എന്റെ ചോദ്യം കേട്ടതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു:
”ദേവാ… നീ വേഗം വായോ… ഈ കൃതികക്ക് പ്രാന്താണ് ദേവാ… ഇവൾക്ക് മുഴുവട്ടാണ്…”
പക്ഷേ അവൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ, ഫോണിലൂടെ മറ്റൊരു അലർച്ച കേട്ടു.
കൃതികയുടെ ശബ്ദം!
”പ്രാന്ത് നിന്റെ അപ്പനാടി…!”
ഫോണിലൂടെയുള്ള ആ ബഹളം കേട്ടതും എന്റെ നിയന്ത്രണം പോയി.
”റോസേ… നീ കരയല്ലേ… എന്താടി അവിടെ പ്രശ്നം? എന്താ കാര്യം എന്ന് പറ…”
അവളുടെ തേങ്ങൽ മാത്രം മറുപടിയായി കേട്ടപ്പോൾ ഞാൻ വെപ്രാളത്തോടെ പറഞ്ഞു:
”നീ പേടിക്കണ്ട… ഞാൻ ഇപ്പോൾ തന്നെ വരാം… കാർ എടുത്ത് ഞാൻ ഇപ്പോൾ തന്നെ നിന്റെ വീട്ടിലേക്ക്…”
”വേണ്ട ദേവാ…!”
അവൾ പെട്ടെന്ന് എന്റെ വാക്കുകൾ തടഞ്ഞു.
”വീട്ടിലേക്ക് വന്നിട്ട് കാര്യമില്ല ദേവാ… ഞാനിപ്പോൾ വീട്ടിലല്ല…”
”പിന്നെ…? നീ എവിടെയാ?”
എനിക്ക് ഒന്നും മനസ്സിലായില്ല.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം, വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ അത് പറഞ്ഞു:
”ഞങ്ങൾ ഇപ്പോൾ… ആ മലയിലേക്കുള്ള വഴിയുടെ മുന്നിലാണ്…”
അതുകേട്ടതും ഒരു നിമിഷം എന്റെ രക്തം മരവിച്ചു പോയി. തലയിൽ വലിയൊരു ഭാരം വന്നതുപോലെ. രാത്രി… ആരുമില്ലാത്ത ആ മലയടിവാരത്ത്…!അതും ഇത്ര പ്രശ്നങ്ങൾ നടക്കുന്നതിനിടയിലും…
ഇതെന്തായാലും കൃതിയുടെ പണിയായിരിക്കും ഒരു പക്ഷേ ഈ കാര്യം പറയാനായിരിക്കുമോ അവൾ എന്നേ കാണണം എന്ന് പറഞ്ഞത്…
”എടി… നിനക്ക് വട്ടുണ്ടോ…? അങ്ങോട്ട് കയറരുത്… അവിടെ നിൽക്ക്… ഒരടി മുന്നോട്ട് വെക്കരുത്…”
ഞാൻ അലറുകയായിരുന്നു.
“വേഗം വാടാ എനിക്ക്…. എനിക്ക് പേടിയാവുന്നു…”
”എടി പൊട്ടീ… എന്നെ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ നിനക്ക് മറ്റുള്ളവരുടെ നമ്പറിലേക്ക് വിളിക്കാമായിരുന്നില്ലേ…? സച്ചിനെയോ രാഹുലിനെയോ ആമിയെയോ ആരെങ്കിലും…?”
”ഞാൻ വിളിക്കാൻ നോക്കിയതാ ദേവാ… പക്ഷേ കൃതിക അതിന് സമ്മതിച്ചില്ല…”
അവളുടെ ശബ്ദം വീണ്ടും ഇടറി.
”വേറെ ആരെങ്കിലും അറിഞ്ഞാൽ, അല്ലെങ്കിൽ ആരെങ്കിലും കൂടെ വന്നാൽ… അവൾ എന്നെയും കൂട്ടാതെ ഒറ്റയ്ക്ക് അങ്ങോട്ട് പോകും എന്ന് പറഞ്ഞ് വാശി പിടിച്ചു… അവൾ ഒറ്റയ്ക്ക് ആ കാട്ടിലേക്ക് പോയാൽ എന്തെങ്കിലും അപകടം പറ്റുമെന്ന് പേടിച്ചിട്ടാ ഞാൻ…”
അവൾക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പേ ഫോൺ ആരുടെയോ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങുന്ന ശബ്ദവും, എന്തോ ഉരസുന്ന ശബ്ദവും കേട്ടു.
“ഹലോ ദേവാ, സംസാരിച്ചു നിൽക്കാനൊന്നും സമയമില്ല. നീ പെട്ടെന്ന് വാ, ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യാം…”
അതു പറയുമ്പോൾ കൃതികയുടെ ശബ്ദത്തിൽ അൽപ്പംപോലും പേടി ഉണ്ടായിരുന്നില്ല.
ചെവി പൊട്ടുന്ന ചീത്ത വിളിക്കണമെന്നുണ്ടായിരുന്നെങ്കിലും, അതുകേട്ട് ദേഷ്യത്തിൽ അവൾ ഉള്ളിലേക്ക് പോകുമോ എന്ന പേടികൊണ്ട് ഞാൻ നാവിനെ കടിഞ്ഞാണിട്ടു.
ഒന്നു ദീർഘശ്വാസമെടുത്ത്, സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാൻ അവളോട് പറഞ്ഞു:
”എടി പൊന്നേ, പ്ലീസ്… അവിടെത്തന്നെ നിൽക്ക്. ഞാൻ… ഞാനിപ്പോ വരാം. ഒരു കാരണവശാലും ഉള്ളിലേക്ക് കയറരുത്… പ്ലീസ്…”
“മ്മ്… നീ വേഗം വാ സമയമില്ല…”
അതോടു കൂടി അവൾ ഫോൺ കട്ടാക്കി…
ഒരു നിമിഷം പോലും സമയം കളയാൻ എനിക്ക് നേരമുണ്ടായിരുന്നില്ല….
ഞാൻ അടിയിലോട്ട് കട്ടിലിന്റെ കാലിലേക്ക് നോക്കി.നിധി ഇറങ്ങാൻ ഉപയോഗിക്കുന്ന കയർ ഇപ്പോഴും ആ കാലിൽ കെട്ടി വച്ചിട്ടുണ്ട്…
രണ്ടാമതൊന്ന് ആലോചിക്കാൻ എനിക്ക് സമയമില്ലായിരുന്നു. ജനാലയിലൂടെ ആ കയർ ഞാൻ പുറത്തേക്ക് തൂക്കിയിട്ടു.
അതിന്റെ അറ്റം താഴെ മുട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം, ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ ജനാലപ്പടിയിലേക്ക് കയറി നിന്നു.
അടിയിലേക്ക് നോക്കിയപ്പോൾ തന്നേ ചെറിയൊരു തരിപ്പ്…

Continue bro
Adipoli aanu
Waiting for next part