“എന്താ… എന്തായിപ്പോ ഏട്ടൻ പറഞ്ഞേ….”
എൻ്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് അവൾ ചോദ്യം തുടർന്നു…
അപ്പോഴേക്കും സ്ഥലം എത്തിയിരുന്നു… ഭാഗ്യം… യദുവിൻ്റെ ബൈക്ക് അവിടെ കാണാം…
“ഒന്നുല്ലൻ്റെ പൊന്നേ… ഒന്ന് ഇറങ്ങിക്കെ…നീ…”
ഞാൻ വണ്ടി ഒതുക്കിയതിനു ശേഷം പറഞ്ഞു….
യദു അവിടെ നിൽക്കുന്നുണ്ട്… വണ്ടി കണ്ടതും അവൻ കൈ കാണിച്ച് ഞങ്ങളുടെ അടുത്തേക്ക് നടന്നെത്തി…
” ഹ്‌മ്… എല്ലാം ഞാൻ പറയിച്ചോളാം… വീട്ടിലെത്തട്ടെ… ഹും….”
ഡോർ തുറക്കുമ്പോൾ അമ്മു എന്നെ നോക്കി പറഞ്ഞുകൊണ്ട് മൂളി…
അവസാനത്തെ ആ മൂളലിൽ ഇത്തിരി കനം ഉണ്ടെന്ന് തോന്നുന്നു… എന്തായാലും വീട്ടിചെന്നാല് വിസ്താരം കാണും…
ഞാൻ ഉവ്വ എന്ന് മെല്ലെ മൂളി… ഇറങ്ങി നടന്നു…
യദു എന്നെ നോക്കി കൈ കാണിച്ചുകൊണ്ട് മെല്ലെ ചിരിച്ചു… തിരിച്ച് ഞാനും…
“ആ… ഇതാരപ്പാ… വാരമ്പിള്ളിയിലെ യക്ഷി അല്ലെയോ…..? ”
കാറിൽ നിന്നിറങ്ങിയ അമ്മുവിനെ കണ്ടതും മണിച്ചിത്രത്താഴിലെ പപ്പുവിൻ്റെ ഡയലോഗ് പോലെ അവൻ പറഞ്ഞു ചിരിച്ചു… ചിരിക്കണ്ട എന്ന് കരുതിയതാ… പക്ഷേ അവൻ്റെ ആ പറച്ചിലിൽ ഞാൻ അറിയാതെ മെല്ലെ ചിരിച്ചുപോയി…
ആരുടെ വായിന്നാണ് അമ്മുൻ്റെ വട്ടപ്പേരു ഇവന്മാർക്ക് കിട്ടിയതെന്നു ആലോചിക്കേണ്ട കാര്യം ഇല്ലല്ലോ…. എൻ്റെയോപ്പം ഇവളെ എപ്പോ കണ്ടാലും അവന്മാര് വിളിച്ച് കളിയാക്കും… പ്രത്യേകിച്ച് യദു..
ഞാൻ ഒരുപാട് തവണ ഇവന്മാരോട് പറഞ്ഞിട്ടുണ്ട് അവളെ അങ്ങനെ വിളിക്കല്ല് വിളിക്കല്ലു എന്ന്… കാരണം ഇതിൻ്റെ ബാക്കി എനിക്കല്ലേ കിട്ടുക…
പക്ഷേ അവിടന്ന് മറുപടി ഒന്നും വന്നില്ല…
ഞാൻ അമ്മുവിനെ നോക്കി… യക്ഷിക്ക് കലി ഇളകി… അവൾടെ മുഖം എപ്പോഴതേക്കാൾ കൂടുതലായി കനത്തിട്ടുണ്ട്…
എൻ്റെ നോട്ടം കണ്ടതും അമ്മു തുറിച്ച് എന്നെ നോക്കി.. ഏതാണ്ട് ഞാൻ അവളോട് എന്തോ ദ്രോഹം ചെയ്ത പോലെ.. ഹായ് എന്തായാലും ഇന്നത്തെ കാര്യം തീരുമാനമായി…
…………..,,,,,,,,,,,,,,
