“അതിനെന്താ… ഇങ്ങോട്ട് നീങ്ങിക്കിടക്ക്…”
അവളുടെ ആ ആഗ്രഹം മനസ്സിലാക്കിയ ഞാൻ പതുക്കെ ഒരു കള്ളച്ചിരിയോടെ പറഞ്ഞു….
എന്നാൽ ഞാൻ പറയേണ്ട താമസം, ഒരു നിമിഷം പോലും പാഴാക്കാതെ നിരങ്ങി നിരങ്ങി എന്റെ നെഞ്ചിൽ എത്തിയ ആമിയെ പതുക്കെ അപ്പുറത്തേക്ക് തള്ളിമാറ്റിക്കൊണ്ട് നിധി എന്നിലേക്ക് കൂടുതൽ ഒട്ടിക്കിടന്നു.
എന്നെ മുഴുവനായി സ്വന്തമാക്കാനുള്ള അവളുടെ ആ പെട്ടെന്നുള്ള നീക്കം ആമിയെ ശരിക്കും ഞെട്ടിച്ചിരുന്നു. തന്റെ സ്ഥാനം പെട്ടെന്ന് തട്ടിയെടുത്തത് ആമിക്കതത്ര സുഖിച്ചില്ല എന്ന്, എന്നെ വരിഞ്ഞുമുറുക്കി കിടക്കുന്ന നിധിയുടെ ചന്തിക്ക് തന്നെ ആമി വെച്ചുകൊടുത്ത ആ ഒന്നൊന്നര അടി കണ്ടപ്പോഴേ എനിക്ക് മനസ്സിലായി….
നിധി :- “ആാാ…. എന്തൊരു അടിയാടി ആമി നീയെന്റെ ചന്തിക്കിട്ട് തന്നത്. ശരിക്കും വേദനിച്ചു…”
“അങ്ങോട്ട് മാറി കിടക്കെടി ശവമേ…”
ആമിയുടെ ആ ഡയലോഗിൽ തുടങ്ങി ഇരുവരും തമ്മിൽ കട്ടിലിൽ വലിയൊരു പിടിവലിയായി. എന്റെ നെഞ്ചിൽ കിടക്കാൻ വേണ്ടി രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തള്ളുകയാണ്.
“നീ മാറിക്കേ, ഞാൻ അവന്റെ കൂടെ ആദ്യമേ വന്നതാ…”
നിധി വിട്ടുകൊടുക്കാൻ തയ്യാറായില്ല.
“അതൊന്നും എനിക്കറിയണ്ട, എന്റെ പൊന്നൂസിന്റെ കൂടെ ഞാൻ കിടക്കും!”
ആമിയും തിരിച്ച് വാശിപിടിച്ചു.
കുറച്ചുദിവസങ്ങളായി ഈ മുറിയിൽ തളംകെട്ടി നിന്നിരുന്ന ആ ശ്മശാനമൂകത എങ്ങോട്ടോ പോയിമറഞ്ഞിരുന്നു. പകരം എന്റെ രണ്ട് പെണ്ണുങ്ങളും എനിക്കുവേണ്ടി കൊച്ചുകുട്ടികളെപ്പോലെ തല്ലുകൂടുകയാണ്.
അവരുടെ ആ കുസൃതി നിറഞ്ഞ വഴക്കും ഇണക്കങ്ങളും ഞാൻ ഒരു ചെറുചിരിയോടെ നോക്കിക്കിടന്നു. ശാരീരികമായി ഞാൻ വല്ലാതെ തളർന്നിരുന്നെങ്കിലും, മനസ്സുകൊണ്ട് വല്ലാത്തൊരു സ്വർഗ്ഗത്തിലായിരുന്നു ഞാൻ. ഈ ഒരു നിമിഷത്തിന് വേണ്ടിയായിരുന്നല്ലോ ആ ചുവന്ന മണ്ണിൽ ഞാൻ എന്റെ ചോരയൊഴുക്കിയത് മുഴുവനും!
