അവൻ പറഞ്ഞത് ഏറെക്കുറെ സത്യമായതുകൊണ്ട് ആ വാദത്തെ മെല്ലെ ചിരിച്ചുകൊണ്ട് ഞാനും പിന്തുണച്ചു…
ഞങ്ങൾ കാറിലേക്ക് നോക്കിയപ്പോ യക്ഷി ദേഷ്യപ്പെട്ട് ഫോണിൽ എന്തോ കുത്തിക്കൊണ്ടിരിക്കുന്നുണ്ട്… ഇങ്ങനൊരു സാധനം… എൻ്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു… ഒപ്പം അവൻ്റെയും…യദു; “അത് വിട്…. നിൻ്റെ കാര്യങ്ങളൊക്കെ എന്തായി…?”
“എന്താവാൻ… ദിപ്പോ… മറ്റേ ***** ഫിനാൻസീന്ന് വിളിച്ചിരുന്നു… ഫൈനൽ ഇൻ്റർവ്യുന് ചെല്ലാൻ… ഓൾമോസ്റ്റ് സെലക്റ്റാണ് എന്നൊക്കെയാ പറഞ്ഞേ…”
ഞാൻ ചെറിയൊരു സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു…
“അത് പിന്നെ നിനക്ക് കിട്ടാതിരിക്കുമോ… നീ പണ്ടേ പഠിപ്പിസ്റ്റല്ലേ…”
അവൻ എന്നെ കളിയാക്കിക്കൊണ്ട് ചിരിച്ചു…എന്നിട്ട് ആക്കിയൊരു നോട്ടവും…
പഠിപ്പിസ്റ്റ് എന്ന് ഇടക്ക് ഊതാറുള്ളതാ… ഞാൻ ഒരു above ആവറേജ് സ്റ്റുഡൻ്റാണ്…. പഠിക്കേണ്ട സമയത്ത് പഠിക്കേണ്ടത് നമ്മടെ ഉത്തരവാദിത്തം അല്ലേ….
അന്നേരം ഫോണിൽ വിളിച്ച പെണ്ണുമ്പുള്ളയുടെ കാര്യം ചുമ്മാ ഓർത്തു… പക്ഷേ അതിനെയും മറികടന്ന് അമ്മുവുമായുള്ള നിമിഷങ്ങളാണ് എൻ്റെ മനസ്സിൽ ഓടിയെത്തിയത്….
അവളെ ചേർത്ത് പിടിച്ചതും എൻ്റെ വിരലുകൾ അവളുടെ ചെറിയ പൊക്കിൾ ദ്വാരത്തിൽ അമർത്തിയതും അതിൻ്റെ ആഴം അളന്നതും അരയിലെ ആ തുടുത്ത മാംസത്തെ പിടിച്ച് മെല്ലെ കശക്കിയതും പെണ്ണിൻ്റെ കുറുകലും ചൂടും എല്ലാം മനസ്സിലേക്ക് ഓടിവന്നു…
അതിൻ്റെ പ്രതിഫലമെന്നോണം എൻ്റെ മുഖത്ത് ഒരു നാണത്തോടെയുള്ള ചിരി പടർന്നു…
“കള്ളച്ചിരി ചിരിക്കണ്ടല്ലോ… എന്താ സംഭവം…?”
എൻ്റെ ചിരി കണ്ട് ഒരു സംശയത്തോടെ അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു…
“ആഹ്.. ഒരു പെണ്ണുമ്പിള്ള…. കാര്യം പറയാൻ വിളിച്ചിട്ട് നല്ല വർത്താനം… പിന്നെ കുറച്ച് അനാവശ്യ മോട്ടിവേഷനൊക്കെ തന്നു.. ഹിഹി..”
