നിധിയുടെ കാവൽക്കാരൻ – 24 29

 

“””അതെ, ആ പേര് പോലെ തന്നെ പ്രപഞ്ചം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായവളായിരുന്നു അവൾ!

 

അവളുടെ ആ ദിവ്യസൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കാൻ ഈ ഭൂമിയിലെ വാക്കുകൾ മതിയാകില്ല ദേവാ…”””

 

മാനസയുടെ കണ്ണുകളിൽ ഒരു വലിയ സ്വപ്നം കാണുന്നതുപോലെയുള്ള ഭാവം നിറഞ്ഞു.

 

“”​”സാക്ഷാൽ പാർവ്വതി ദേവിയുടെ ശരീരത്തിൽ നിന്നും നേരിട്ട് പകർന്നെടുത്തതുപോലെയുള്ള, ഉരുക്കിയ സ്വർണ്ണത്തിന്റെ ശോഭയുള്ള തിളങ്ങുന്ന ചർമ്മമായിരുന്നു അവൾക്ക്.

 

നിലാവിനെ തോൽപ്പിക്കുന്ന മുഖകാന്തി… മഴമേഘങ്ങളെപ്പോലെ ഇരുണ്ട്, കാൽമുട്ടോളം നീളത്തിൽ അലയിടിക്കുന്ന ഇടതൂർന്ന കാർക്കൂന്തൽ.

 

ഒറ്റത്തവണ കണ്ടാൽ ലോകത്തുള്ള മറ്റെന്തിനെയും മറന്ന് നോക്കിനിന്നുപോകുന്ന വല്ലാത്തൊരു വശ്യതയായിരുന്നു ആ രൂപത്തിന്. ദേവശിൽപ്പികൾ പോലും അസൂയപ്പെടുന്ന രീതിയിൽ പൂർണ്ണതയുള്ള, അതിമനോഹരമായ ഉടലഴകായിരുന്നു അവളുടേത്!”

 

​മാനസ ഒന്ന് നിർത്തി, എന്റെ അടുത്തിരിക്കുന്ന ആമിയുടെയും നിധിയുടെയും മുഖത്തേക്ക് നോക്കിയിട്ട് വീണ്ടും തുടർന്നു:

 

​”അവളുടെ ആ നടപ്പിലുണ്ടായിരുന്നൊരു താളമുണ്ട്… കാറ്റിൽ നൃത്തം ചെയ്യുന്ന ഒരു അരയന്നത്തെപ്പോലെ വല്ലാത്തൊരു വശ്യത. സ്വർണ്ണനൂലുകൾ കൊണ്ട് നെയ്ത നേരിയ പട്ടുസാരിയിൽ, സർവ്വാഭരണ വിഭൂഷിതയായി അവൾ നടന്നുപോകുമ്പോൾ ഭൂമിയിലെ വസന്തകാലം പോലും നാണിച്ചു തലതാഴ്ത്തുമായിരുന്നു.

 

​പക്ഷെ ആ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ ആകർഷണം അവളുടെ ആ കണ്ണുകളായിരുന്നു. സാക്ഷാൽ പരമശിവന്റെ മൂന്നാം കണ്ണിലെ തീജ്വാലയുടെ ഒരംശം ആ നോട്ടത്തിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പ്രപഞ്ചത്തിലെ സകല രഹസ്യങ്ങളും ഒളിപ്പിച്ചുവെച്ചതുപോലെയുള്ള, ആരെയും മയക്കുന്ന ആ വലിയ കണ്ണുകൾ… ആരും കൊതിച്ചുപോകുന്ന, തേൻ നിറച്ചുവെച്ചതുപോലെയുള്ള ചുവന്ന ചുണ്ടുകൾ… അത്രയും മാദകമായ ഒരു സൗന്ദര്യം ഈ പ്രപഞ്ചത്തിൽ ഇന്നേവരെ വേറെ ഉണ്ടായിട്ടില്ല !”

 

​മാനസയുടെ ആ വർണ്ണന കേട്ട് ഞങ്ങളെല്ലാവരും അക്ഷരംപ്രതി

 

“പക്ഷെ ആ സൗന്ദര്യത്തിന് പിന്നിൽ പ്രപഞ്ചത്തെ മുഴുവൻ ചാമ്പലാക്കാൻ കെൽപ്പുള്ള ഒരു സംഹാരരുദ്ര ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സാക്ഷാൽ നാഗമാണിക്യത്തെപ്പോലും വിറപ്പിക്കാൻ പോന്ന, ത്രിമൂർത്തികൾക്ക് മാത്രം പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയുന്ന അത്രയും ഭയാനകമായ കൊടുംശക്തിയായിരുന്നു അവളുടേത്!”

