വായ കൊണ്ട് പറയുന്നതിനേക്കാൾ വലിയ മറുപടി, പ്രവർത്തിയിലൂടെ തന്നെ കാണിച്ചുകൊടുക്കാൻ ഞാൻ തീരുമാനിച്ചു.
പിന്നെ ഒന്നും നോക്കിയില്ല…
എന്റെ ഇരുവശത്തായി നിൽക്കുന്ന ആമിയുടെയും നിധിയുടെയും അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച്, ഒട്ടും മടിക്കാതെ ഞാൻ അവരെ രണ്ടുപേരെയും എന്നിലേക്ക് വലിച്ചടുപ്പിച്ചു. എന്റെ നെഞ്ചിലേക്ക് അവർ ചേർന്നുനിന്നു…
ഇപ്പോൾ ഞങ്ങളെ ആരെങ്കിലും ഒരു ഫോട്ടോ എടുത്താൽ, അത് നേരെ കൊണ്ടുപോയി ഒരു സിനിമ പോസ്റ്റർ ആയി ഇറക്കാമായിരുന്നു. അത്രയ്ക്ക് മാസ്സ് ആയിരുന്നു ആ നിൽപ്പ്.
ഞാൻ ആമിയെയും നിധിയെയും ഇടംകണ്ണിട്ട് ഒന്ന് പാളി നോക്കി…
പെട്ടെന്നുള്ള എന്റെ ആ പ്രവർത്തിയിൽ അവർക്ക് രണ്ടുപേർക്കും എതിർപ്പില്ലായിരുന്നെങ്കിലും, മുഖത്തൊരു ചെറിയ അമ്പരപ്പുണ്ടായിരുന്നു.
പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ആ അമ്പരപ്പ് മാറി, മനോഹരമായ ഒരു പുഞ്ചിരി അവിടെ വിരിഞ്ഞു.
എന്റെ പ്രവർത്തിയേ അവർ പൂർണമായും കണ്ണുകൾ കൊണ്ട് സമ്മതിക്കുകയായിരുന്നു.
”കണ്ടല്ലോ ഫൈസലേ… ഇനിയെങ്കിലും നീ അവനേം കൂട്ടി മര്യാദയ്ക്ക് പോകാൻ നോക്ക്…”
അർജുന്റെയും ഫൈസലിന്റെയും പ്രതീക്ഷകളുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു കൊണ്ട് നിധി പറഞ്ഞു നിർത്തി.
അത് കേട്ടതും ഫൈസലിന് സമനില തെറ്റി.
“എടാ… നിന്നെ ഞാൻ…!”
എന്ന് ആക്രോശിച്ചുകൊണ്ട് അവൻ എനിക്ക് നേരെ കൈ ഓങ്ങിയതും, ഇടിമുഴക്കം പോലെ സച്ചിന്റെ ശബ്ദം ഉയർന്നതും ഒരേ സമയത്തായിരുന്നു.
”പ്പാ…പാണ്ടികരിമ്പാറപട്ടിപൊലയാടികഴുവേറിടെ മോനേ… നിന്ന് നാണം കേടാതെ പോവാൻ നോക്കടാ നായേ… ആണുങ്ങളുടെ വില കളയാതെ…”
😳
ഒരു നിമിഷം അവിടെ വീശിയ കാറ്റ് പോലും നിശബ്ദമായിപ്പോയി!
തെറിവിളിക്കാനുള്ള കഴിവ് ദൈവം എല്ലാവർക്കും കൊടുക്കുന്നുണ്ടെങ്കിലും, അത് ഇത്രയും താളലയത്തോടെ, കേൾക്കുന്നവർക്ക് അതൊരു സംഗീതം പോലെ തോന്നുന്ന രീതിയിൽ, ഇത്ര മാധുര്യത്തോടെ അവതരിപ്പിക്കാൻ സച്ചിന് മാത്രമേ കഴിയൂ എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.അതൊരു തെറിയായിരുന്നില്ല… അതൊരു കലയായിരുന്നു!..
വന്നവരും നിന്നവരുമെല്ലാം ഒരു നിമിഷം നടുങ്ങി.
ഞാൻ ആദ്യം നോക്കിയത് അവനേ നോക്കിനിന്ന പെണ്ണിനെയായിരുന്നു. ശുദ്ധ സംഗീതം കേട്ട് വിറച്ചു നിൽക്കുകയായിരിക്കും എന്ന് കരുതിയ എനിക്ക് തെറ്റു പറ്റി. അവൾ വായ പൊത്തി ചിരി മറക്കാൻ പെടപ്പാട് പെടുകയാണ്…
മൊത്തത്തിൽ നാറിയത് പോരാതെ, കൂടെ വന്നവർ പോലും ചിരിക്കുന്നത് കണ്ടപ്പോൾ ഫൈസലിന് അത് സഹിക്കാനായില്ല..
പെട്ടെന്ന് അവന്റെ മുഖത്തെ ദേഷ്യം മാറി… പകരം വല്ലാത്തൊരു ചിരി അവിടെ തെളിഞ്ഞു. ഒരു വില്ലൻ ചിരി.
അവൻ നോക്കുന്നത് സച്ചിന്റെ മുഖത്തേക്കല്ല… അവന്റെ കയ്യിലേക്കാണ്. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ സച്ചിന്റെ കൈത്തണ്ടയിലെ ആ പഴയ മുറിവുണ്ടായ പാടിലേക്കാണ്.അവന്റെ കണ്ണിലെ കൃഷ്ണമണിയുടെ നിറം മാറി,
ആ നോട്ടത്തിൽ എനിക്കെന്തോ ഒരു പന്തികേട് തോന്നി….
തൊട്ടടുത്ത നിമിഷം…
സച്ചിൻ വേദന കൊണ്ട് പുളഞ്ഞതും അവന്റെ കയ്യിൽ നിന്നും ചോര പൊടിയാൻ തുടങ്ങിയതും ഒന്നിച്ചായിരുന്നു!
ഉണങ്ങി മാറിയ മുറിവിൽ നിന്നുമാണ് ചോരയുടെ ഉറവ പൊട്ടിയത്.
എന്റെ കണ്ണ് തള്ളിപ്പോയി.
ഉണങ്ങി മാറിയ മുറിവിനെ, അല്ലെങ്കിൽ ആ പാടിനെ വീണ്ടും ഒരു പച്ച മുറിവാക്കാനുള്ള ശക്തി അവനുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തരികയായിരുന്നു അവൻ…
”ഫൈസലേ…!!”
പെട്ടെന്നാണ് രാഹുലിനെ നോക്കി നിന്ന ആ പെൺകുട്ടി ദേഷ്യത്തിൽ അലറിയത്.
പക്ഷേ ഫൈസൽ അത് ശ്രദ്ധിച്ചതേയില്ല.
അവന്റെ കണ്ണുകൾ സച്ചിന്റെ കയ്യിൽ തന്നെയായിരുന്നു. അവൻ വീണ്ടും കൈകൾ കൊണ്ട് വായുവിൽ എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചു. സച്ചിന്റെ കയ്യിലെ ചോരയൊഴുക്ക് കൂടി കൂടി വന്നു…
”നിർത്താനല്ലേടാ പറഞ്ഞത്…”

Nice story waiting for next part
കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു