മൈ ഡിയർ യക്ഷി – 5 15

“കീ….. കീ…..”

അതെൻ്റെ കാറിൽനിന്ന് ആയതുകൊണ്ട് ആരുടെ വകയാണെന്ന് ചിന്തിക്കേണ്ടി വന്നില്ല…

“ആ നിനക്കുള്ള വിളിയെത്തിയല്ലോ…യക്ഷി ബാക്കി വെക്കുമോ നിന്നെ…”

അവസരം കിട്ടിയപ്പോ അവൻ തിരിച്ചും ആക്കി…

അല്പനേരായി ഞങ്ങളുടെ വർത്താനം തുടങ്ങിയിട്ട്… യക്ഷിക്ക് ബോറടിച്ച് കാണും…

പറഞ്ഞപോലെ വിദ്യാർത്ഥി ജീവിതത്തിനുശേഷം ഓരോ തിരക്കുകളും കടമകളും ചേക്കേറിയതോടെ ഞങ്ങളുടെ കൂടിക്കാഴ്ചകൾ , സംസാരങ്ങൾ, പരിപാടികൾ എന്നിവ എല്ലാരെപോലെ കുറഞ്ഞു എന്ന് പറയുന്നത് ശരിയാണ്… എന്നാല് ഒരാവശ്യം അല്ലെങ്കിൽ ഒരു പ്രശ്നം വന്നാൽ ആദ്യം തേടുന്നത് ഞങൾ തമ്മിലാണ്… അതിലൊരു മാറ്റം വന്നിട്ടില്ല..

എന്തൊക്കെയായാലും പഠിക്കുമ്പോഴുള്ള എൻജോയ്മെൻ്റ് ഒന്ന് വേറെതന്നെയാണ്… അത് കഴിയുമ്പോഴേ നമ്മക്ക് മനസ്സിലാവൂ അവർ എത്രത്തോളം നമ്മളോട് അലിഞ്ഞിരുന്നു എന്ന്… തിരിച്ചുവരാത്ത ഓർമകളെ നിങ്ങൾക്ക് സ്തുതി…

“ആഹ്….ഈ പെണ്ണിന് ചിലനേരത്ത് പ്രാന്താണ്…”

അമ്മുൻ്റെ കാര്യം ഓർത്ത് ഞാൻ പറഞ്ഞു ചിരിച്ചു…

വീണ്ടും നീട്ടിയുള്ള ഹോൺ മുഴങ്ങി…

“നീ പോയെ… ഇനീം വൈകിയാ യക്ഷി ഇങ്ങോട്ടേക്ക് എഴുന്നുള്ളും… നിനക്ക് കിട്ടാനുള്ളതും കൂടി ഞാൻ കേൾക്കേണ്ടി വരും…. വിട്ടോ വിട്ടോ….”

അവനെന്നെ തള്ളിക്കൊണ്ട് പറഞ്ഞു… സംഗതി ശരിയായതുകൊണ്ട് ഞാൻ ചുമ്മാ ചിരിച്ചു കൊടുത്തു… ശേഷം അവനോട് വിടപറയുവാനുള്ള ചടങ്ങ് എന്നപോലെ ഒരു ഹഗ് കൊടുത്തു…

“അപ്പൊ പറഞ്ഞപോലെ… നീ കര്യങ്ങൾ ചർച്ച ചെയ്തിട്ട് പറയ്… ഞാനും എൻ്റെ വഴിക്ക് നോക്കാം…”

ഷോപ്പിൻ്റെ കാര്യത്തെ സൂചിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു…

“ഓകെ… താങ്ക്സ് ഡാ…. ഞാൻ വിളിക്കാ…”

അവൻ്റെ പുറത്ത് തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു…

ഞാനൊരു ഫോർമാലിറ്റിക് വേണ്ടിയാണ് പറഞ്ഞത് പക്ഷേ അവനത് ഇഷ്ടായില്ല…. എന്തായാലും പരിപാടി എല്ലാം ഓകെ ആയാൽ ഇവനെയും ബിബിയെയും വേണ്ട രീതിയിൽ കാണേണ്ടി വരും എന്നത് വേറെ കാര്യം…