 

മുറിയിലുള്ളവർ ഒരു കെട്ടുകഥ കേൾക്കുന്ന അത്ഭുതത്തോടെ മാനസയെത്തന്നെ നോക്കിയിരുന്നു. എന്റെ നെഞ്ചിടിപ്പും വല്ലാതെ കൂടിയിരുന്നു.

മാസനയുടെ ചുണ്ടിലെ ആ പുഞ്ചിരി അൽപ്പം കൂടി വിടർന്നു. പഴയ കാലത്തെ ഏതോ രസകരമായ ഓർമ്മകൾ അവരുടെ മനസ്സിലേക്ക് ഓടിയെത്തുന്നതുപോലെ തോന്നി.

 

“അവൾ വളർന്നതോടെ അവളുടെ ആ അമാനുഷിക സൗന്ദര്യത്തെക്കുറിച്ചുള്ള വാർത്തകൾ ത്രിലോകങ്ങളിലും പാട്ടായി. ദേവലോകത്തെ ദേവന്മാരും ഗന്ധർവ്വന്മാരും, എന്തിനേറെപ്പറയുന്നു… പാതാളത്തിലെ കൊടുംക്രൂരന്മാരായ അസുരന്മാർ പോലും അവളുടെ ആ സൗന്ദര്യത്തിൽ മയങ്ങി വീണു! ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയെക്കാൾ അവർ മോഹിച്ചത് അപ്സരയുടെ സൗന്ദര്യത്തെയായിരുന്നു. വെറുമൊരു പെണ്ണാണെന്ന് കരുതി, എങ്ങനെയും അവളെ സ്വന്തമാക്കാൻ വേണ്ടി അവരെല്ലാം മത്സരിച്ചു. ചിലർ സ്നേഹം നടിച്ച് പ്രലോഭിപ്പിക്കാൻ വന്നു, മറ്റുചിലർ തങ്ങളുടെ അധികാരവും അസുരശക്തിയും ഉപയോഗിച്ച് അവളെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചു.”

 

ഇത്രയും പറഞ് മാനസയൊന്ന് നിർത്തി. ശേഷം ഒരു ചെറിയ പൊട്ടിച്ചിരിയോടെ, തികഞ്ഞ അഹങ്കാരത്തോടെ അവർ തുടർന്നു:

 

“പക്ഷേ… കാമത്താൽ അന്ധരായി അവളെ സ്വന്തമാക്കാൻ വന്ന ആ മണ്ടന്മാർക്കറിയില്ലായിരുന്നു, അവർ പോയി തലവെക്കുന്നത് സാക്ഷാൽ കൈലാസനാഥന്റെ തീജ്വാലയിലാണെന്ന്! അവളെ തൊടാൻ ശ്രമിച്ചവരൊന്നും പിന്നീട് പൂർണ്ണരൂപത്തിൽ തിരികെ പോയിട്ടില്ല. ദേവന്മാരായാലും അസുരന്മാരായാലും, അവളുടെ മുന്നിൽ വന്നവരെല്ലാം ആ പെൺകുട്ടിയുടെ കൈക്കൊണ്ട് തന്നെ എണ്ണിയെണ്ണി അടിവാങ്ങി കൂമ്പടഞ്ഞു! തങ്ങളുടെ കൊടുംശക്തിയെക്കുറിച്ച് അഹങ്കരിച്ച പലരും അവളുടെ മുന്നിൽ ജീവനുവേണ്ടി കാലുപിടിച്ച് കരഞ്ഞോടി… ബലം പ്രയോഗിക്കാൻ നിന്ന അസുരന്മാരും ദേവന്മാരും അവളുടെ ഒരൊറ്റ നോട്ടത്തിൽ, അവളുടെ ആ കൈകളുടെ പ്രഹരത്തിൽ സ്വന്തം ജീവൻ വെടിഞ്ഞ് മണ്ണടിഞ്ഞു!”

1 Comment

Add a Comment
  1. Please write the next part as soon as possible bro 🥺🥺🙏🏻

Leave a Reply

Your email address will not be published. Required fields are marked *