ജന്മത്ത് നാണം എന്തെന്ന് അറിയാത്ത ആ മൈരന്റെ മുഖത്ത്, ഒരു ചുവപ്പ് രാശി!
ഇവൻ നാണിക്കുകയാണോ? എന്റെ ദൈവമേ…
ഇനി രണ്ടും തമ്മിൽ സ്നേഹത്തിലാണോ…? 😐
ഏയ്… ഞാനറിയാതെ അങ്ങനെയൊന്നും ഉണ്ടാവാൻ വഴിയില്ല.ഒരുപക്ഷെ ഉണ്ടാവുമോ…?
മോതിരം ഉള്ളതുകൊണ്ട് ഇവരെന്തായാലും ആ ലൂപ്പിൽ പെട്ട് പോയിരിക്കും..
ഒരു പക്ഷേ ആ കഴിഞ്ഞ ജീവിതങ്ങളിൽ ഞാനും ആമിയും നിധിയും പോലേഇവര് തമ്മിലും പരസ്പരം അടുത്തിരിക്കാം…
പിന്നെ ഞാൻ നോക്കിയത് രാഹുലിനെയും മറ്റേ പെണ്ണിനെയുമാണ്.
അവളുടെ നോട്ടം കണ്ടാൽ തന്നെ അറിയാം, പെണ്ണിന് അവനോട് മുടിഞ്ഞ പ്രേമമാണെന്ന്. കണ്ണിമയ്ക്കാതെ അവനെത്തന്നെ നോക്കി നിൽക്കുകയാണവൾ.
പക്ഷേ രാഹുൽ… അവൻ അവളുടെ കണ്ണുകളിൽ നോക്കാതെ ഒഴിഞ്ഞുമാറാൻ പെടാപ്പാട് പെടുന്നു. ഒരു കള്ളനെപ്പോലെ അവൻ നോട്ടം വെട്ടിച്ച് നിൽക്കുകയാണ്.
ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടി ഇങ്ങോട്ട് നോക്കുമ്പോൾ തിരിച്ചു നോക്കാതിരിക്കാൻ ഇവനെങ്ങനെ തോന്നുന്നു?
ഇനി ഈ മൈരൻ ഗേ വല്ലതുമാണോ…🤔😳
ഓരോന്ന് കൂട്ടിയും കിഴിച്ചും ഇരിക്കുമ്പോഴാണ് ആ അരോചകമായ ശബ്ദം വീണ്ടും അന്തരീക്ഷത്തിൽ മുഴങ്ങിയത്.
അർജുന്റെ കൂടെ വന്ന ആ പരനാറി എന്നെ ചൂണ്ടി, പുച്ഛം നിറഞ്ഞ സ്വരത്തിൽ ആമിയോടും നിധിയോടുമായി പറഞ്ഞു
”എടി… ഇത്രയൊക്കെ അനുഭവിച്ചിട്ടും, പല തവണ ചത്തുപൊങ്ങിയിട്ടും നിനക്കൊന്നും ബുദ്ധിയുറച്ചില്ലേ? ഇവനെ വിശ്വസിച്ച് കൂടെ നടന്നാൽ അവസാനം മരണം മാത്രമേ വിധിച്ചിട്ടുള്ളൂ എന്ന് ഇനിയും പറഞ്ഞുതരണോ?”
അവന്റെ സംസാരം കേട്ട് എനിക്ക് ദേഷ്യം വന്നില്ല, മറിച്ച് സഹതാപമാണ് തോന്നിയത്. വിരലിൽ കിടക്കുന്ന ആ മോതിരത്തിന്റെ ബലത്തിൽ കുരയ്ക്കുന്ന വെറും പട്ടിയാണ് ഇവൻ. അതുകൊണ്ട് തന്നെ മറുപടി പറഞ്ഞ് വായ വെറുതെ കേടാക്കേണ്ട എന്ന് ഞാൻ കരുതി.
