും കാണാത്ത മട്ടിൽ കടന്നുപോകും….
ഇടക്കാലം കൊണ്ട് ഉരുകിയിറങ്ങിയ മഞ്ഞുമല പൂർവാധികം അവർക്കിടയിൽ വീണ്ടും ഉയർന്നു…
ഇവരിങ്ങനെ ഇടയ്ക്ക് മിണ്ടലും പിന്നെ മിണ്ടാതിരിക്കലും ഒക്കെ കാണാറുള്ളതുകൊണ്ട് ആരും ഒന്നും ശ്രദ്ധിച്ചില്ല…
അമ്മുവിനും ചിന്നുവിനും ക്ലാസ്സ് തുടങ്ങി..കൂടെ മഴക്കാലവും…
വൈകിട്ട് കോളേജ് വിട്ടുവരുമ്പോൾ ക്ലബ്ബിന്റെ മുന്നിൽ
ഹരിയേ ഇടയ്ക്ക് കാണാറുണ്ട്…ചിന്നു സംസാരിക്കുമെങ്കിലും അമ്മു കുടയ്ക്കുള്ളിൽ മറഞ്ഞുനിൽക്കും അല്ലെങ്കിൽ മുന്നോട്ട് നടന്നു നീങ്ങും…

Story idunath nirthiyo? Waiting aan storykk daily post cheythoode
Heyy enna post cheya?