നിധിയുടെ കാവൽക്കാരൻ – 12 88അടിപൊളി 

 

​”ആരെ…?”

 

ഞാൻ അറിയാതെ ചോദിച്ചു പോയി.

 

​”നിന്നെ…!”

 

​ആ ഒരൊറ്റ വാക്ക്…!!

 

​അതൊരു വെള്ളിടി പോലെയാണ് എന്റെ തലയിൽ വന്നിറങ്ങിയത്.

 

ഭൂമി പിളർന്ന് താഴേക്ക്

പോകുന്നതുപോലെ… തലയ്ക്കുള്ളിൽ വലിയൊരു സ്ഫോടനം നടന്നതുപോലെ…

​എന്റെ കണ്ണിന് മുൻപിൽ എല്ലാം മങ്ങുന്നതായും, വലിയൊരു ഇരുട്ട് എന്നെ വിഴുങ്ങാൻ വരുന്നതായും എനിക്ക് തോന്നി…

 

എല്ലാതും കറങ്ങി തിരിഞ്ഞ് എന്റെ അടുത്തേക്ക് തന്നെയാണല്ലോ വരുന്നത് എന്റെ ദൈവമേ…

 

“എ… എന്താ ആമി നീ പറയുന്നേ.. ഞ.. ഞാൻ ഇങ്ങനെയൊക്കെയാണോ മരിച്ചിരുന്നത്… ”

 

ഞാൻ വിക്കി വിക്കി ചോദിച്ചു….

 

ഒരു നിമിഷം… അവൾ എന്തെങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു.

 

‘ഇത്രക്കങ്ങോട്ട് ഭയാനകമായിരുന്നില്ല’ എന്നെങ്കിലും കേൾക്കാൻ എന്റെ കാതുകൾ കൊതിച്ചു.

 

​പക്ഷേ, അവൾ അതിന് മറുപടി പറഞ്ഞില്ല.

 

​പകരം, അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്ന കൈകളുടെ പിടി ഒന്നുകൂടി മുറുക്കുക മാത്രം ചെയ്തു. അവളുടെ മുഖം എന്റെ നെഞ്ചിലേക്ക് കൂടുതൽ അമർന്നു.

 

തേങ്ങലുകൾക്കിടയിൽ അവൾക്ക് വാക്കുകൾ കിട്ടാത്തതാണോ, അതോ ആ സത്യം എന്നോട് പറയാൻ വയ്യാത്തതാണോ എന്ന് എനിക്ക് മനസ്സിലായില്ല.

 

​അവളുടെ ആ മൗനം… അതായിരുന്നു എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഉത്തരം.

 

ഒരു നിമിഷം ഇപ്പോൾ കണ്ട ഡെഡ് ബോഡിയുടെ സ്ഥാനത്ത് ഞാനെന്റെ ശരീരം കണ്ടു…

 

എന്നേ അങ്ങനെ കാണുമ്പോൾ സച്ചിന്റെയും രാഹുലിന്റെയും ഒക്കെ അവസ്ഥ എന്തായിരിക്കും…

 

ഇനി അവന്മാരും മരിക്കുന്നത് ഇതുപോലെ തന്നെ ആയിരിക്കുമോ…

 

ചിന്തിക്കാൻ പോലും സാധിക്കുന്നില്ല തലച്ചോർ മരവിക്കുന്നത് പോലേ…

 

പെട്ടെന്നാണ് ബാക്കിൽ നിന്നും ഒരു ശബ്ദം കേട്ടത്…

 

നിധി, സച്ചിൻ, രാഹുൽ, റോസ്, കൃതിക എല്ലാവരും പടികളിൽ നിന്നുകൊണ്ട് ഞങ്ങളെ തന്നെ നോക്കുകയാണ്…

 

അവരുടെ മുഖഭാവത്തിൽ നിന്നും എനിക്ക് രണ്ട് കാര്യങ്ങൾ മനസ്സിലായി…

 

ഒന്ന്‌,ആമി എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ടു എന്നതും. രണ്ട്, കേട്ടതൊന്നും അവർക്ക് പൂർണമായും മനസ്സിലായിട്ടില്ല എന്നതും…

 

നിധിയേ നോക്കുമ്പോൾ അവൾ എന്റെ കണ്ണുകളിലേക്ക് നോക്കാൻ ശക്തിയില്ലാതെ നിൽക്കുകയാണ്…. കുറ്റബോധമോ പേടിയോ, എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവം.

 

ഞാൻ അവരേ നോക്കി നിൽക്കേ തന്നേ അവർ എല്ലാവരും പടികൾ ഇറങ്ങി വന്നു…

 

കുറച്ചു നേരം ഞങ്ങൾ എല്ലാവർക്കുമിടയിലും മൗനം മാത്രമായിരുന്നു ഉണ്ടായിരുന്നത്…

 

വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് ആമിയുടെ തേങ്ങലും പിന്നേ കൃതികയുടെ ‘ഇവിടേ എന്ത് മൈരാ നടക്കുന്നേ ‘ എന്ന രീതിയിലുള്ള നോട്ടവുമായിരുന്നു…

 

എന്റെ മനസ്സ് ആകെ സംഘർഷഭരിതമായി.

എന്ത് ചെയ്യും? ഇവരോടെല്ലാം സത്യം തുറന്നു പറഞ്ഞാലോ?

പറഞ്ഞാൽ തന്നെ യുക്തിക്ക് നിരക്കാത്ത ഈ കാര്യങ്ങൾ ഇവരാരെങ്കിലും വിശ്വസിക്കുമോ?

 

ഇല്ല… വിശ്വസിപ്പിച്ചേ പറ്റൂ.

 

ഒന്നും അറിയാതെ, എന്തിനോ വേണ്ടി മരിക്കുന്നതിനേക്കാൾ നല്ലതല്ലേ വരാൻ പോകുന്ന വിപത്തിനെക്കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ട് മരിക്കുന്നത്?

 

ഛേ…!

എന്ത് ആലോചിച്ചാലും അവസാനം അത് മരണത്തിലേക്ക് തന്നെയാണല്ലോ എത്തുന്നത്.

 

മരിക്കാനല്ലല്ലോ ഞാൻ ഇവിടേക്ക് വന്നത്… ജീവിക്കാനല്ലേ… ആ ചിന്ത എന്നെ വല്ലാതെ നോവിച്ചു.

 

അതേ നിധി പറഞ്ഞതനുസരിച്ച് ഞാൻ ഇപ്പോൾ തന്നെ മൂന്ന് നാല് തവണ മരിച്ചു..

 

ഇനിയും മരിക്കാൻ ഈ ദേവ പോയിട്ട് ദേവയുടെ പട്ടിയേ പോലും കിട്ടില്ല..😤

 

ജീവിക്കണം…തുടിക്കെ തുടിക്കെ പ്ലക്കി ജീവിക്കണം..

 

അതിനാദ്യം റോസും കൃതികയും ഉൾപ്പടെ ഇവരെല്ലാവരും എല്ലാ സത്യങ്ങളും അറിയണം…

 

“ദേവാ..”

 

എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് രാഹുലിന്റെ വിളിയായിരുന്നു…

 

ഞാൻ മറുപടിയെന്നോണം അവനേ നോക്കി…

2 Comments

Add a Comment
  1. വായനക്കാരൻ

    Nice story waiting for next part

    1. വായനക്കാരൻ

      കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു

Leave a Reply

Your email address will not be published. Required fields are marked *