മുഹബത്ത് – 2 Likeഅടിപൊളി  

അവളുടെ കയ്യിൽ നിന്ന് അത് രുചിച്ചുനോക്കുമ്പോൾ, ആ ഇഡ്ഡലിക്കും സാമ്പാറിനും മറ്റെന്തിനേക്കാളും വലിയ ഒരു പ്രത്യേക സ്വാദായിരുന്നു.

ഞങ്ങൾ അടുക്കളയിൽ അങ്ങനെ ചേർന്നുനിൽക്കുമ്പോഴാണ് ശ്രീരാഗും ഫാസിലിനും റൂമിൽ നിന്ന് ഓഫീസിൽ പോകാൻ റെഡിയായി ഹാളിലേക്ക് ഇറങ്ങി വന്നത്. ഫ്രഷായി ഡ്രസ്സൊക്കെ മാറി വന്ന അവന്മാർ ഡൈനിംഗ് ടേബിളിനടുത്തേക്ക് നടക്കുമ്പോൾ ഞങ്ങളെ കണ്ട് പെട്ടെന്ന് നടത്തം നിർത്തി.

എന്നിട്ട് രണ്ടുപേരുടെയും മുഖത്ത് ആക്കിയ ചിരി തെളിഞ്ഞു.

ഞാൻ അവൾക്ക് പുറകിൽ നിന്ന് സാമ്പാർ ഇളക്കുന്നതും ചേർന്നുനിൽക്കുന്നതുമൊക്കെ കണ്ടതുകൊണ്ടാണ് അവന്മാർ ഇങ്ങനെ കിണിച്ച്ക്കൊണ്ട് നിൽക്കുന്നതെന്നാണ് ഞാൻ കരുതിയത്.

ഞാൻ ഉടനെ ഒന്ന് നെടുവീർപ്പിട്ട് അവന്മാരെ നോക്കി കുറച്ച് ജാഡയിൽ ചോദിച്ചു:

“എന്താടാ രണ്ടാളും കൂടി ഇത്ര കിടന്ന് കിണിക്കാൻ? എനിക്ക് എന്റെ വൈഫിനെ അടുക്കളയിൽ ഒന്ന് സഹായിക്കാൻ പാടില്ലേടോ?”

അതുകേട്ടതും ഫാസിൽ ശ്രീരാഗിനെ നോക്കി വീണ്ടും ഉറക്കെ പൊട്ടിച്ചിരിച്ചു. ശ്രീരാഗ് കൈകൾ കൂപ്പി ചിരിച്ചുകൊണ്ട് പറഞ്ഞു:

“എന്റെ പൊന്നോ! ഞങ്ങൾക്ക് ഒന്ന് ചിരിക്കാനും പാടില്ലേ അളിയാ? അക്കൗണ്ടന്റ് സാർ ഭാര്യയെ സഹായിക്കുന്നത് കാണാൻ നല്ല രസമുണ്ട്, അതിനാണ് ഞങ്ങൾ ഒന്ന് ചിരിച്ചത്! അല്ലാതെ ഞങ്ങൾ വേറെ ഒന്നും

വിചാരിച്ചില്ല കേട്ടോ!”

അവന്മാരുടെ ആ കളിയാക്കലും

ഡബിൾ മീനിംഗ് ചിരിയും കണ്ടപ്പോൾ ഹൻസിബയുടെ കവിളുകൾ നാണം കൊണ്ട് വീണ്ടും ചുവന്നു. അവൾ പെട്ടെന്ന് എന്നിൽ നിന്ന് അല്പം മാറിനിന്ന്, കാര്യം മാറ്റാനായി അവന്മാരോട് പറഞ്ഞു:

“ആ… നിങ്ങൾ രണ്ടാളും അവിടെ നിൽക്കാതെ പോയി കൈ കഴുകി വാ! നല്ല ചൂട് ഇഡ്ഡലിയും സാമ്പാറും റെഡിയായിട്ടുണ്ട്. വൈകിയാൽ ഓഫീസിൽ പോകാൻ സമയമാകും.”

“ആഹാ! ചായയും ഇഡ്ഡലിയും സാമ്പാറുമോ? ചേച്ചി വന്നതിൽ പിന്നെ ഞങ്ങളുടെ യോഗം തന്നെ മാറി!” എന്ന് പറഞ്ഞ് ഫാസിൽ സന്തോഷത്തോടെ വാഷ് ബേസിനിലേക്ക് ഓടി.

അപ്പോഴേക്കും റൂമിൽ നിന്ന് രാമേന്ദ്രൻ ചേട്ടനും റെഡിയായി പുറത്തേക്ക് വന്നു:

“മോളെ ഹൻസിബ… നീ ഇത്ര നേരത്തെ

എഴുന്നേറ്റ് ഇ ഇതൊക്കെ ഉണ്ടാക്കാൻ നിന്നോ? ഇവന്മാരുടെ വർത്തമാനം കേട്ട് നീ കഷ്ടപ്പെടേണ്ട കേട്ടോ.”

“ഏയ്… അതൊന്നും ഒരു ബുദ്ധിമുട്ടുമല്ല ചേട്ടാ,” അവൾ ചിരിച്ചുകൊണ്ട് പ്ലേറ്റുകൾ മേശപ്പുറത്തേക്ക് എടുത്തുവെച്ചു.

എല്ലാവരും ഡൈനിംഗ് ടേബിളിന് ചുറ്റും പ്ലേറ്റുകളുമായി ഇരുന്നു. ഹൻസിബ ആവി പറക്കുന്ന ഇഡ്ഡലിയും ചൂട് സാമ്പാറും എല്ലാവർക്കും വിളമ്പി നൽകി. ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴും ഫാസിലും ശ്രീരാഗും ഇടയ്ക്കിടെ എന്നെ ഒളികണ്ണാൽ നോക്കി ആ കള്ളച്ചിരി തുടരുന്നുണ്ടായിരുന്നു.

പ്ലേറ്റിലേക്ക് നോക്കി കഴിക്കുമ്പോഴും അവന്മാരുടെ ആ നോട്ടം കണ്ട് എനിക്ക് ചിരിയും ഒപ്പം ചെറിയൊരു നാണവും വരുന്നുണ്ടായിരുന്നു.

അവന്മാരുടെ ആ കള്ളച്ചിരി കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യവും ചിരിയും ഒരേസമയം വന്നു. ഞാൻ അവന്മാരുടെ നേർക്ക് തിരിഞ്ഞു:

“എന്താടാ രണ്ടാളും കൂടി കുറെ നേരമായല്ലോ ഇരുന്നു കിണിക്കുന്നത്? കാര്യം പറ!”

ഫാസിലും ശ്രീരാഗും പെട്ടെന്ന് നിഷ്കളങ്കരെപ്പോലെ മുഖം വെച്ച്, “ഏയ്… ഒന്നുമില്ല അളിയാ, ഞങ്ങൾ വെറുതെ…” എന്ന് പറഞ്ഞ് വീണ്ടും നൈസായി ചിരിച്ചു.

ഇത് കണ്ട രാമേന്ദ്രൻ ചേട്ടൻ എന്നെ നോക്കി കൈവീശി പറഞ്ഞു: “എടാ ഷാജു, നീ അത് വിട്. അവന്മാർ ഇങ്ങനെയൊക്കെത്തന്നെ ഇരിക്കുള്ളൂ. നീ കാര്യമാക്കേണ്ട.”

ചേട്ടൻ പറഞ്ഞത് കേട്ട് ഞാൻ പിന്നെ അവന്മാരെ മൈൻഡ് ചെയ്യാൻ പോയില്ല.

രാമേന്ദ്രൻ ചേട്ടൻ പ്ലേറ്റിലേക്ക് സാമ്പാർ ഒഴിച്ച് ഒരു കഷണം ഇഡ്ഡലി മുറിച്ചെടുത്തു.

“ആഹാ! അസ്സൽ നാടൻ സാമ്പാറിന്റെ

മണം!

ഷാജു, നമ്മൾ ഇത്രയും കാലം ഉണ്ടാക്കിയ വെള്ളച്ചാട്ടം പോലത്തെ സാമ്പാർ അല്ലാട്ടോ ശരിക്കുള്ള സാമ്പാർ. ഇന്ന് ഇതാ ശരിക്കും ഒരു നാടൻ കല്യാണ സാമ്പാറിന്റെ ടേസ്റ്റ്!” ചേട്ടൻ ആസ്വദിച്ചു കഴിച്ചുകൊണ്ട് പറഞ്ഞു.

Updated: August 29, 2026 — 3:31 pm

Leave a Reply

Your email address will not be published. Required fields are marked *