സച്ചിന്റെ ചോദ്യത്തിന് നല്ല മൂർച്ചയുണ്ടായിരുന്നു.
”ഞങ്ങൾ നേരത്തെ വന്നതാണ് ഈ മാറ്റങ്ങൾക്ക് കാരണമെങ്കിൽ, അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുന്നുണ്ടെന്ന് തോന്നിയിട്ടും നീ എന്തുകൊണ്ട് മൗനം പാലിച്ചു?”
സച്ചിന്റെ ചോദ്യം കേട്ട് നിധി എന്നെയൊന്ന് നോക്കി. ആ നോട്ടത്തിൽ ഒരു വലിയ രഹസ്യം ഒളിഞ്ഞിരിക്കുന്നതുപോലെ എനിക്ക് തോന്നി.
”പറയാത്തതിന് ഒരു കാരണമുണ്ട് സച്ചിനേ കഴിഞ്ഞ ലൂപ്പിൽ, മരിക്കുന്നതിന് തൊട്ട് മുൻപ് ദേവ എന്നോട് പറഞ്ഞ കാര്യങ്ങൾ കാരണമാണ് ഞാൻ ഒന്നും പറയാതിരുന്നത്…”
അവളുടെ മറുപടി കേട്ടതും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി….
ഞാൻ മരിക്കുന്നതിന് മുൻപ് പറഞ്ഞ കാര്യങ്ങളോ? അതെന്ത് മൈര്…
”അവൻ എന്ത് പറഞ്ഞു…?”
ആമിയാണ് ആകാംക്ഷയോടെ അത് ചോദിച്ചത്.
സത്യം പറഞ്ഞാൽ, എന്റെ മരണമൊഴിയായി ഞാൻ എന്താവും പറഞ്ഞിട്ടുണ്ടാവുക എന്നറിയാൻ എനിക്കും ഒരു ആകാംക്ഷയുണ്ടായിരുന്നു.
പക്ഷേ ആമിയുടെ മട്ടും ഭാവവും കണ്ടപ്പോൾ ഞാൻ അതിൽ രണ്ടാം സ്ഥാനക്കാരനായി….
എല്ലാവരും നിധിയുടെ വാക്കുകൾക്കായി കാതോർത്തു.
നിധി ഒരു ദീർഘശ്വാസമെടുത്തു,
“ദേവ അവസാനമായി എന്നോട് പറഞ്ഞ കാര്യം ‘പേടിക്കേണ്ട ഒഴുക്കിനേ പിന്തുടർന്നാൽ മതി എല്ലാം ശരിയാകും ‘എന്നായിരുന്നു..പിന്നേ വേറേ എന്തോ ഒന്നുകൂടി പറയാൻ ശ്രമിച്ചു പക്ഷേ അതിന് മുന്പേ അവന്റെ കണ്ണുകൾ നിശ്ചലമായി.”
സച്ചിൻ:-“ഒഴുക്കോ…? എന്ത് ഒഴുക്ക്…?ആരുടെ ഒഴുക്ക്?”
ഞാൻ മരിച്ചത് കേട്ടിട്ടും മൈരന്റെ ശ്രദ്ധ ഒഴുക്കിലാണോ ഉടക്കിയത്… 😤
രാഹുൽ:-“ഇനി… കവി ഉദ്ദേശിച്ചത് ജീവിതമാകുന്ന പുഴയുടെ ഒഴുക്ക് വല്ലതുമാണോ…?”
രാഹുൽ തമാശരൂപേണയാണ് അത് പറഞ്ഞതെങ്കിലും നിധിക്ക് മാത്രം ചിരി വന്നില്ല. അവൾ ഗൗരവത്തോടെ തന്നെ തുടർന്നു:
“ഞാനും അങ്ങനെയാണ് വിചാരിച്ചത്. കാര്യങ്ങൾ എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് കരുതി… ഒരുപക്ഷേ സ്വാഭാവികമായി സംഭവിക്കുന്ന ഈ മാറ്റങ്ങൾ എല്ലാം നല്ലതിനായിരിക്കും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു പക്ഷേ ഇതൊക്കെ കാണുമ്പോൾ… ”
അവൾ ഒരു നിമിഷം നിർത്തി. ആ കണ്ണുകളിൽ വല്ലാത്തൊരു നിസ്സഹായത നിറഞ്ഞുനിന്നിരുന്നു. ഒരു ദീർഘശ്വാസത്തോടെ അവൾ വീണ്ടും തുടർന്നു:
”സത്യം പറഞ്ഞാൽ… ഇതൊക്കെ കാണുമ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥയിലാണ് ഞാനും.എന്നിരുന്നാലും നിങ്ങളോട് ഒന്നും പറഞ്ഞില്ല എന്ന് വിചാരിക്കരുത്. ഇത്രയും നേരത്തെ… അല്ലെങ്കിൽ ഈ സമയത്തിനുള്ളിൽ തന്നെ നിങ്ങൾ ഈ കാര്യങ്ങൾ എല്ലാം അറിയുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ജന്മങ്ങളിലൊന്നിൽ പോലും നമ്മൾ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.”
അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.
”അതിന് കാരണം വേറൊന്നുമല്ല… ഓരോ തവണയും ഒടുവിൽ നിങ്ങൾ ചോരയിൽ കുളിച്ച് ജീവച്ഛവമായി കിടക്കുന്നത് കാണുമ്പോൾ… അത് താങ്ങാൻ ഞങ്ങൾക്കാവില്ലായിരുന്നു. അതുകൊണ്ട് പരമാവധി നിങ്ങളെ ഇതിൽ നിന്നും ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു. ഒന്നും അറിയിക്കാതെ മാറ്റിനിർത്തി…”
അവൾ എല്ലാവരെയും ഒന്ന് നോക്കി, കയ്യിലിരുന്ന വിരലുകൾ കൂട്ടിപ്പിടിച്ചു.
”പക്ഷേ… വിധിയെന്ന പോലെ ഓരോ തവണയും അവസാനം നിങ്ങൾ തന്നെ ഞങ്ങളുടെ രഹസ്യങ്ങളെല്ലാം കണ്ടുപിടിക്കും. ഞങ്ങൾക്ക് താങ്ങായി കൂടെ നിൽക്കും. ഒടുവിൽ…”
അവൾ വാക്ക് മുഴുമിപ്പിച്ചില്ല. ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞു വന്നു.അവൾ
പറഞ്ഞു നിർത്തിയെങ്കിലും അതിന്റെ ബാക്കി എന്താണെന്ന് ഞങ്ങൾക്ക് ഊഹിക്കാമായിരുന്നു.
’മരണം…’
അതായിരുന്നു ഞങ്ങളെ കാത്തിരുന്നിരുന്ന ആ അനിവാര്യമായ വിധി.
നിധി പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ, കാര്യങ്ങൾക്ക് ഇപ്പോൾ കുറച്ചുകൂടി വ്യക്തത വരുന്നുണ്ട്.
പതിവില്ലാത്ത വിധം സംഭവങ്ങൾ മാറിമറിയുന്നത് കൊണ്ടാവാം, ഇത്തവണ അവൾ എല്ലാം ഞങ്ങളോട് തുറന്നുപറഞ്ഞത്… അത് കൂടുതൽ മാറ്റങ്ങൾ വഴിയൊരുക്കും എന്ന് കരുതിയിട്ടുണ്ടാവും…

Continue bro
Adipoli aanu
Waiting for next part