മൈ ഡിയർ യക്ഷി – 5 15

കാരണം എന്നെപ്പോലെ ഒരു സുപ്രഭാതത്തിൽ ഉള്ളിലെ ഇഷ്ടം തിരിച്ചറിഞ്ഞതല്ല അവൾ… എന്നോടുള്ള അഘാതമായ പ്രണയം വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന് ഓരോ പ്രവർത്തിയിലൂടെയും വാക്കുകളിലൂടെയും എന്നെ ആ വലയത്തിൽ വീഴ്ത്തിയതായിരിക്കാം ഈ യക്ഷി… എന്നിട്ടിപ്പോ എൻ്റെ അരയിലിരുന്നു എന്നെ പ്രേമിച്ചൂടെ എന്നൊരു ചോദ്യവും..

നടക്കില്ല മോളെ… അങ്ങനെ എളുപ്പത്തിൽ നീ മീൻപിടിക്കണ്ട…

“അയ്യാ…. കൊള്ളാലോ യക്ഷിടെ പൂതി…. പ്രേമം പോലും.. ഹഹ… പൊയ്ക്കേ നീ…”

വീണ്ടും വിഷയം മാറ്റാൻ എന്നപോലെ കളിയായി പറഞ്ഞിട്ട് അമ്മുവിൻ്റെ കഴുത്തിലും തോളിലുമായി മുഖമിട്ടുരച്ചുകൊണ്ട് അവളെ ഇക്കിളിയാക്കി…

“ഹൂ ഹു….. ഏട്ടാ….. ഹിഹി…. ഹി…”

അവിടം അങ്ങനെ കാണിക്കുമ്പോൾ അവൾക്ക് വേഗം ഇക്കിളിയാക്കും… അതുകൊണ്ട് തന്നെ അവൾ കുടു കുടാ കുലുങ്ങി ചിരിക്കാൻ തുടങ്ങി…

ആ കുലുക്കത്തിൽ ഒരു താങ്ങിനായി ഞാൻ മെല്ലെ അടിവച്ച് കൈവരിയിലേക്ക് അവളേം കൊണ്ട് പുറം ചാരി നിന്നു…

അൽപ്പം കഴിഞ്ഞതും ഞാൻ നോക്കിപ്പോ അവളുടെ ചിരി നിന്നു… ഒരു പൂച്ചക്കുട്ടിയെ പോലെ എൻ്റെ തോളിൽ കിടക്കാണ് യക്ഷി… കണ്ണുകൾ ചെറുതായി നനഞ്ഞിട്ടുണ്ട്… ഇത്രേ ഒള്ളു എൻ്റെ യക്ഷി….

“അമ്മൂസേ…. എന്തോ പറ്റി.. ഡാ…”

പയ്യെ ആ നനവ് എൻ്റെ ബനിയനിലും മേലിലും അറിഞ്ഞപ്പോൾ ഞാൻ പെട്ടെന്നവളെ വിളിച്ചു…അടുത്തത് ഇനിയെന്താവോ എന്ന് ആലോചിക്കാതിരുന്നില്ല…

“എത്ര നാളായ്…. ഏട്ടനെന്നെ ഇങ്ങനെ എടുത്തിട്ട്….”

അല്പനേരം കഴിഞ്ഞു അവൾ മറുപടി തന്നു…. ബെസ്റ്റ്… ഇതായിരുന്നോ… ഞാനൊരു ആശ്വാസത്തോടെ ആ പഴയ കാര്യങ്ങൾ ഓർത്തു…

ഏകദേശം നന്ദുട്ടൻ വലുതാവുന്നത് വരെ ഇടക്ക് വഴക്കിന് ശേഷം അമ്മു എന്നെക്കൊണ്ട് അവളെ ഇങ്ങനെ എടുപ്പിക്കുമായിരുന്നു… നന്ദു കുഞ്ഞായിരിക്കുമ്പോ ഞാനും അമ്മയും എടുത്ത് പുന്നാരിക്കുന്നത്കണ്ട് അസൂയമൂത്തിട്ടാണ് കള്ളി.. അതുകൊണ്ട് ഇടക്ക് അമ്മനേക്കൊണ്ടും അവളെ എടുപ്പിക്കും. പിന്നെപ്പിന്നെ അവൻ വലുതായതോടെ ആ കലാരൂപം മെല്ലെ അവസാനിപ്പിച്ചു…. അതാണിപ്പോ കുത്തിപ്പൊക്കിയത്.

നാളിത്രയായിട്ടും അവളിതൊക്കെ ഓർമയുണ്ടോ?…. ഇപ്പോഴും ഇതൊക്കെ അവൾ ആഗ്രഹിക്കുന്നുണ്ടോ?

ഒരുകണക്കിന് എന്തായാലും നന്നായി…മറ്റേ ഭീഷണിയുടെ കാര്യം ഇനി പയ്യെ മറന്നോളും….. ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു…

“ഇപ്പോ ഒന്നിനും സമയുല്ലാ ഈ കൊരങ്ങന്…. ഹും…”

പരിഭവം പോലെ പറഞ്ഞ് അവൾ എൻ്റെ കവിളിൽ പിച്ചി…
എന്ത് പെട്ടെന്നാ എൻ്റെ കൊച്ചിൻ്റെ ഭാവം മാറിയത്… പാവം…

“എന്നാ ഇനി എല്ലാ ദിവസോം എൻ്റെ കൊച്ചിനെ ഏട്ടൻ ഇങ്ങനെ എടുത്തോണ്ട് നടക്കാം… പോരെ…”

അവളെ കളിയാക്കി പറഞ്ഞുകൊണ്ട് ഞാൻ ചിരിച്ചു…

“പോട.. കൊരങ്ങാ… ഹിഹി….”

കളിയാക്കിയത് ആസ്വദിച്ചതെന്നോണം അവൾ ചിരിച്ചു…

“അമ്മൂസെ… മതി… ഇറങ്ങിക്കേ… എൻ്റെ കൈ വേദനിക്കുന്നു….”

അൽപ്പം കഴിഞ്ഞ് കൈ വേദനിച്ചപ്പോൾ ഞാനവളോട് പറഞ്ഞു…

“മ്മ്ഹൂം… കുറച്ച് നേരംകൂടി… പ്ലീസ്….”

ആ പഴയ കുഞ്ഞമ്മുവിനെ പോലെ കെഞ്ചിക്കൊണ്ട് എൻ്റെ കഴുത്തിൽ മുഖം അണച്ച് അതേ ഇരുപ്പ് ഇരുന്നു… ഞാൻ അവളുടെ നെറ്റിയുടെ വശത്തിൽ മെല്ലെ മുത്തി….

അങ്ങനെ നിന്ന നേരം ഞാൻ കണ്ടു തുറന്നുകിടക്കുന്ന ഗ്ലാസ് ഡോറിൻ്റെ അവിടെ കലി തുള്ളി നിക്കുന്ന നിത ആൻ്റി…. ഒപ്പം എൻ്റെ അമ്മയും നന്ദുട്ടനും….

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *