“അതല്ല ചേട്ടാ…” ഞാൻ ചേട്ടന്റെ നേർക്ക് തിരിഞ്ഞു. “ചേട്ടൻ നമ്മുടെ കൂടെയുള്ള ആളായതുകൊണ്ട് ഞാൻ ചോദിക്കുകയാ. അവന്മാരെ എനിക്ക് നന്നായി അറിയാം.
പക്ഷെ നമ്മളോട് മനസ്സിലാവാത്ത രീതിയിൽ എപ്പോഴും ഇങ്ങനെ അനാവശ്യമായി കേറി ആക്കി ചിരിക്കുന്നത് ശരിയല്ലല്ലോ! എന്താണെന്ന് വെച്ചാൽ അവര് തുറന്നു പറയട്ടെ. അതറിഞ്ഞാലല്ലേ നമുക്കും എന്തെങ്കിലും പറയാൻ പറ്റൂ?”
ഞാൻ നിർത്തിയില്ല: “ഇത്രയും നാൾ കഴിഞ്ഞ് എന്റെ പെണ്ണ് ഇവിടെ വന്നതുകൊണ്ട് ഞാൻ അവളോടൊപ്പം അല്പം സമയം ചിലവഴിക്കുന്നു, അവളുടെ കൂടെ നിൽക്കുന്നു.
എന്റെ പെണ്ണിന്റെ അടുത്ത് നൽകുമ്പോൾ എനിക്ക് സ്വയം കൺട്രോൾ ചെയ്യാൻ പറ്റിയില്ലെന്ന് വരും… അതിൽ ഇവന്മാർക്ക് എന്താ ഇത്ര ചിരിക്കാൻ ഉള്ളത്?”
അതുകേട്ടതും ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു: “അയ്യോ ഷാജുക്കാ, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല കേട്ടോ! ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ഞങ്ങൾ ചുമ്മാ ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കുന്നു, അത്രയേയുള്ളൂ!”
രാമേന്ദ്രൻ ചേട്ടൻ വീണ്ടും എന്നെ തടഞ്ഞു:
“നീ വെറുതെ അവരുമായിട്ട് തല്ലുകൂടാൻ നിൽക്കണ്ട ഷാജു. അവന്മാർ പറയുന്നത് വിട്. നീ കാര്യം വലുതാക്കണ്ട.”
“ഞാൻ തല്ലുകൂടാൻ വേണ്ടി പറയുന്നതല്ല ചേട്ടാ,” ഞാൻ ദേഷ്യം അടക്കി പറഞ്ഞു. “നമ്മൾ സാധാരണ തമാശയായിട്ട് എന്തെല്ലാം കാര്യങ്ങൾ പറയാറുണ്ട്? പക്ഷെ ഇവർക്ക് ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയൊ.
വെറുതെ കാര്യമില്ലാതെ ഇങ്ങനെ ആക്കി ചിരിച്ചാൽ ആർക്കായാലും ദേഷ്യം വരില്ലേ?”
ഫാസിൽ പെട്ടെന്ന് പ്ലേറ്റിലേക്ക് നോക്കി കള്ളച്ചിരിയോടെ പറഞ്ഞു: “അല്ല ഷാജു അളിയാ… ഞങ്ങൾ പറയുന്നത് കേട്ട് ഒന്നും തോന്നരുത് കേട്ടോ. ഞങ്ങൾ തൊട്ടപ്പുറത്തെ റൂമിലല്ലേ കിടക്കുന്നത്!
അതുകൊണ്ട് അവിടുന്ന് വരുന്ന കൊഞ്ചലും ചെറിയ ഒച്ചപ്പാടും ബഹളവുമൊക്കെ ഇവിടെ
ഞങ്ങളുടെ റൂമിലേക്ക് കൃത്യമായി
കേൾക്കുന്നുണ്ട്.”
അവന്റെ വാക്കുകൾ കേട്ട് ഞാൻ ഒന്ന് ഞെട്ടി അവനെത്തന്നെ നോക്കി.
