മുഹബത്ത് – 2 Likeഅടിപൊളി  

ഇവന്മാര് കഷ്ടപ്പെട്ടാണ് ഇത്രയും നാൾ നമ്മൾ വച്ചുണ്ടാക്കുന്നത് കഴിച്ചോണ്ട് ഇരിക്കുന്നത്. ഇനി ഇവരൊന്ന് ഉണ്ടാക്കിയിട്ട് കഴിക്കുന്നത് നമുക്ക് കാണണം!”

എന്നിട്ട് ചേട്ടൻ ഹൻസിബയെ നോക്കി ആത്മഗതമെന്നോണം കൂട്ടിച്ചേർത്തു:

“മോളെ… ഇവർ നാക്കിന് ബ്രേക്കില്ലാതെ പറയുന്ന കാര്യമാണിത്! ഞങ്ങൾ ഉണ്ടാക്കുന്ന ഫുഡ് കഴിച്ചിട്ടാണ് ഇങ്ങനെയൊക്കെ ഇവര് ജീവിച്ചിരിക്കുന്നത് തന്നെ.

അവരുടെ ഈ പരസ്പരമുള്ള തല്ലുകൂടൽ കണ്ട് ഹൻസിബ ചിരിച്ചുകൊണ്ട് പറഞ്ഞു:

“നിങ്ങൾ തമ്മിൽ തല്ലുപിടിക്കാൻ നിൽക്കണ്ട

ചേട്ടാ… എനിക്ക് അത്യാവശ്യത്തിനുള്ളതൊക്കെ ഉണ്ടാക്കാൻ അറിയാം. ഞാൻ ഒന്ന് ഉണ്ടാക്കി ട്രൈ

ചെയ്തു നോക്കാം! നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ പിന്നെ ഞാൻ തന്നെ ഉണ്ടാക്കാം.”

അതുകേട്ടതും ഫാസിൽ ആവേശത്തോടെ പറഞ്ഞു:

“ആഹാ! ഇത്താക്ക് ഉണ്ടാക്കാൻ അറിയാമെന്നുണ്ടെങ്കിൽ ഞങ്ങൾ രക്ഷപ്പെട്ടു! പിന്നെ… ഇവര് ഉണ്ടാക്കുന്ന ഫുഡിന് അത്ര ടേസ്റ്റ് ഒന്നും ഉണ്ടാവില്ല ഇത്ത. പെണ്ണുങ്ങൾ ഉണ്ടാക്കിയാലേ ഫുഡിന് ശരിക്കും ടേസ്റ്റ് ഉണ്ടാവുകയുള്ളൂ!”

അതുകേട്ട് ഞാൻ ചിരിച്ചുകൊണ്ട് ഉടനെ ഇടയിൽ കയറി പറഞ്ഞു:ആ വേണ്ടടാ വേണ്ടടാ! എന്റെ പെണ്ണ് വന്നു കേറിയപ്പോഴത്തേക്കും അവൾക്ക് നല്ല പണി കൊടുക്കാനാണല്ലേ നിന്റെയൊക്കെ പ്ലാൻ!

പെണ്ണ് വന്നിറങ്ങിയ പാടെ അടുക്കള പണി മുഴുവൻ അവളിലേക്ക് അങ്ങോട്ട് മാറ്റാൻ നോക്കുവാണല്ലേടോ! എന്നാലും ഞങ്ങൾ ഉണ്ടാക്കുന്ന ഫുഡിന് ടേസ്റ്റ് ഇല്ല അല്ലെ, പെണ്ണുങ്ങൾ ഉണ്ടാക്കിയാലേ ടേസ്റ്റ് ഉണ്ടാവുള്ളൂ അല്ലെ!

എന്നാലും വന്ന വഴിക്ക് തന്നെ എന്റെ പെണ്ണിന് പണി തന്നില്ലേ നിങ്ങൾ!”

എന്റെ ആ വർത്തമാനം കേട്ടതും ഹാളിൽ വീണ്ടും എല്ലാവരും ഉറക്കെ പൊട്ടിച്ചിരിച്ചു. ഹൻസിബ നാണം കലർന്ന ചിരിയോടെ എന്റെ തോളിലേക്ക് ചാഞ്ഞു.

“അയ്യോ അളിയാ, ഞങ്ങൾ ഒരു പണിയും തന്നതല്ല! ഇത്ത ഉണ്ടാക്കുന്ന നല്ല നാടൻ ഫുഡ് കഴിക്കാനുള്ള കൊതികൊണ്ട് പറഞ്ഞതാ!” ശ്രീരാഗ് ചിരിച്ചുകൊണ്ട് പ്ലേറ്റിലേക്ക് വീണ്ടും കൈനീട്ടി.