ഒടുവിൽ വഴക്ക് തീർക്കാൻ രണ്ടുപേരെയും ഞാൻ എന്റെ ഇരുവശത്തേക്കുമായി വലിച്ചിട്ടു. ആ സമാധാനത്തിൽ, ചോരയും മരുന്നും പറ്റിപ്പിടിച്ചിരിക്കുന്ന ആ അലോസരപ്പെടുത്തുന്ന വസ്ത്രങ്ങൾ കൂടി ഊരിമാറ്റി ഒന്ന് സ്വസ്ഥമായി കിടക്കാൻ ഞാൻ തീരുമാനിച്ചു.ഒരു കളിക്കുള്ള പ്ലാനും ഉണ്ടായിരുന്നു എന്ന് വേണം പറയാൻ… 😌
സാവധാനം എന്റെ കൈകൾ ബാക്കിയുള്ള വസ്ത്രങ്ങളിലേക്ക് നീണ്ടതും… പെട്ടെന്നാണ് അത് സംഭവിച്ചത്!
‘ഠോ… ഠോ… ഠോ…’
സകല സമാധാനവും കളഞ്ഞുകൊണ്ട്, ഞങ്ങളുടെ മുറിയുടെ വാതിലിൽ വലിയ ശബ്ദത്തിൽ ആരോ മുട്ടുന്നു!
ആ ശബ്ദം കേട്ടതും കട്ടിലിൽ കിടന്നിരുന്ന ആമിയും നിധിയും ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
ഞങ്ങളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി. കാരണം കുറച്ചു നേരം കൂടെ കഴിഞ്ഞാൽ രതിമേളത്തിൽ ഏർപ്പെടേണ്ടവരായിരുന്നു ഞങൾ…
പല്ലിറുമ്മിക്കൊണ്ട് ഞാൻ വാതിലിലേക്ക് നോക്കി. ഏത് നശിച്ച സമയത്താണാവോ ഈ മുട്ട്! ഇവിടെ ആർക്കും ഞങ്ങളെ സ്വസ്ഥമായി ജീവിക്കാൻ വിടാൻ ഉദ്ദേശ്യമില്ലേ?
ഞങ്ങൾ മൂന്നുപേരും ആ അടഞ്ഞ വാതിലിലേക്ക് തന്നെ നോക്കി.
‘ഠോ… ഠോ…’
വീണ്ടും മുട്ട് കേട്ടു! ഇത്തവണ കുറച്ചുകൂടി ശക്തിയിലായിരുന്നു അത്. വാതിലിന് പുറത്ത് നിൽക്കുന്നത് ആരായാലും അവർക്ക് വലിയ ധൃതിയുണ്ടെന്ന് ആ മുട്ടിൽ നിന്ന് തന്നെ വ്യക്തമായിരുന്നു…..
കലിപ്പ് കയറി വാതിലിലേക്ക് തുറിച്ചുനോക്കുന്നതിനിടയിലാണ് പുറത്തുനിന്നും ആ കൊഞ്ചിയുള്ള ശബ്ദം കേട്ടത്.
“ദേവേട്ടാ… കതവ തൊറങ്ക ദേവേട്ടാ… മാനസ ചേച്ചി കൂപ്പിട്രാങ്ക…” (ദേവേട്ടാ… വാതിൽ തുറക്കൂ… മാനസ ചേച്ചി വിളിക്കുന്നു…)
കൊച്ചുകുട്ടികളുടെ ആ കൊഞ്ചലുള്ള തമിഴ് കേട്ടപ്പോൾ എന്റെ കലിപ്പൊക്കെ എങ്ങോട്ടോ പോയി. മീനാക്ഷിമോളാണ്! മാനസാ ദേവിയുടെ ജീവന്റെ പാതിയായ ആ കൊച്ചു കുറുമ്പി. പക്ഷേ, ഞാൻ അത്ഭുതപ്പെട്ടത് അതല്ല… ഇത്രയും ചെറിയ ആ കൊച്ചുകുരുപ്പിന് എങ്ങനെയാണ് ഇത്രയും ശക്തിയിൽ വാതിലിൽ ഇടിക്കാൻ കഴിയുന്നത്?

Please write the next part as soon as possible bro 🥺🥺🙏🏻