ഈ കാമഭ്രാന്തന്മാരെക്കൊണ്ട് തോറ്റു!
അവരുടെ ഇടയിൽ ഒരു കട്ടുറുമ്പാവാൻ നിൽക്കാതെ ഞാൻ അവിടേ നിന്നും വലിഞ്ഞു….
ശേഷം എന്റെ ചെക്കൻ രാഹുലിന്റെ റൂമിലോട്ട് പോയി….
സച്ചിന്റെ മുറിയിലെ ആ തുണിയഴിക്കൽ മഹോത്സവം കണ്ട് കണ്ണ് തള്ളിയ ഞാൻ, കുറച്ചെങ്കിലും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് രാഹുലിന്റെ മുറി ലക്ഷ്യമാക്കി നടന്നത്.
അവനൊരു തീറ്റപ്രാന്തൻ ആയതുകൊണ്ട് വല്ല ബിസ്ക്കറ്റോ ലേയ്സോ തിന്നുന്ന ശബ്ദമേ കേൾക്കൂ എന്നൊരു ആശ്വാസം എനിക്കുണ്ടായിരുന്നു.
പക്ഷേ, അവന്റെ മുറിയുടെ വാതിലിനടുത്ത് എത്തിയതും ഞാൻ കേട്ടത് പാക്കറ്റ് പൊട്ടിക്കുന്ന ശബ്ദമല്ല… മറിച്ച് നല്ല തേൻ ഒലിപ്പിച്ചു കൊണ്ടുള്ള വർത്തമാനമായിരുന്നു!
“എടി കുറുമ്പി… നിനക്ക് ഇനിയും ഉറങ്ങാറായില്ലേ…?”
ഞാൻ വാതിലിന്റെ വിടവിലൂടെ ഒന്ന് എത്തി നോക്കി.
വാതിൽ അൽപ്പം തുറന്ന് കിടക്കുന്നതുക്കൊണ്ട് തന്നേ അത്യാവശ്യം ശബ്ദത്തിൽ അവൻ പറയുന്നത് എനിക്ക് കേൾക്കാം..
കണ്ട കാഴ്ച…. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.
രാഹുൽ കട്ടിലിൽ കിടക്കുകയാണ്. കയ്യിൽ ഫോണുണ്ട്. വീഡിയോ കോളിലാണ് അവനും…
പക്ഷേ ഇന്ന് രാവിലേ കണ്ട രാഹുലല്ല… ആള് ആകെ മാറിപ്പോയിരിക്കുന്നു.
കിടപ്പ് കണ്ടാൽ തോന്നും ഏതെങ്കിലും റൊമാന്റിക് പടത്തിലെ നായകനാണെന്ന്. തലമുടിയൊക്കെ ഒന്ന് മാടി ഒതുക്കി, മുഖത്തൊരു വല്ലാത്ത തിളക്കം.
“എടി… സത്യം പറയാലോ, രാവിലെ നിധി ആ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ തന്നെ പാടായിരുന്നു. പോരാത്തതിന് നിന്റെ ആ ശക്തികൾ കൂടി കണ്ടപ്പോൾ… ഞാൻ ശരിക്കും ബ്ലാങ്ക് ആയിപ്പോയി.”
അവൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു.
”പക്ഷേ… കഴിഞ്ഞ ലൂപ്പുകളിൽ നമ്മൾ എത്രത്തോളം അടുപ്പത്തിലായിരുന്നു എന്ന് നീ വിവരിച്ചു തന്നില്ലേ… ആ നിമിഷങ്ങളെക്കുറിച്ച് നീ പറഞ്ഞപ്പോൾ മുതൽ എന്റെ കണ്ട്രോൾ പോയിരിക്കുവാ… സത്യമായിട്ടും… ഇപ്പൊ നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ, ഞാൻ കടിച്ചു തിന്നുപോയേനെ… അത്രയ്ക്ക് കൊതി തോന്നുന്നുണ്ട് എനിക്ക്…”
അവൻ അത് പറഞ്ഞതും മറുപുറത്ത് നിന്ന് അവൾ എന്തോ മറുപടി പറഞ്ഞു. ഒരുപക്ഷേ അവൻ കേൾക്കാൻ ആഗ്രഹിച്ച എന്തോ ഒന്ന്…
അത് കേട്ടതും രാഹുലിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
”സത്യം…? നീ കാര്യമായിട്ട് പറയുകയാണോ…?”
അവന്റെ മുഖത്ത് അവിശ്വസനീയമായ ഒരു സന്തോഷം തെളിഞ്ഞു.
”എങ്കിൽ നിൽക്ക്… ഞാനീ വാതിൽ ഒന്നുകൂടി അടച്ച് കുറ്റിയിടട്ടെ… ആരും വരാതിരിക്കാൻ…”
അതും പറഞ്ഞ് അവൻ ഫോൺ ബെഡിലേക്ക് വെച്ച്, തിരിഞ്ഞ് വാതിലിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി.
പണി പാളി….!
അവൻ വാതിൽ തുറന്ന് നോക്കിയാൽ, ഒളിഞ്ഞുനോക്കുന്ന എന്നെ കയ്യോടെ പൊക്കും. പിന്നെ എന്ത് പറഞ്ഞ് നിൽക്കുമെന്ന് എനിക്കറിയില്ല.
ഞാൻ മിന്നൽ വേഗത്തിൽ അവിടെ നിന്നും വലിഞ്ഞു.
അവൻ വാതിലിൽ തൊടുന്നതിന് തൊട്ടുമുമ്പ്, ഒരു പൂച്ചയെപ്പോലെ ശബ്ദമുണ്ടാക്കാതെ ഞാൻ ഇരുട്ടിലേക്ക് മറഞ്ഞു.
പുറകിൽ വാതിൽ വലിച്ചടച്ച് കുറ്റിയിടുന്ന ശബ്ദം കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്.
കഷ്ടം… പിള്ളേരൊക്കെ കൈവിട്ടു പോയിരിക്കുന്നു!
മൊത്തത്തിൽ നോക്കുമ്പോൾ സ്വന്തമായി രണ്ടു പെണ്ണുങ്ങൾ ഉണ്ടെങ്കിലും ഈ വീട്ടിൽ സിംഗിളായി, അന്തസ്സായി നിൽക്കുന്നത് ഞാൻ മാത്രമാണ്!
എനിക്ക് എന്നേ തന്നേ ഓർത്ത് അഭിമാനം തോന്നി…
ഇനിയും ഇവിടേ കറങ്ങി നടന്നാൽ മറ്റു പലതും കാണേണ്ടിയും കേൾക്കേണ്ടിയും വരും. അതുകൂടി താങ്ങാനുള്ള ശേഷി ഇല്ലാത്തതിനാൽ ഞാൻ നേരേ എന്റെ റൂമിലേക്ക് തന്നേ നടന്നു…
റൂമിന് മുന്നിലെത്തിയ ഞാൻ വാതിൽ തുറക്കാൻ നോക്കി.പക്ഷേ തുറന്നില്ല…
അത് ഉള്ളിൽ നിന്നും പൂട്ടിയിരിക്കുകയാണ്!
ഇവരിത് അകത്ത് എന്ത് ചെയ്യുവാ…?
ഇനിയിപ്പോ വല്ല ലെസ്ബിയൻ പരിപാടിയും മറ്റോ നടത്തുകയാണോ…? രണ്ടു പേരും കുറച്ചു കാലത്തിനു ശേഷം സൗഹൃദം പുതുക്കിയതല്ലേ അതിനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.

Continue bro
Adipoli aanu
Waiting for next part