പക്ഷേ… അപ്പോഴും ആ ‘ഒഴുക്ക്’… അതെന്തായിരിക്കും?
ഒന്നെനിക്കുറപ്പാണ്, മരിക്കാൻ കിടക്കുന്ന നേരത്ത് കവിതയോ സാഹിത്യമോ പറയാൻ മാത്രം ബോറൻ ഒന്നുമല്ല ഞാൻ. അപ്പൊ അതിന് വേറെന്തോ അർത്ഥമുണ്ട്…
അന്ന് ആ കാട്ടിൽ വെച്ച് ഞാൻ കണ്ട ആ അരുവി… അതായിരിക്കുമോ ‘ഒഴുക്ക്’ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത്?
കാരണം, ആ അരുവി ഒഴുകി ചെന്നെത്തുന്നത് ഒരു വെള്ളത്തിനടിയിലേ വലിയ കവാടത്തിലേക്കാണ്. ഞാനല്ലാതെ മറ്റാരും അങ്ങനെയൊരു കവാടം അവിടെ കണ്ടിട്ടില്ല എന്നത് ഏറെ കുറേ എനിക്ക് ബോധ്യമായ കാര്യമാണ്..
അതേപോലെ ഞങ്ങൾ ഇത്തവണ നേരത്തെ വന്നതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടാകുമോ?
അതോ ആ അരുവിയും കവാടവും ഈ വരവും ഇപ്പോൾ നടക്കുന്ന മാറ്റങ്ങളും ഒക്കെ തമ്മിൽ വല്ല ബന്ധവുമുണ്ടോ?
എത്ര ആലോചിച്ചിട്ടും തല പുകയുന്നതല്ലാതെ ഒരെത്തും പിടിയും കിട്ടുന്നില്ല…
ഈ ലൂപ് കണ്ടുപിടിച്ചവനേ ഒക്കെ എന്റെ കയ്യിൽ കിട്ടിയാൽ.. 😤
”നിങ്ങളിതുവരെ അവിടെ നിന്നും പോന്നില്ലേ…?”
പെട്ടെന്നാണ് ഐഷു മിസ്സിന്റെ ശബ്ദം ഞങ്ങളെ തേടിയെത്തിയത്. നോക്കുമ്പോൾ മിസ്സ് വാതിക്കൽ നിൽപ്പുണ്ട്.
”വാ… ചായ എടുത്തു വെച്ചിട്ടുണ്ട്… അത് കുടിച്ച് കഴിഞ്ഞിട്ട് ബാക്കി സംസാരിക്കാം…”
അതും പറഞ്ഞു മിസ്സ് തിരിഞ്ഞു നടന്നപ്പോൾ, സാരിയിൽ ഒതുങ്ങാത്ത ആ വലിയ ചന്തികൾ രണ്ടും താളം തുള്ളുന്നത് പോലെ കുലുങ്ങുന്നുണ്ടായിരുന്നു. ആ നടത്തം കണ്ടപ്പോൾത്തന്നെ അറിയാതെ എന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പോയി…
എന്തായാലും ചായ കുടിച്ചാലെങ്കിലും തലക്കകത്തെ ഈ പെരുപ്പ് ഒന്ന് കുറയുമെന്ന് വിചാരിച്ച് ഞാൻ അകത്തേക്ക് കയറാൻ തുടങ്ങി.
”ഒരു മിനിറ്റ്… അവസാനമായി ഒരു ചോദ്യം കൂടെ ചോദിച്ചോട്ടെ…?”
രാഹുലിന്റെ ശബ്ദം കേട്ട് ഞാൻ നിന്നു.
അവൻ നിധിയെ നോക്കി നിൽക്കുകയാണ്.
ചായയുടെ കാര്യം തല്ക്കാലം മാറ്റി വെച്ച് അവൻ ചോദിക്കാൻ പോകുന്ന കാര്യത്തിൽ ഞാൻ ശ്രദ്ധ കൊടുത്തു.
”അല്ല… നിങ്ങൾക്ക് ഇതൊരു ലൂപ്പ് ആണെന്നും, എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്നും ഏകദേശം അറിയാലോ…?”
അവൻ ഗൗരവത്തോടെ തുടർന്നു:
”എന്നിട്ടും എന്തുകൊണ്ട് നിങ്ങൾക്ക് മരിക്കാതെ ഇരുന്നൂടാ…? കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ, അപകടം വരുമെന്ന് അറിയാവുന്നതുകൊണ്ട് അതിൽ നിന്നും ഒഴിഞ്ഞു മാറി ആ മരണം സംഭവിക്കാതെ നിങ്ങൾക്ക് ജീവിച്ചൂടെ?”
അവൻ ആമിയോടും നിധിയോടുമായി ചോദിച്ചു..
”അങ്ങനെ നിങ്ങൾ മരിച്ചില്ലെങ്കിൽ… പിന്നെ എങ്ങനെയാണ് ഈ ലൂപ്പ് റീസെറ്റ് ആവുന്നത്…?”
രാഹുലിന്റെ നാവിൽ നിന്നും വീണ ആ വലിയ വാക്കുകൾ കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി.
സാധാരണ തമാശയും കാര്യവുമില്ലാത്ത വർത്തമാനവും മാത്രം പറയുന്ന ഇവന്റെ തലയിൽ ഇങ്ങനെയൊരു ചോദ്യം ഉദിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
സത്യം പറഞ്ഞാൽ, എന്റെ കിളികൾ വരെ ഒന്ന് പകച്ചുപോയി. ഇവൻ ഇത്രയും വിവേകം ഉള്ളവനായിരുന്നോ..?
”നല്ല ചോദ്യം… വെരി ഗുഡ്…”
എന്റെ ഞെട്ടൽ മാറും മുൻപേ ആമി അവന്റെ അരികിലേക്ക് നടന്നു. ഒരു ചിരിയോടെ അവൾ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു.
”ഇത്രയും നേരം സംസാരിച്ചിട്ടും ആർക്കും തോന്നാത്ത ഒരു സംശയമാണ് നീ ഇപ്പോൾ ചോദിച്ചത്…”
ആമിയുടെ ആ സ്പർശനവും അഭിനന്ദനവും കേട്ടതും രാഹുലിന്റെ മട്ടും ഭാവവും അപ്പാടെ മാറി. അവനൊന്ന് പുളകം കൊണ്ടു. ലോട്ടറി അടിച്ചവനെപ്പോലെ അവൻ ഇളിച്ചുകൊണ്ട് ഞങ്ങളെ നോക്കി.
അതിന് കാരണവുമുണ്ട്.ആമിയുടെ വായിൽ നിന്നും ഒരു പ്രശംസ ലഭിക്കുക എന്നുവെച്ചാൽ അത് ലോകവസാനത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്
രാഹുലിന്റെ ആവേശത്തോടെയുള്ള നിൽപ്പ് കണ്ട് നിധി അവനെയൊന്ന് നോക്കി.
പക്ഷേ അവൾ തിരിച്ച് സമ്മാനിച്ചത് വല്ലാതെ മങ്ങിയ, നിർജീവമായ ഒരു ചിരിയായിരുന്നു.

Continue bro
Adipoli aanu
Waiting for next part