ചിരിയുടെ കാരണം അമ്മുവാണെങ്കിലും അത് പുറത്ത് പറയാറായിട്ടില്ല… തൽക്കാലും ആ പെണ്ണുമ്പിള്ളയെ വച്ച് അഡ്ജസ്റ്റ് ചെയ്യാം…ഇപ്പോ ഇങ്ങനെ പോട്ടെ…
“ആഹാ… അത് കലക്കി…. നിന്നെ വല്ലാണ്ട് ബോധിച്ചുകാണും… പോയ് നോക്ക്… എന്തേലും തടയാതിരിക്കില്ല… ഹഹ…”
അവനൊരു ആക്കിയ രീതിയിൽ പറഞ്ഞു ചിരിച്ചു… എനിക്കും ചിരി വന്നു…
“ആ ഉവ്വ… പോകാണ്ടിരിക്കാൻ പറ്റില്ലല്ലോ… നമ്മളൊക്കെ പാവങ്ങളല്ലേ… യദു സാറിനെ പോലെ സ്വന്തം ബിസിനസ് ഒന്നുല്ലല്ലോ….”
സ്ഥിരം ശൈലിയിൽ ഞാൻ അവനെ തിരിച്ചും ആക്കി…
……………..,,,,,,,,,,,,,,,,
അവൻ പൊതുവേ അൽപ്പം മടിയനാണ്… പഠിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ച്.. അപ്പൊ ഞങ്ങള് ഫ്രെണ്ട്സ് എല്ലാരും കളിയാക്കും “യദു സാറിന് സ്വന്തം ബിസിനസ് ഒക്കെ ഉള്ളതുകൊണ്ട് ഒന്നും പേടിക്കാനില്ല…” എന്നൊക്കെ…
അതിന് മറുപടിയായി എല്ലാർക്കും കുറച്ച് തെറി കേട്ടാൽ ഡബിൾ ഹാപ്പി…
സംഗതി അങ്ങനെ പറയുന്നതിൽ കാര്യമില്ലാതില്ല… കാരണം ഫാമിലിക്ക് സ്വന്തമായി നല്ല ബിസിനസ് ഉള്ളപ്പോ വേറൊരു സ്ഥാപനത്തിന് കീഴിൽ ജോലി ചെയ്യേണ്ട കാര്യമില്ലല്ലോ. അത് മാന്യമായി നിലനിർത്തിയാൽ തന്നെ നല്ലൊരു വരുമാനം നേടാൻ കഴിയും… മാത്രമല്ല അവർ കാരണം കുറച്ച് പേർക്ക് എങ്കിലും ഒരു ജോലിയും കിട്ടുന്നു… അവൻ്റെ അച്ഛൻ നൈസ് മനുഷ്യനാണ്… കാണാനും, പെരുമാറ്റവും എല്ലാം…. അതുപോലെ തന്നെ നല്ലരീതിയിൽ ബിസ്സിനസ്സ് വളർത്തിക്കൊണ്ട് പോകുന്നു…
പക്ഷേ നമ്മക്ക് ജോലി തന്നെ ശരണം. അതുകൊണ്ട് തന്നെ അത്യാവശ്യം കഷ്ടപ്പെട്ട് തന്നെയാ പഠിച്ചതും, പാസായതും. ഇല്ലേൽ കാർന്നോമാരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും… നേരെ പറഞാൽ എൻ്റെ അച്ഛൻ എന്നെ എടുത്തിട്ട് അലക്കും എന്ന്… പക്ഷേ ഇതുവരെ അങ്ങനൊരു അവസരം വന്നിട്ടില്ല…
………………,,,,,,,,,,,,,,
“മൈരേ… കൊണക്കല്ലേട്ടാ അധികം….”
ദേഷ്യം കൊണ്ടുള്ള ചെറിയ അസ്വസ്ഥത കാണിച്ചുകൊണ്ട് അവൻ പറഞ്ഞു… ചുമ്മാ തമാശയ്ക്ക് എന്നപോലെ…
“ഹൊ..ഹോ…. സാറ് കലിപ്പായല്ലോ… ”
വീണ്ടും കളിയാക്കിക്കൊണ്ട് ഞാൻ ചിരിച്ചു….
തുടർന്ന് അവൻ്റെ ബിസിനസ് തിരക്കുകളും ഞാൻ അമ്മുവിൻ്റെ കൂടെ കോളേജിൽ പോയതും സാറിനെ കണ്ടതും തുടങ്ങിയ കാര്യങ്ങള് ഓരോന്നും തമ്മിൽ പറഞ്ഞൊണ്ടിരിക്കുന്ന നിമിഷം കാറിൻ്റെ നീട്ടി രണ്ടു ഹോൺ മുഴങ്ങിയത് കേട്ടു….
