മഴനീർതുള്ളികൾ – 3 36അടിപൊളി 

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞു വന്നു നോക്കുമ്പോൾ അതിരുന്ന സ്ഥാനത്തു അവളുടെ കൊലുസ് ഇരിപ്പുണ്ട്…

എടുത്തിടാൻ തോന്നിയില്ല അവിടെ തന്നെ വച്ചു….

അന്നും അവൻ പാതിരാക്കെപ്പോളോ വന്നുകയറി അവൾ എണീക്കും മുന്നേ പോയിട്ടും ഉണ്ട്…

കല്ലിയാനിക്കലെ പാടശേഖരത്തിൽ നെൽകൃഷി നോക്കി നടത്തുന്നത് അവനാണ്…

പെയിന്റിങ്ങും മറ്റു പണികളുമെല്ലാം കുറഞ്ഞു നിൽക്കുന്ന സമയം ആയതുകൊണ്ട് അതൊരാശ്വാസമാണ്..

മഴക്കാലമായതിനാൽ എന്നും രാവിലെ വെള്ളക്കെട്ടുണ്ടോയെന്ന് പോയി നോക്കണം…

അതുകൊണ്ട് തന്നെ അമ്മു രാവിലേ അവനെ കാണാറില്ല…

പക്ഷെ അവൾ പാടത്തിനു നടുവേയുള്ള റോഡിൽകൂടി പോകുന്നത് അവൻ കാണാറുണ്ട്…

എത്ര ശ്രദ്ധിക്കില്ലെന്ന് മനസിലോർത്താലും അവള് പോകുന്ന സമയം ആകുമ്പോൾ കണ്ണ് അവിടേക്ക് തന്നെ നീളും….

കർക്കിടകം കലിച്ചു കുത്തി തന്നെ പെയ്യുന്നുണ്ട്…

മായയ്ക്ക് തൊഴിലുറപ്പൊന്നും ഇല്ലാത്തതുകൊണ്ട് വൈകിട്ട് എന്തെങ്കിലും ഒക്കെ ഉണ്ടാക്കി അമ്മുവിനെയും ചിന്നുവിനെയും നോക്കിയിരിപ്പാണ് ഇപ്പൊ പ്രധാന പണി…

പണ്ട് സ്കൂൾ വിട്ടു വരുന്ന ഹരിയേ നോക്കിയിരിക്കാൻ പണിതിരക്കുകൾക്കിടയിൽ സമയം കിട്ടാതെ പോയത് അമ്മുവിനെ കാത്തിരുന്നു തീർക്കുകയാണ്…

കോളേജ് വിട്ടുവരുമ്പോൾ നടക്കല്ലിൽ മായ പേപ്പറും വായിച്ചിരിപ്പുണ്ടേൽ അമ്മുവിന്റെ മുഖത്തും ഒരു ചിരി വിരിയും…

നേരെ വന്നു യൂണിഫോം കോട്ടും ബാഗും ഊരി അരപ്രൈസിലേക്ക് വച്ചിട്ട് മായയുടെ തൊട്ട് താഴെ ഇരിക്കും…പിന്നന്നത്തെ മൊത്തം കഥകൾ അവിടെ ഇറക്കി വെക്കും….ഒപ്പം മുടിയിലൂടെ ഇടതടവില്ലാതെ ഓടുന്ന മായയുടെ വിരലുകളും…

മുൻപ് തൊടിയിലെ ചെടികളും കാവിലെ നാഗയ്ക്ഷിയും മാത്രം കേൾക്കാനുണ്ടായിരുന്നവൾക് ആ വീടൊരു സ്വർഗം ആയിരുന്നു…

ഒരാൾ മാത്രം അപ്പോളും പിടി തരാത്ത ചോദ്യ ചിഹ്നമായി നിന്നു…

കോളേജിൽ നിന്ന്നും ഇന്റണൽ എക്സാം കഴിഞ്ഞ് ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ്‌ ബങ്ക് ചെയ്ത് സ്ട്രീറ്റ് പ്ലേയുടെ പ്രാക്ടിസിന് കയറിയ ചിന്നുവിനോട് പോവാണെന്നും പറഞ്ഞു അമ്മു ഇറങ്ങി..

സാധാരണ ഇങ്ങനെ ഉള്ളപ്പോൾ ലൈബ്രറിയിൽ ഇരിക്കാറാണ് പതിവ്..

