ഇത് കണ്ടതും ആമിയുടെ മുഖം കൊറുവിച്ചു…
ഓഹോ… നീ മാത്രമായിട്ട് സ്കോർ ചെയ്യണ്ട… എന്ന ഭാവത്തിൽ അവളും വലിയൊരു ഉരുളയുമായി എന്റെ വായയിലേക്ക് പാഞ്ഞു വന്നു.
രണ്ടുപേരും കൂടി മാറി മാറി വാരിത്തരാൻ തുടങ്ങിയതോടെ, ചവച്ചിറക്കാൻ പോലും ഗ്യാപ്പില്ലാതെ, കവിളൊക്കെ വീർത്ത് ഒരു തവളയെപ്പോലെ ഞാൻ ഇരുന്നു.
എന്റെ അവസ്ഥ കണ്ട് ആസ്വദിക്കുകയാണ് രണ്ടും.
ഞങ്ങളുടെ ഈ ഭക്ഷണ-പ്രേമ പ്രകടനം കണ്ട് സഹിക്കാൻ വയ്യാതെ, ഒടുക്കത്തെ പുച്ഛം കലർന്ന നോട്ടത്തോടെ സച്ചിനും രാഹുലും ഞങ്ങളെത്തന്നെ നോക്കി ഇരിക്കുകയാണ്.
‘ഇവനെ ഇപ്പോൾ വെടിവെച്ച് കൊന്നാൽ, കൊന്നവന് സ്വർഗ്ഗം കിട്ടും…’എന്നൊരു ഭാവം അവരുടെ മുഖത്ത് വ്യക്തം.
ഞങ്ങൾ ചെയ്യുന്നത് കണ്ട് കൊതി തോന്നിയിട്ടാവണം, കൃതിക വേഗം ഒരു ഉരുളയുണ്ടാക്കി റോസിന് വാരിക്കൊടുത്തു.
“കഴിക്ക് റോസേ…”
ഒരു ചിരിയോടെ റോസ് അത് വായ തുറന്ന് മേടിച്ചു കഴിച്ചു.
ഭക്ഷണം കഴിച്ച് പകുതിയായപ്പോൾ പ്രധാന കലാപരിപാടിയിലേക്ക് കടന്നു. കുപ്പികൾ പൊട്ടിക്കാൻ തുടങ്ങി.
സച്ചിനും രാഹുലും ഗ്ലാസിലേക്ക് ബിയർ ഒഴിച്ച് ഒറ്റവലിക്ക് കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അത് അവരുടെ സ്ഥിരം കലാപരിപാടിയാണല്ലോ. കൃതികയും അത്യാവശ്യം കപ്പാസിറ്റി ഉള്ള കൂട്ടത്തിലാണെന്ന് എനിക്കറിയാം.
പക്ഷേ… എന്റെ കിളി കൂടോടെ പറന്നുപോയത് അടുത്ത കാഴ്ച കണ്ടപ്പോഴാണ്!
പാവം, നിഷ്കളങ്ക, വീട്ടിലേ മാലാഖ എന്ന് ഞാൻ കരുതിയിരുന്ന ആമിയും നിധിയും
കുപ്പി ഗ്ലാസിലേക്ക് ചരിച്ച്, പത വരാതെ ഒഴിച്ച്, ചിയേഴ്സ് എന്ന് പറഞ്ഞ് ഒറ്റവലിക്ക് അത് അകത്താക്കി!അതും വെള്ളം കുടിക്കുന്ന ലാഘവത്തോടെ!
ഞാൻ അന്തംവിട്ട് റോസിനെ നോക്കി.
അവളും മോശമായിരുന്നില്ല. ഒട്ടും മടിക്കാതെ, മുഖം പോലും ചുളിക്കാതെ, വളരെ വിദഗ്ദ്ധമായി അവളും ഗ്ലാസ് കാലിയാക്കുന്നു.