“ഓ പിന്നെ.. നിൻ്റെ താങ്ക്സ് കിട്ടീട്ട് വേണോലോ എനിക്ക് അരി വാങ്ങാൻ…. ആ സാധനത്തിന് വീണ്ടും പിരിയിളകുന്നേന് മുന്നേ നീയൊന്നു പോയെ…”

അത് കേട്ട് ചിരിച്ച് നിന്ന എന്നെ അവൻ വീണ്ടും തള്ളി വിട്ടു… അപ്പോഴും കേട്ടു ഒരു നീട്ടിയ ഹോൺ…

ശേഷം യദു അവൻ്റെ ബൈക്കിൽ കയറി പോയി…

ഞാൻ തിരിച്ചു കാറിലേക്ക് നടന്നു… ഞാൻ വരുന്നത് കണ്ടിട്ടാവും അമ്മു തിരിച്ച് ഇപ്പുറത്തെ സീറ്റിലേക്ക് കേറുവാൻ ഡോർ തുറന്നിറങ്ങി നടന്നു…

വിറച്ച് തുള്ളിയാണ് നടത്തം… മോന്ത ഒരു കൊട്ടക്ക് ഉണ്ട്… എനിക്ക് ചിരിയാണ് വന്നത്…

എന്താന്നറിയില്ല അമ്മൂനെ ഓരോ നിമിഷം കാണുമ്പോഴും അവളോടുള്ള അടുപ്പം കൂടി കൂടി വരികയാണ്… ചെന്ന് കെട്ടിപ്പിടിച്ച് പൊതിഞ്ഞൊരുമ്മ കൊടുത്താലോ… ഈ പിണക്കം അപ്പൊ തന്നെ തീരും… അല്ലേൽ വേണ്ട….. അവൾ തന്നെ വരും.. എല്ലാം തുറന്ന് പറയും… പക്ഷേ അതത്ര എളുപ്പമല്ല… ഒരു പ്രത്യേകതരം സാധനാണ് അത്… നോക്കാം…

………………………..

“എന്തടി പെണ്ണേ നിനക്ക്… വട്ടായാ….എന്താ പെട്ടെന്നിത്ര ധൃതി.”

കാറ് മുന്നോട്ടെടുക്കുന്ന സമയത്ത് ഞാനമ്മുവിനെ ഒന്നു നോക്കി ചെറുതായി ദേഷ്യപ്പെട്ടു….

“ആര്… എനിക്കോ… എന്തിന്…. ഏഹ്?”

“ഈ ഏട്ടനെന്തൊക്കെയാ പറയുന്നേ… ഹിഹി…”

ഒന്നുമറിയില്ല എന്നപോലെ ഒരു ആക്കിയ വർത്താനം… ചെറുതായി ചിരിക്കുന്നുമുണ്ട്…

അത്ശരി…. അപ്പൊ ആള് വേറെ മോഡിൽ ആണല്ലോ… മൈൻഡ് ചെയ്യാതെ ഇരിക്കാം… കുറച്ച് കഴിയുമ്പോ ഇങ്ങ് വന്നോളും…

“അത്ശരി… ആർക്കുല്ലാ… പോരെ…”

ചെറുതായി ചമ്മിയ ഞാൻ അവളെയൊന്നു നോക്കി മുഖത്ത് ചെറിയ പുച്ഛം വിതറി…

യക്ഷി ചിരിക്കാതിരിക്കാൻ ചുണ്ട് ബലത്തിൽ കൂട്ടിപ്പിടിച്ചാണ് ഇരിക്കുന്നത്…

ഹമ്.. ചിരിക്കട്ടെ.. ഞാൻ മനസ്സിൽ പറഞ്ഞു….

അമ്മു വേഗം വണ്ടിയിലെ മ്യൂസിക് ഓൺ ചെയ്തു… FM ആയിരുന്നു…

സിങ് ഈസ് കിങ്ങിലെ “തേരി ഓർ” എന്ന പാട്ട് വണ്ടിയിൽ ഒഴുകി തുടങ്ങി… ശബ്ദം കുറച്ചാണ് അവൾ വച്ചത്… പാടാനുള്ള പരിപാടി ആണെന്ന് തോന്നുന്നു….

“ദിൽ ഖോ ഗയാ, ഹൊ ഗയാ കിസീ കാ
അബ് രാസ്താ മില് ഗയാ ഖുഷി കാ…”

Leave a Reply

Your email address will not be published. Required fields are marked *