മുഹബത്ത് – 2 Likeഅടിപൊളി  

അരമണിക്കൂറിനുള്ളിൽ ഫുഡ് ഡെലിവറി എത്തി. ആവി പറക്കുന്ന ചൂട് പൊറോട്ടയും ചപ്പാത്തിയും, നല്ല കൊഴുത്ത ഗ്രേവിയുള്ള നാടൻ ചിക്കൻ കറിയും ഡൈനിംഗ് ടേബിളിൽ നിരത്തിവെച്ചു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.

പൊറോട്ട കഷണങ്ങൾ കറിയിൽ മുക്കുന്നതിനിടയിൽ ശ്രീരാഗ് ഹൻസിബയെ നോക്കി കുസൃതിയോടെ ചോദിച്ചു: “അല്ല ചേച്ചി, ഒരു കാര്യം ചോദിച്ചാൽ സത്യം

പറയുമോ? ഈ ഷാജു നാട്ടിൽ നിന്നു പോന്ന ശേഷം റൂമിൽ കാണിച്ച കൂട്ടവിളികളൊക്കെ ചേച്ചി അറിഞ്ഞിരുന്നോ? ഫോൺ വെച്ചാൽ പിന്നെ ഒരു മൂലയ്ക്ക് പോയി മുഖവും വീർപ്പിച്ചു ഇരിക്കും, വിരഹ നായകൻ!

ഇതൊക്കെ വെറുതെ കാണിച്ചതാണോ അതോ ചേച്ചിയെ ശരിക്കും അത്രയ്ക്ക് മിസ്സ് ചെയ്യുന്നുണ്ടായിരുന്നോ?”

ഹൻസിബ നാണത്തോടെ തല താഴ്ത്തി, ചെറിയൊരു ചിരിയോടെ എന്നെ കണ്ണുരുട്ടി നോക്കി: “ഏയ്… ആളുകൾ കാണാൻ വേണ്ടി കാണിച്ചതാകും ശ്രീരാഗേ. ഫോൺ വിളിക്കുമ്പോൾ അത്ര വലിയ പ്രശ്നമൊന്നും എനിക്ക് തോന്നിയിട്ടില്ല!”

“ഓഹോ! അപ്പോൾ മൂപ്പര് ഞങ്ങളെ പറ്റിച്ചതാണല്ലേ!” ഫാസിൽ പൊട്ടിച്ചിരിച്ചു.

“ഡാ ഡാ… നീ അവളോട് അനാവശ്യം ചോദിച്ചു ചോദിച്ചു എന്നെ കുടുക്കല്ലേ!” ഞാൻ ഒരു കഷണം പൊറോട്ട എടുത്തു ഫാസിലിന് നേരെ എറിഞ്ഞു. “40 ദിവസം പെണ്ണിനെ

പിരിഞ്ഞിരുന്നവന്റെ വിഷമം നിനക്കൊക്കെ

മനസ്സിലാകണമെങ്കിൽ ആദ്യം ഒരു കല്യാണം കഴിക്ക്!”

“അയ്യോ അളിയാ, എന്നെ വിട്! എനിക്ക് ആഗ്രഹം ഒക്കെയുണ്ട്, പക്ഷെ വീട്ടുകാർ വിചാരിക്കണ്ടേ,” ശ്രീരാഗ് കൈകൂപ്പി ചിരിച്ചു.

“എന്തായാലും മോളെ, നീ ഇങ്ങോട്ട് വന്നതോടെ ഇവന്റെ പകുതി ഭ്രാന്ത് മാറി,” രാമേന്ദ്രൻ ചേട്ടൻ ഒരു കഷണം ചപ്പാത്തി മുറിച്ചെടുത്ത് ചിക്കൻ കറിയിൽ മുക്കിക്കൊണ്ട് പറഞ്ഞു.

“മുൻപൊക്കെ ഓഫീസിൽ നിന്നു വന്നാൽ ഒരു ഉഷാറുമില്ലാതെ ഇരിക്കും. ഇപ്പോൾ ആളാകെ കളർ ആയിട്ടുണ്ട്.”

അവരുടെ ആ തുറന്ന സംസാരവും കളിചിരികളും കേട്ട് ഹൻസിബയുടെ പരുങ്ങലൊക്കെ മാറി. ഞങ്ങളുടെ ഇടയിലെ സൗഹൃദത്തിന്റെ ആഴം അവൾ തിരിച്ചറിയുകയായിരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞതും പാത്രങ്ങളും

കവറുകളും ശ്രീരാഗും ഫാസിലും കൂടി വാരി വൃത്തിയാക്കി മാറ്റിവെച്ചു. നാളെ ശനിയാഴ്ച ഓഫീസിൽ പോകേണ്ട ദിവസമായതുകൊണ്ട് എല്ലാവരും വേഗത്തിൽ റൂമുകളിലേക്ക് പിരിയാൻ തുടങ്ങി.

“ശരി അളിയാ, എന്നാൽ ഞങ്ങളങ്ങ് സ്ഥലം വിട്ടു. ബാക്കി വർത്തമാനം നാളെയാകാം,” എന്ന് പറഞ്ഞ് ഫാസിലും ശ്രീരാഗും അവരുടെ റൂമിലേക്ക് പോയി.

രാമേന്ദ്രൻ ചേട്ടനും ഗുഡ് നൈറ്റ് പറഞ്ഞ് റൂമിലേക്ക് കയറിയതോടെ ഹാളിലെ ലൈറ്റുകൾ അണച്ച്, ഞങ്ങൾ ഞങ്ങളുടെ മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു.

വാതിൽ കുറ്റിയിട്ടതോടെ പുറത്തെ ലോകം മുഴുവൻ അവിടെ അവസാനിച്ചതുപോലെ തോന്നി. മുറിക്കുള്ളിലെ എസിയുടെ തണുപ്പ് ശരീരത്തെ പൊതിഞ്ഞു. ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ, നൈറ്റിയിലേക്ക് വസ്ത്രം മാറി വന്ന് കട്ടിലിന്റെ ഒരറ്റത്തിരിക്കുന്ന

ഹൻസിബയെ ഞാൻ നോക്കി. ആ വെളിച്ചത്തിൽ അവളുടെ മുഖത്തിന് ഒരു പ്രത്യേക ഭംഗിയായിരുന്നു.

ഞാൻ പതുക്കെ നടന്ന് അവളുടെ അടുത്തിരുന്നു. പകൽ മുഴുവൻ നടന്ന് ക്ഷീണിച്ചതിന്റെ ചെറിയൊരു തളർച്ച അവളുടെ കണ്ണുകളിലുണ്ടായിരുന്നെങ്കിലും, എന്നെ കണ്ടതും ആ മുഖത്ത് മൃദുവായ ഒരു പുഞ്ചിരി വിടർന്നു.

“എന്താ ഇക്കാ… ഇത്ര കാര്യമായി നോക്കുന്നത്? ക്ഷീണം കാരണം മുഖമാകെ വാടിയിരിക്കുവാണോ?” അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“ഏയ്… എന്റെ പെണ്ണിനെ എത്ര നോക്കിയാലും മതിയാവില്ലടി,” ഞാൻ അവളുടെ തോളിലൂടെ കൈയിട്ട് ചേർത്തുപിടിച്ചു.

അവൾ പതുക്കെ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. അവളുടെ നനവാർന്ന മുടിയുടെയും അത്തറിന്റെയും സുഗന്ധം എന്റെ നാസിക

തുമ്പിലേക്ക് പടർന്നു കയറി. നാൽപത്

ദിവസത്തെ നീണ്ട വിരഹത്തിന് ശേഷം കയ്യിൽ കിട്ടിയ എന്റെ ജീവനാണ് ഈ നെഞ്ചിൽ കിടക്കുന്നത് എന്നോർത്തപ്പോൾ ഉള്ളിൽ പ്രണയം വീണ്ടും ഇരച്ചുകയറി.

ഞാൻ പതുക്കെ അവളുടെ കവിളുകളിൽ തടവി, ആ മുഖം അല്പം ഉയർത്തി. ആ കറുത്ത കണ്ണുകളിലേക്ക് നോക്കി അവളുടെ നെറ്റിയിലും കവിളുകളിലും ആർദ്രമായി ചുംബിച്ചു.

Updated: August 29, 2026 — 3:31 pm

Leave a Reply

Your email address will not be published. Required fields are marked *