ഞാൻ കണ്ണും തള്ളി നോക്കുന്നത് കണ്ട് ആമി ചുണ്ടിലെ പത തുടച്ചുകൊണ്ട് ഒന്ന് ചിരിച്ചു..
ശ്ശെടാ… ഒരു ഗ്ലാസ്സ് കുടിച്ചപ്പോഴേക്കും ഇവള് ഫിറ്റായോ… 😐
പിന്നിടങ്ങോട്ട് ആ വീടൊരു ബാറാക്കി മാറ്റുകയായിരുന്നു ഞങ്ങൾ…
പാട്ടും ഡാൻസും ഒക്കെയായി ആകേ ബഹളം…
ക്ഷീണം വന്നതുകൊണ്ട് ഞാൻ എല്ലാവരോടും ഒരു ബൈ പറഞ്ഞ് എന്റെ റൂമിലേക്ക് പോയി…
ശേഷം എനിക്കായി രൂപകൽപ്പന ചെയ്ത ആ ചുവന്ന ദിവനിലേക്ക് ആസനം വച്ചുകൊണ്ട് നീണ്ട് നിവർന്നു കിടന്നു
എന്തൊരു സുഖം….
ഉറങ്ങുന്നതിൽ ശ്രദ്ധകൊടുത്തതിനാൽ താഴേ കേൾക്കുന്ന അടിച്ചുപൊളി പാട്ട്പോലും എനിക്ക് താരാട്ട് പാട്ട് പോലേ തോന്നി…
എല്ലാ തയാറെടുപ്പും കഴിഞ്ഞ് കണ്ണടച്ചപ്പോഴാണ് വാതിൽ തള്ളി തുറക്കുന്ന ശബ്ദം ഞാൻ കേട്ടത്…
ഞെട്ടി കണ്ണുതുറന്നപ്പോൾ ദേ നിൽക്കുന്നു വാതിലിനു മുന്നിൽ ആമി…
ഞാൻ അവളെ അടിമുടി ഒന്ന് ഉഴിഞ്ഞുനോക്കി.
കക്ഷി നല്ല ഫോമിലാണ്…
ഉറക്കം തൂങ്ങുന്ന പോലെ കണ്ണുകൾ പാതി അടഞ്ഞിട്ടുണ്ട്. ചുണ്ടിൽ അർത്ഥം വെച്ചുള്ള ഒരു വശ്യമായ ചിരി. ഒന്നു നിവർന്നു നിൽക്കാൻ പോലും പാടുപെടുന്നുണ്ട്. വാതിലിന്റെ കട്ടിളയിൽ പിടിച്ചാണ് നിൽപ്പ്.
കണ്ടാൽ തന്നെ അറിയാം… കൊച്ചുകള്ളി നല്ല ഒന്നാന്തരം ഫിറ്റാണെന്ന്..
ഒരു കുപ്പി ബിയറ് കഴിച്ചാൽ മനുഷ്യൻ ഇങ്ങനെയൊക്കെയാവുമോ… 😐
വാതിൽ കുറ്റിയിട്ട ശേഷം, ഒരു ലഹരിപിടിച്ച നടത്തവുമായി അവൾ എന്റെ അരികിലേക്ക് അടുത്തു.
നടത്തത്തിനിടയിൽ, അവളുടെ തലയിലുണ്ടായിരുന്ന ഷാൾ മെല്ലെ അഴിഞ്ഞു താഴേക്ക് വീണു…
അതോട് കൂടി, ചായം പൂശിയ അവളുടെ ആ മനോഹരമായ മുടിയിഴകൾ സ്വതന്ത്രമായി പുറത്തേക്ക് ഒഴുകിപ്പരന്നു. ആ നിമിഷം, സിനിമയിലെ നടിമാരെ പോലും തോൽപ്പിക്കുന്ന അഴകായിരുന്നു അവൾക്ക്. ലഹരി നൽകിയ ആ തിളക്കം അവളുടെ മുഖത്ത് വല്ലാത്തൊരു വശ്യത നിറച്ചിരുന്നു.

Nice story waiting for next part
കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു