ആ… എന്തെങ്കിലും കാട്ടിക്കൂട്ടട്ടെ… പുല്ല്
എല്ലാം കൊണ്ടും ആവേശം നഷ്ട്ടപ്പെട്ടതിനാൽ അവരെ വിളിച്ച് എഴുന്നേൽപ്പിക്കാനോ വാതിലിൽ മുട്ടാനോ ഞാൻ നിന്നില്ല.
നേരെ തൊട്ടപ്പുറത്ത് തുറന്നു കിടക്കുന്ന നിധിയുടെ റൂമിലേക്ക് കയറി.
ആഹാ… സ്വർഗ്ഗം!
നല്ല തണുപ്പ്. ഒപ്പം മുല്ലപ്പൂവിന്റെ മണവും.
ഞാൻ ഒന്നും നോക്കിയില്ല, നിധിയുടെ ആ വലിയ ബെഡിലേക്ക് മലർന്നടിച്ചു വീണു.
പഞ്ഞിപോലുള്ള ആ മെത്തയിൽ കിടന്നതും ശരീരം അതിലേക്ക് താഴ്ന്നു പോകുന്ന സുഖം. തലയിണയിൽ മുഖം അമർത്തിയതും നിധിയുടെ മുടിയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചുകയറി.
നിമിഷനേരം കൊണ്ട് എന്റെ കണ്ണുകൾ അടഞ്ഞു. ഞാൻ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു.
എത്ര നേരം ഉറങ്ങി എന്ന് അറിയില്ല. ആരോ തോളിൽ പിടിച്ചു ഉലയ്ക്കുന്നത് അറിഞ്ഞാണ് ഞാൻ ഞെട്ടി ഉണർന്നത്.
കഷ്ടപ്പെട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിൽ ആമിയും നിധിയും!
റൂമിലെ ഡിം ലൈറ്റിൽ അവരുടെ രൂപം വ്യക്തമായിരുന്നു. അപ്പോഴും ആ ഷോർട്സും ടീ-ഷർട്ടും തന്നെ വേഷം.
അവരുടെ ആ കൊഴുത്തുരുണ്ട തുടകളും, വിരിഞ്ഞ മാറിടങ്ങളും എന്റെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു.
പക്ഷേ, ഉറക്കപ്പിച്ചിൽ ആയതുകൊണ്ടോ നേരത്തെ സഹിച്ച അപമാനം കൊണ്ടോ, എനിക്ക് അപ്പോൾ കാമമോ വികാരമോ ഒന്നും തോന്നിയില്ല.
ഞാൻ അവരെ മൈൻഡ് ചെയ്യാതെ, തിരിഞ്ഞു കിടന്ന് വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.
”എടാ… എഴുന്നേൽക്ക്…”
ആമി വീണ്ടും എന്നെ പിടിച്ചു കുലുക്കി.
”നീ ഒന്നും കഴിച്ചില്ലല്ലോ… വന്ന് വല്ലതും കഴിക്ക്…”
”എനിക്ക് വേണ്ടാ…”
കണ്ണടച്ചു കൊണ്ട് തന്നെ ഞാൻ പറഞ്ഞു.
”അങ്ങനെ പറഞ്ഞാൽ പറ്റില്ല… വാ…”
അവർ വീണ്ടും എന്നെ പിടിച്ചു വലിച്ച് ശല്യപ്പെടുത്താൻ തുടങ്ങി. എന്റെ ഉറക്കം പോയ ദേഷ്യം അപ്പോഴാണ് പുറത്തേക്ക് വന്നത്.
ഞാൻ ദേഷ്യത്തിൽ എഴുന്നേറ്റ് ഇരുന്നു.
”എനിക്ക് ഒന്നും വേണ്ടാ എന്ന് പറഞ്ഞില്ലേ…! മനുഷ്യനെ ഒന്ന് സമാധാനമായി ഉറങ്ങാനും സമ്മതിക്കില്ലേ… ഇറങ്ങി പോടീ…”
എന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി.
ആ ഒച്ച കേട്ടതും അവർ രണ്ടുപേരും ഒന്ന് പകച്ചു. എന്റെ മുഖത്തെ ദേഷ്യം കണ്ടതുകൊണ്ടാവണം, അവർ ഒന്നും മിണ്ടാതെ മൗനമായി തലതാഴ്ത്തി മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
അവർ പോയെങ്കിലും എന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.
ഞാൻ ബെഡിൽ തന്നെ ചാരിയിരുന്നു.
വശങ്ങളിലെ വലിയ ജനാല വഴി ഒഴുകിയെത്തുന്ന കുളിർക്കാറ്റ്… അത് എന്റെ മനസ്സിനെ ഒന്ന് തണുപ്പിച്ചു.
പുറത്തേക്ക് നോക്കിയപ്പോൾ കണ്ട നിധി മല, പൂർണ്ണചന്ദ്രന്റെ നിലാവെളിച്ചത്തിൽ പതിവിലും സുന്ദരിയായിരുന്നു. ഒരായുസ്സ് മുഴുവൻ എടുത്താലും പറഞ്ഞു തീരാത്ത കഥകൾ ഉള്ളിൽ ഒളിപ്പിച്ചുവെച്ച അവളെ ഞാൻ ഒരു നിമിഷം നോക്കിയിരുന്നുപോയി
ആ കാഴ്ച്ചയിൽ മയങ്ങി ഇരിക്കുമ്പോഴാണ് തൊട്ടടുത്ത് കിടന്ന ഫോൺ വിറയ്ക്കുന്നത് ഞാൻ അറിഞ്ഞത്.
നിശബ്ദമായ ആ മുറിയിൽ ആ വൈബ്രേഷൻ ശബ്ദം ഒരു മുഴക്കം പോലെ തോന്നി.
ഞാൻ ഫോൺ കയ്യിലെടുത്തു.
സ്ക്രീനിലേക്ക് നോക്കിയ ഞാൻ ഞെട്ടി!
’റോസ് calling…’
അവളാണ് വിളിക്കുന്നത്. പക്ഷേ അതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് നോട്ടിഫിക്കേഷൻ ബാറിൽ കണ്ട മറ്റൊരു കാര്യമാണ്.
കൃതികയുടെ പത്തിലധികം മിസ്സ്ഡ് കോളുകൾ!
അതുകണ്ടതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. എന്തോ അപകടം മണത്ത ഞാൻ വിറയ്ക്കുന്ന കൈകളോടെ വേഗം കാൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.
”ഹലോ… ഹലോ… ദേവാ…”
മറുപുറത്ത് നിന്നുള്ള റോസിന്റെ ശബ്ദത്തിൽ വല്ലാത്തൊരു വെപ്രാളവും കിതപ്പും ഉണ്ടായിരുന്നു.
അവളുടെ ആ വിറയ്ക്കുന്ന സ്വരം കേട്ടതും ഞാൻ ഷോക്കേറ്റവനെപ്പോലെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.
”എന്താ…? എന്താടി പറ്റിയേ…? കാര്യം പറ…”

Continue bro
Adipoli aanu
Waiting for next part