ഇത് കേട്ട ഹൻസിബ പറഞ്ഞു:”പിന്നെന്താ…

നമുക്ക് നാളെ മുതൽ നല്ല നാടൻ വിഭവങ്ങളൊക്കെ ഉണ്ടാക്കാം. എനിക്ക് ഉണ്ടാക്കാൻ അറിയാവുന്നതൊക്കെ ഞാൻ ഉണ്ടാക്കി തരാം.”

എല്ലാവരും ഒന്നിച്ച് വർത്തമാനങ്ങളും ചിരികളും പങ്കുവെച്ച് ഡിന്നർ കഴിച്ചു തീർത്തു. ഭക്ഷണം കഴിഞ്ഞ് പ്ലേറ്റുകളൊക്കെ ഫാസിലും ശ്രീരാഗും കൂടി കഴുകി വെച്ചു.

അങ്ങനെ എല്ലാവരും കൂടി പൊട്ടിച്ചിരിച്ചും തമാശകൾ പറഞ്ഞും ഡിന്നറൊക്കെ കഴിച്ച് പാത്രങ്ങളൊക്കെ ഒതുക്കി വെച്ചു. നാളെ ശനിയാഴ്ച എല്ലാവർക്കും ഓഫീസിൽ പോകേണ്ട ദിവസമായതുകൊണ്ട് റൂമുകളിലേക്ക് പിരിയാൻ സമയമായി.

റൂമിലേക്ക് പോകുന്നതിന് മുൻപായി ഞാൻ രാമേന്ദ്രൻ ചേട്ടനോടും പിള്ളേരോടും പറഞ്ഞു:

“ചേട്ടാ, നാളെ നിങ്ങൾക്ക് എല്ലാവർക്കും ജോലിയുള്ളതല്ലേ. ഞാൻ നാളെയും മറ്റന്നാളും ‘വർക്ക് ഫ്രം ഹോം’ ആണ്

എടുത്തിരിക്കുന്നത്. ഹൻസിബ വന്നതല്ലേയുള്ളൂ, അതുകൊണ്ട് ഒന്ന് രണ്ടു ദിവസം കൂടെ തൽക്കാലം ലീവ് പോലെ ആക്കി അവളെയും കൂട്ടി കുവൈറ്റിലെ കുറച്ചു സ്ഥലങ്ങളൊക്കെ പോയി കാണിക്കാമെന്ന്

വിചാരിച്ചു.”

അതുകേട്ട് രാമേന്ദ്രൻ ചേട്ടൻ സന്തോഷത്തോടെ തലയാട്ടി:

“ഹാ! അത് നല്ല കാര്യമാടാ ഷാജു. നീ അവളെയും കൂട്ടി കുവൈറ്റ് സിറ്റിയും ബാക്കി കാഴ്ചകളുമൊക്കെ പോയി കാണ്. അവൾക്കും അതൊരു വലിയ ആശ്വാസമാകും.

എന്നാൽ പിന്നെ ഞങ്ങൾ പോയി കിടക്കട്ടെ, നാളെ നേരത്തെ എഴുന്നേൽക്കേണ്ടതാണ്.”

“ആ അളിയാ, എന്നാൽ ശരി! ഞങ്ങൾ സ്ഥലം കാലിയാക്കുകയാണെ…., ബാക്കി വിശേഷങ്ങളൊക്കെ നാളെ കാണാം!” എന്ന് പറഞ്ഞ് ശ്രീരാഗും ഫാസിലും കള്ളച്ചിരിയോടെ അവരുടെ റൂമിലേക്ക് നടന്നു.

ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ റൂമിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു. പുറത്തെ കോലാഹലങ്ങളൊക്കെ ഒടുങ്ങി മുറിയിൽ ശാന്തത പടർന്നു. ഇന്നലത്തെ യാത്രയുടെയും ഇന്നത്തെ പുറത്തുപോക്കിന്റെയും ക്ഷീണമുണ്ടായിരുന്നെങ്കിലും, ആ ഏകാന്തതയിൽ എന്റെ കണ്ണുകൾ ഹൻസിബയിലേക്ക് നീണ്ടു.

Updated: August 29, 2026 — 3:31 pm

Leave a Reply

Your email address will not be published. Required fields are marked *