മൈ ഡിയർ യക്ഷി – 5 15

അമ്മുവും എല്ലാം കേൾക്കുകയും കാണുകയും ചെയ്തു… എന്തെങ്കിലും മനസ്സിലായോ ആവോ…

അങ്ങനെ ഞങ്ങളുടെ ചെറിയ ചർച്ചയ്ക്ക് ശേഷം അവിടന്ന് മെല്ലെ ഇറങ്ങി.. ബാക്കി കാര്യങ്ങള് നിങ്ങൾ സംസാരിച്ചിട്ട് പറയുവാൻ പറഞ്ഞു….

 

………………..

“ഏട്ടാ.. വാ പോകാം…”

അമ്മു എൻ്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു…

ഞാനും യദുവും അധികം നേരം സംസാരിച്ച് നിക്കുന്നത് കണ്ട് കക്ഷിക്ക് മടുത്തെന്ന് തോന്നുന്നു… ഇടക്ക് അവനെ തുറിച്ച് നോക്കുന്നുമുണ്ട്…

അവളോടൊപ്പം നടക്കാൻ തുടങ്ങിയപ്പോ യദു എന്നോട് കണ്ണ് കാണിച്ച് നിൽക്കാൻ പറഞ്ഞു… ഞാൻ അവനെ നോക്കി.. അവൻ കണ്ണടച്ചു ചിരിച്ചു..

അതിൽനിന്നറിയാം എന്തോ ഉണ്ടെന്ന്…

“ദാ… യിപ്പോ പോകാം… നീ കാറിലെട്ട് ഇരുന്നോ…”

കാറ് റിമോട്ടിൽ അൺലോക്ക് ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു,.. പക്ഷേ അവൾ വീണ്ടും എന്നെ വലിക്കുകയാണ്.. സമ്മതിക്കുന്നില്ല യക്ഷി..

എന്നിട്ട് മെല്ലെ അമ്മുവിൻ്റെ കൈ വിടീച്ചു…

“എന്തിനാ ജിത്തു നീയീ ശല്യങ്ങളേം കൊണ്ട് നടക്കുന്നേ… വെറുതെ മെനക്കെടുത്താൻ…”

യദു അമ്മുവിൻ്റെ കാട്ടായം കണ്ടിട്ട് നൈസിനു ഒരു കമൻ്റ് ഇട്ടു… അവളെ നോക്കാതെയാണ് പറഞ്ഞത്.. പക്ഷേ അവൾക്കത് നല്ലോണം കൊണ്ടു…

അവിടന്ന് പോകാൻ വേണ്ടി വെറുകിക്കൊണ്ട് ഇരിക്കുന്ന അമ്മുവിനെ കൂടുതൽ ചൊടിപ്പിക്കുന്ന തരത്തിലായിരുന്നു അവൻ്റെ കമൻ്റ്… എരിതീയിൽ എണ്ണ ഒഴിക്കുന്ന പോലെ…

“അതേ… ഞാനെൻ്റെയേട്ടൻ്റൊപ്പാ വന്നേ… അതൊന്നും കണ്ണീകണ്ട കീടങ്ങള് അന്വേഷിക്കേണ്ട കാര്യില്ല.. കേട്ടാ…..”

അമ്മു എൻ്റെ കയ്യിൽ അവളുടെ ഇരുകൈകൊണ്ടും മുറുക്കെ വട്ടം പിടിച്ചുകൊണ്ട് യദുവിൻ്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു…

കത്തി ജ്വലിക്കുകയാണ് അവളുടെയാ ഐശ്വര്യം തുളുമ്പുന്ന മുഖം…

യദു ആണേൽ വീണ്ടും അണ്ടി പോയ അണ്ണാനെ പോലെയായി… രണ്ടാളുടെയും മുഖം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്…

അവന് വേറെയൊന്നും പറയാൻ കിട്ടുന്നില്ല എന്ന് തോന്നുന്നു… എൻ്റെ മുഖത്തും താഴേക്കും നോക്കി നിന്ന് തത്തിക്കളിക്കുന്നുണ്ട്…