പക്ഷെ രാത്രി പഠിച്ചു ലേറ്റ് ആയികിടന്നതുകൊണ്ട് ഒന്നുറങ്ങാൻ തോന്നി….

ബസിൽ കയറി ഇരിക്കുമ്പോൾ ആണ് കുട ചിന്നൂന്റെ ക്ലാസ്സിൽ മറന്നുവച്ചത് ഓർത്തത്…

ഇറങ്ങുമ്പോൾ മഴ പറന്നിരുന്നത്കൊണ്ട് കൂടെടെ കാര്യം വിട്ടുപോയി..

സ്റ്റോപ്പിൽ ഇറങ്ങി കുറച്ച് നേരം ഇരുന്നു മഴ കുറയുന്നുണ്ടോന്ന്…

രക്ഷയില്ലെന്ന് കണ്ടപ്പോൾ ഒന്നു ശക്തി കുറഞ്ഞ നേരത്ത് അവൾ ഇറങ്ങി ഓടി…

ക്ലബ്ബിൽ മഴയും നോക്കിനിന്ന ഹരി കണ്ടിരുന്നു ആ ഇരുപ്പും ഓട്ടവും…

അവളിറങ്ങി 5 മിനിറ്റ് തികഞ്ഞില്ല ഇരച്ചാർത്തു മഴ പെയ്യാൻ തുടങ്ങി…

കൈനീട്ടി നോക്കിയപ്പോൾ ചരല് വാരി എറിയുമ്പോലെ ഉണ്ട്…

ബൈക്കുമെടുത്തിറങ്ങി…

കുറച്ചുപോയപ്പോൾ കണ്ടു മഴയത്തു ഓടുന്നവളെ…

അടുത്ത് കൊണ്ടുപോയി നിർത്തി…

“കേറ്…ഞാൻ കൊണ്ടാക്കാം….”

“വേണ്ട…..ഞാൻനടന്നുപോക്കോളാം….” തണുത്തിട്ട് വിറക്കുന്നുണ്ടേലും പറഞ്ഞൊപ്പിച്ചു….

നനഞ്ഞു കുതിർന്നു നിൽക്കുന്നുണ്ട്…ദേഹത്തേക്കൊട്ടിപിടിച്ച യൂണിഫോം ചുരിദാർ…

അമ്മു മുന്നോട്ട് നടന്നു…

കയ്യിൽ പിടിവീണു….

“പല്ല് കൂട്ടിയിടിക്കാണ് പിശാശിന്റെ…എന്നിട്ടവൾടെഹങ്കാരോം….എന്റെ കയ്യീന്ന് ഇവിടുന്ന് കീറു കൊള്ളണ്ടെങ്കിൽ കേറടിയിങ്ങോട്ട്….”

“എനിക്ക് സൗകര്യമില്ല…ഇത്രേം നാളും നടന്നു തന്നെയല്ലേ…മഴയാന്നും വെച്ച്…ഞാനങ്ങു നടന്നു പൊക്കോളാം….”

അവൾ ഓടി…

“അങ്ങനിപ്പോ നാട്ടാരെ നീ കാണിക്കണ്ട…” അവൻ ബൈക്ക് മുന്നോട്ടെടുത്തു അവൾടെ മുന്നിലായി നിർത്തി…

“എന്തോന്ന്….” മഴയത്ത് അവൻ പറഞ്ഞതവൾ കേട്ടില്ലായിരുന്നു…

ഹരി മുഖത്തുകൂടി ഒഴുകിയിറങ്ങുന്ന മഴവെള്ളം കൈകൊണ്ട് വടിച്ചുകളഞ്ഞു അമ്മുവിനടുത്തേക്ക് ചാഞ്ഞു…

“അങ്ങനിപ്പോ നിന്റെ ബംബ്ലൂസ് നാരങ്ങ രണ്ടും തുള്ളുന്നത് നാട്ടാര് കാണണ്ടന്ന്….“ പിന്നിലേക്ക് കണ്ണ് കാണിച്ചു പറഞ്ഞതും അവളാ നനഞ്ഞ ഷോൾഡർ ബാഗുവച്ചിട്ട് അവന്റെ പുറത്തിനിട്ട് ഒരൊറ്റ അടിയായിരുന്നു….

2 Comments

Add a Comment
  1. Story idunath nirthiyo? Waiting aan storykk daily post cheythoode

  2. Heyy enna post cheya?

Leave a Reply

Your email address will not be published. Required fields are marked *