സംഭവം എന്താച്ചാ ഇവനെ കാണുന്നതെ അമ്മുവിന് അലർജിയാ… വേറെന്നോല്ല… ഒന്നാമത്.. അവൻ അമ്മുവിനെ കണ്ടാൽ ഇതുപോലെ ചൊറിഞ്ഞ് തുടങ്ങും… രണ്ടാമത് ചെറുപ്പം മുതൽ ഓരോന്നിനായി ഞാൻ ഇവരുടെ കൂടെ പോകുമ്പോളുള്ള ദേഷ്യം മൊത്തം തീർക്കുന്നത് ഇങ്ങനെയാണ്…
അതുകൊണ്ട് വയസ്സിനു മൂത്തതാണ്, ചേട്ടൻ്റെ സുഹൃത്താണ് എന്ന വിധത്തിലുള്ള യാതൊരുവിധ പരിഗണനയും അവൾ യദുവിന് കൊടുക്കാറില്ല… ഒരു ലോഡ് പുച്ഛം മാത്രം… പക്ഷെ വിബി ലേശം തണുപ്പൻ ആയതുകൊണ്ട് അവനോട് ചെറിയ കൂട്ടൊക്കെ ഉണ്ട്…
എന്നെ നോക്കിയതിന് ശേഷം അമ്മു യദുവിനെ നോക്കി…
അറപ്പുള്ള എന്തോ കണ്ടപോലെയാ പെണ്ണിൻ്റെ ഭാവം…
പക്ഷേ അവന് ഭയങ്കര കാര്യാണ് അമ്മുവിനെ… അവൾടെ ഈ വക ഭാവവും കലി ഇളകുന്നതും കാണാൻ വേണ്ടിതന്നെയാ അവൻ ഇങ്ങനെയൊക്കെ പറയുന്നെ… മാത്രമല്ല അമ്മു സാധാരണ ആരെയും അങ്ങനെ അടിപ്പിക്കാറില്ലാത്തതുകൊണ്ട് അധികമൊന്നം അവനോട് മിണ്ടില്ല.. അപ്പൊ ഇങ്ങനെ തല്ല്പിടിക്കാൻവേണ്ടി ആണെങ്കിലും എന്തേലും മിണ്ടട്ടെ എന്നാണ് അവൻ്റെ വിശദീകരണം…
ഞാൻ പലതവണ അമ്മുവിനോട് പറഞ്ഞിട്ടുള്ളതാണ് അവൻ ചുമ്മാ തമാശയ്ക്ക് പറയുന്നതാണെന്ന്… പക്ഷേ എവിടെന്ന് മനസ്സിലാക്കാൻ…
……………….,,,,,,,,,,,,,,,,,,,
അങ്ങനെ അമ്മു എൻ്റെടുക്കൽ വന്നു ഇടത്തെ കയ്യിമ്മേൽ തൂങ്ങി… ഒപ്പം ആ കയ്യിലെ ഇറച്ചിയിൽ എനിക്ക് ഒരു പിച്ചും തന്നു…
“ഹാ…”
വേദനകൊണ്ട് ഒന്നു പുളഞ്ഞെങ്കിലും ഞാൻ കടിച്ച് പിടിച്ച് നിന്നു…
ഇപ്പോ ഞാൻഎന്തേലും മിണ്ടിയാൽ പിന്നെ നമ്മടെ യക്ഷിക്ക് അത് മതി… സത്യം പറഞ്ഞാ ശ്വാസം വിടുന്ന ഒച്ച പോലും പാടില്ല….
“നീയിതിനെ കണ്ണ് തട്ടാതിരിക്കാൻ കൊണ്ടുനടക്കുന്നെയാണോ ജിത്തൂ. ഹ..ഹ…. ”
അവൻ ചിരിച്ചുകൊണ്ട് വീണ്ടും അടുത്ത അംഗം തുടങ്ങി…
ഇത്തവണ ഞാൻ ചിരിച്ചില്ല… ചിരിച്ചാൽ പറയണ്ടല്ലോ… അമ്മു എന്താ തുടങ്ങാത്തെ എന്നാണ് എൻ്റെ സംശയം… അവനെ കാണുമ്പോൾ പ്രത്യേക നാക്കാണ് അമ്മുവിന്… യഥുവാണെങ്കി എത്ര കിട്ടിയാലും മതിയാവില്ല… അവൻ വീണ്ടും ചൊറിഞ്ഞൊണ്ട് ഇരിക്കും…