“വാ ഏട്ടാ… പോകാം… വാ…”

അമ്മു വീണ്ടും എൻ്റെ കൈ വലിച്ചു ചിണുങ്ങികൊണ്ട് പറഞ്ഞു തുടങ്ങി… അതിൻ്റെ ഇടയിൽ പിച്ചുന്നുമുണ്ട്…. ഞാൻ അവനെ നോക്കി.. അവനാണേൽ വീണ്ടും എന്നോട് നിൽക്കാൻ ആവശ്യപ്പെട്ടു…

ഞങ്ങളുടെ മിണ്ടാതെയുള്ള കഥകളി കണ്ടിട്ടാവോ അമ്മു വീണ്ടും കയ്യില് പിച്ചി… ഒരു രക്ഷേമില്ല… ദിവസങ്ങൾ പോകുന്തോറും അവൾടെ ഈ പിച്ചലും മാന്തലും കൂടി കൂടി വരുവാണ്… മുൻപ് ഇതെന്തൊ പട്ടിടെ ജന്മം ആയിരുന്നെന്ന് തോന്നുന്നു…

“ഇ…സ്.. ഹാ….. എടി പെണ്ണേ… ഞാനിപ്പൊവരാന്ന്…. ഒരഞ്ച് മിനിറ്റ്…. ചെല്ല്…. കാറിലോട്ട് ഇരുന്നോ… ചെല്ല്…”

ഞാനവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് അവളെ തിരിച്ച് നിർത്തി ഉന്തിക്കൊണ്ട് പറഞ്ഞു… പെണ്ണ് അടുത്ത് നിന്നാൽ ശരിയാകില്ല…

മലര്… പിച്ചി പിച്ചി കൈയിലൊക്കെ പാടായി…എനിക്ക് വേണ്ടി അവരാതം എടുത്ത് വന്നതല്ലേ ഈ സാധനം… ഇപ്പോ ആണേൽ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടുപോയി… സഹിച്ചേ പറ്റൂ…

“എന്തിനാ അഞ്ച് മിനിറ്റ്… ഒന്ന് വാ ഏട്ടാ…. നിക്ക് വിശക്കുന്നു… ഹും… ഹും….”

അമ്മു പിള്ളേരെ പോലെ വയറിൽ കൈവെച്ചുകൊണ്ട് കൊഞ്ചിപറഞ്ഞു….

എന്നിട്ട് വീണ്ടും എൻ്റെ നേർക്ക് തിരിഞ്ഞു… ശേഷം ചിണുങ്ങിക്കൊണ്ട് എൻ്റെ ഷർട്ടില് നുള്ളി വലിക്കാൻ തുടങ്ങി… ഒരു കൈ എൻ്റെ അരയിലും പിടിച്ചിട്ടുണ്ട്…

വിശന്നോട്ടൊന്നുമല്ല എങ്ങനേലും ഇവിടെന്ന് പോകണം… ഞാൻ അവനോട് സംസാരിച്ച് നിൽക്കുന്നത് പിടിക്കുന്നില്ലാ… അതാണ്…

“നമ്മളിപ്പോ തന്നെ ചായ കുടിച്ചല്ലെയൊള്ളൂ…. പിന്നെന്താ പെട്ടെന്നൊരു വിശപ്പ്… ഏഹ്…”

ഞാനൊരു സംശയത്തോട അവളെ നോക്കി… എൻ്റെ മുഖത്തേക്ക് നോക്കുന്നില്ല….

ഞാൻ കൈകൊണ്ട് അവളുടെ മുഖം ഉയർത്തി നോക്കി… കള്ളത്തരം പിടിച്ചപോലെയുള്ള ഭാവം… പെട്ടെന്ന് തന്നെ അത് മറക്കേം ചെയ്തു… പെരുങ്കള്ളി….

“ഊഹ്…. ഒന്നുല്ലാ…. ഞാൻ പോണു… ഏട്ടനെപ്പോ വേണേലും വന്നാതി.. ഹും…”

Leave a Reply

Your email address will not be published. Required fields are marked *