ഫാസിൽ വീണ്ടും തുടർന്നു: “ചേച്ചി പുതിയതായി വന്നതിന്റെ സന്തോഷവും ആവേശവുമാണെന്ന് കരുതി ആദ്യത്തെ രണ്ടു ദിവസം ഞങ്ങൾ അത് സാരമാക്കിയില്ല. പക്ഷേ ഇപ്പോൾ ഒരാഴ്ചയാകാറായി…
നിങ്ങൾക്കാണെങ്കിൽ യാതൊരു കുറവുമില്ല! രാത്രിയിൽ ചില സമയത്ത് ചെറിയ ഒച്ചയും ബഹളവും കാരണം ഞങ്ങൾക്ക് ഉറങ്ങാൻ പോലും കുറച്ച് ബുദ്ധിമുട്ടുണ്ടാവാറുണ്ട്. അതാണ് ഞങ്ങൾ രാവിലെ റൂമിൽ നിന്ന് ഇറങ്ങുമ്പോൾ വെറുതെ പരസ്പരം നോക്കി ചിരിച്ചത്.
അത് ഇത്രയും വലിയ കാര്യമാണെന്ന് വിചാരിച്ചില്ല… അളിയന് കാര്യം മനസ്സിലായി കാണുമല്ലോ അല്ലേ?”
ഫാസിലിന്റെ ആ തുറന്നുപറച്ചിൽ കേട്ടതും എന്റെ വായിലെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി! ഹാളിലാകെ ഒരു നിമിഷം
വലിയൊരു നിശബ്ദത പടർന്നു.
മറ്റുള്ളവർക്ക് കാര്യം മനസ്സിലായോ എന്ന് ഓർത്ത് ഞാൻ ആകെ അമ്പരന്നു നിൽക്കുമ്പോൾ, ശ്രീരാഗ് വായ പൊത്തി ചിരി അടക്കാൻ കഷ്ടപ്പെടുകയായിരുന്നു. രാമേന്ദ്രൻ ചേട്ടൻ ഇതൊക്കെ കേട്ട് തലയാട്ടി ചെറിയൊരു ചിരിയോടെ പ്ലേറ്റിലേക്ക് നോക്കിയിരുന്നു.
ഫാസിൽ അത് പറഞ്ഞപ്പോഴാണ് ഞാൻ ആ കാര്യത്തെക്കുറിച്ച് ശരിക്കും ചിന്തിക്കുന്നത്. അവൻ പറഞ്ഞത് വെറുതെ ആയിരുന്നില്ല, അത്രയും വലിയൊരു സത്യമായിരുന്നു! രണ്ട് റൂമുകളും അടുത്തടുത്താണ്, കിടക്കുന്നത്.
പക്ഷെ ഇത്രയും കാലം ഇവിടെ താമസിച്ചിട്ടും ശബ്ദം അപ്പുറത്തേക്ക് ഇത്രയും കേൾക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. കാരണം ഇതിനുമുൻപ് ഞങ്ങൾ ആണുങ്ങൾ എല്ലാവരും ഹാളിൽ വന്നിരുന്നാണ് വർത്തമാനം പറയുന്നതും ടിവി
കാണുന്നതുമൊക്കെ. അല്ലാതെ റൂമിൽ കയറി അടച്ചിരുന്ന് അത്രയും വലിയ ശബ്ദത്തിൽ സംസാരിക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ള ശബ്ദം അപ്പുറത്തേക്ക് കേൾക്കുമോ എന്ന് ഞാൻ എന്നെങ്കിലും ചിന്തിക്കേണ്ട കാര്യവുമില്ലായിരുന്നു.
പക്ഷേ ഇത് അതല്ലല്ലോ! രാത്രിയിലെ ഞങ്ങളുടെ കൊഞ്ചലുകളും അവളുടെ സീൽക്കാരങ്ങളും ഒക്കെ സാധാരണ സംസാരത്തേക്കാൾ കുറച്ച് ശബ്ദം കൂടിയതായതുകൊണ്ട് അപ്പുറത്തെ മുറിയിലുള്ള അവന്മാർക്ക് വ്യക്തമായി കേൾക്കാൻ പറ്റി എന്നുള്ള കാര്യം എനിക്ക് അപ്പോഴാണ് ശരിക്കും കത്തിയത്.