”ആമി… നിന്നോട് ഞാൻ ഇങ്ങോട്ട് വരാനാണ് പറഞ്ഞത്…”
അവന്റെ ശബ്ദത്തിൽ ഭീഷണി കലർന്നിരുന്നു.
അത് കേട്ടതും ആമിയുടെ കൈകൾ എന്റെ കൈത്തണ്ടയിൽ ഒന്നുകൂടി മുറുകി എന്നല്ലാതെ, അവൾ ഒരക്ഷരം മിണ്ടിയില്ല. എന്നെ വിട്ട് ഒരടി പോലും മാറില്ലെന്ന വാശി അവളുടെ ആ പിടിയിൽ ഉണ്ടായിരുന്നു.
അതുവരെ ശാന്തയായിരുന്ന നിധി അത് കേട്ടതും പെട്ടെന്ന് ഭാവം മാറ്റി.
സാധുവായ ‘അംബി’യെ പോലെ ഇരുന്നവൾ നിമിഷനേരം കൊണ്ട് ‘അന്യൻ’ ആയി മാറി! അവളുടെ കണ്ണുകളിൽ തീക്കനൽ എരിയുന്നുണ്ടായിരുന്നു.
”ഫൈസലേ… നീ അർജുനെയും കൂട്ടി മര്യാദയ്ക്ക് ഇവിടുന്ന് പോകുന്നതാണ് നല്ലത്.”
അവൾ വിരൽ ചൂണ്ടി ശബ്ദമുയർത്തി.
”എന്റെയും ആമിയുടെയും പുറകെ നടന്നിട്ട് കാര്യമില്ലെന്ന് പല തവണ നിന്നോടൊക്കെ പറഞ്ഞതല്ലേ? വേണ്ടാന്ന് വെച്ച പെണ്ണുങ്ങളുടെ പിന്നാലെ വീണ്ടും നാണം കെട്ട് വന്ന് നിൽക്കാൻ തനിക്കും ഇവനും ഉളുപ്പില്ലേ? ഇതൊന്നും ആണുങ്ങൾക്ക് ചേർന്ന പണിയല്ല…”
അപ്പോൾ അതാണ് കാര്യം…..
അവരുടെ സംസാരത്തിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏകദേശം പിടികിട്ടി.
ഞാൻ ഇരുന്നിടത്ത് നിന്നും സാവധാനം എഴുന്നേറ്റു.
ഞാൻ എഴുന്നേൽക്കുന്നത് കണ്ടതും, എന്തോ വലിയ അടിപിടി നടക്കാൻ പോകുന്നു എന്ന് കരുതി ബാക്കിയുള്ളവരും ആവേശത്തോടെ ചാടി എഴുന്നേറ്റു.
അവരുടെ മുഖത്തെ ആ പ്രതീക്ഷയും ആകാംക്ഷയും കണ്ട് ഞാൻ ശരിക്കും ഒന്ന് അമ്പരന്നുപോയി. സത്യത്തിൽ ഇരുന്നിരുന്ന് നടുവ് കഴച്ചപ്പോൾ ഒന്ന് നിവരാൻ വേണ്ടി എഴുന്നേറ്റതാണെന്ന് ഈ നേരത്ത് ഇവരോട് ഞാൻ എങ്ങനെ പറയും?🙂
എന്റെ നിൽപ്പ് കണ്ടിട്ടാവണം, ഫൈസൽ എന്നെ ഒന്ന് ഉഴിഞ്ഞുനോക്കി.
“എന്താടാ നിനക്ക് തല്ലാൻ തോന്നുന്നുണ്ടോ..? ”
ഒരു വെല്ലുവിളിയോടെ അവൻ ഒരു ചുവട് മുന്നോട്ട് വെച്ചു.
ഇവനെന്താ വയ്യേ… 🤔
എന്തായാലും ഇത്തവണ അതങ്ങനെ വെറുതെ വിടാൻ എനിക്കും ഉദ്ദേശമില്ലായിരുന്നു. പക്ഷേ അത് അവന്മാരെ തല്ലിത്തോൽപ്പിക്കാനല്ല…

Nice story waiting for next part
കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു