“മ്മ്ഹ്ഹ്….”
ഇല്ലെന്ന് മൂളിക്കൊണ്ട് സച്ചിൻ നിധിയുടെ വിരലിൽ തിളങ്ങുന്ന ആ മോതിരത്തിലേക്ക് ഒന്ന് നോക്കി.
യുക്തിക്ക് നിരക്കാത്ത ആ കാര്യങ്ങൾ അവർ അങ്ങനെ തൊണ്ട തൊടാതെ വിശ്വസിച്ചിട്ടുണ്ടെങ്കിൽ, അതിന് ഒരേയൊരു കാരണമേയുള്ളൂ… ആ മോതിരം!
കൂടുതൽ ഒന്നും പറയാതെ എല്ലാവരും പടികളിൽ സ്ഥാനമുറപ്പിച്ചു…
ഒരു തോളിൽ ആമിയും മറു തോളിൽ നിധിയുമായി വിദൂരദയിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് ഞാൻ ആ പരുത്ത ശബ്ദം കേട്ടത്….
“നിധി… ”
തിരിഞ്ഞു നോക്കിയപ്പോൾ രണ്ടാണും രണ്ട് പെണ്ണുമായി നാലുപേരാണ് ഞങളുടെ ബാക്കിൽ നിൽക്കുന്നത്…
അതിൽ ഒരുത്തനേ ഞാൻ കണ്ടിട്ടുണ്ട്…
അതേ ഇതവൻ തന്നേ. നിധി അർജുനേട്ടൻ എന്ന് വിളിക്കുന്ന അർജുൻ.
അന്ന് ഞാനും നിധിയുടെ കൂട്ടുകാരുമായുള്ള പ്രശനം ഒത്തു തീർപ്പാക്കിയത് എന്റെ മനസ്സിലേക്ക് വന്നു..
അന്നവിടെ നിന്ന എല്ലാവരുടെയും മുഖത്ത് ഇവനേ കാണുമ്പോൾ ഒരു തരം ഭയം ഉണ്ടായിരുന്നു…..
കണ്ടിടത്തോളം ഇവൻ ചില്ലറക്കാരനല്ല. അതു മനസ്സിലാക്കാൻ അവന്റെ ശരീരത്തിലേക്ക് നോക്കിയാൽ മതി..
അപ്പോഴാണ് വേറൊരു എനിക്ക് കാര്യം ഓർമ്മ വന്നത്…
ഞാൻ അവർ നാല് പേരുടെയും വിരലിലൂടെ കണ്ണോടിച്ചു…
നാല് പേർക്കും മോതിരമുണ്ട്
നിധി അവനെ ഒന്ന് തിരിഞ്ഞു നോക്കുക മാത്രം ചെയ്തു.
അവന്റെ സാന്നിധ്യം ശ്രദ്ധിക്കാൻ പോലും കൂട്ടാക്കാതെ, അവൾ വീണ്ടും എന്റെ തോളിലേക്ക് തന്നെ തല ചാച്ചു കിടന്നു.
ആ അവഗണന അർജുന് പിടിച്ചില്ലെന്ന് തോന്നുന്നു.
”നിധി…”
അവൻ വീണ്ടും വിളിച്ചു. ഇത്തവണ ശബ്ദത്തിന് അല്പം കട്ടി കൂടിയിരുന്നു.
”എന്താ…?”
നിധിയുടെ ആ മറുചോദ്യത്തിൽ ഒരു തരിമ്പ് താല്പര്യം പോലും ഉണ്ടായിരുന്നില്ല… ‘വേണമെങ്കിൽ കാര്യം പറഞ്ഞിട്ട് പോടാ’ എന്നൊരു ഭാവം.
”നിന്നോടും ആമിയോടും ഞങ്ങൾക്ക് ചിലത് സംസാരിക്കാനുണ്ട്…”
ഇത്തവണ സംസാരിച്ചത് അർജുനല്ല, അവന്റെ കൂടെ ഉണ്ടായിരുന്ന മറ്റവനാണ്.
ആ ശബ്ദം കേട്ടതും, എന്റെ കൈകളിൽ കോർത്തുപിടിച്ചിരുന്ന ആമിയുടെ വിരലുകൾ ഒന്ന് അമർന്നു. അവളുടെ പിടി മുറുകുന്നത് അറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി, അവൾക്ക് അവനെ പേടിയുണ്ടെന്ന്.
പക്ഷേ നിധി കുലുങ്ങിയില്ല.
“ഇവർക്കെല്ലാവർക്കും കാര്യങ്ങളെല്ലാം അറിയാം… അതുകൊണ്ട് ഒളിച്ചുവെക്കാൻ ഒന്നുമില്ല. പറയാനുള്ളത് ഇവരുടെ മുന്നിൽ വെച്ച് പറയാൻ പറ്റുമെങ്കിൽ മാത്രം പറഞ്ഞാൽ മതി…”
നിധിയുടെ ശബ്ദത്തിൽ തീർപ്പുണ്ടായിരുന്നു.
അവർ തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ല എന്ന് അവളുടെ ആ സംസാരത്തിൽ നിന്നും എനിക്ക് വ്യക്തമായി.
നിധിയുടെ മറുപടി കേട്ട് അവർ നാലുപേരും ഞങ്ങളുടെ പിന്നിൽ നിന്നും മാറി, എല്ലാവർക്കും കാണാൻ പാകത്തിൽ മുന്നിൽ വന്ന് നിന്നു.
അത് എന്തായാലും നന്നായി… അത്രയും നേരം പിന്നിലേക്ക് തിരിഞ്ഞുനോക്കി എന്റെ കഴുത്തിന്റെ വശം ചെരിഞ്ഞു പോയിരുന്നു. ഇനിയെങ്കിലും ഒന്ന് നേരെ ഇരിക്കാമല്ലോ!
ആണുങ്ങളെ നോക്കി ഇരിക്കാൻ പണ്ടേ എനിക്ക് വലിയ താല്പര്യമില്ലാത്തതുകൊണ്ട്, ഞാൻ അവരുടെ കൂടെ വന്ന രണ്ട് പെണ്ണുങ്ങളെയും ഒന്ന് ഇരുത്തി നോക്കി…
ആമിയുടെയും നിധിയുടെയും അത്രയും അഴകില്ലെങ്കിലും, രണ്ടുപേരും അത്യാവശ്യം നല്ല സുന്ദരിമാർ തന്നെ.
അതിലൊരുത്തിയുടെ കണ്ണ്… സത്യം പറയാല്ലോ, എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. നല്ല വിടർന്ന മനോഹരമായ കണ്ണുകൾ.
പക്ഷേ കാര്യമെന്താണെന്ന് വെച്ചാൽ, അവരുടെ ശ്രദ്ധ നിധിയിലോ ആമിയിലോ, ഇവിടെ നടക്കുന്ന ഗൗരവമുള്ള വർത്തമാനങ്ങളിലോ ഒന്നുമല്ല.
അത് നേരെ സച്ചിനിലേക്കും രാഹുലിലേക്കുമാണ്!
ഞാൻ അവന്മാരെ ഒന്ന് പാളി നോക്കി.
സച്ചിനും ആ കണ്ണഴകിയും തമ്മിൽ എന്തൊക്കെയോ നോട്ടവും ചിരിയുമുണ്ട്. എന്തോ അടക്കം പറയുന്നതും കാണാം. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല…

Nice story waiting for next part
കുറച്ചും കൂടി പേജസ് കൂടുതൽ എഴുതാൻ ശ്രമിക്കു