ഞാനും എൻ്റെ അനിയത്തിയും 2അടിപൊളി  

“എന്നാ ആനേടെ ചവിട്ടു കൊണ്ട് ചാവാം. കുണു കുണു പറഞ്ഞ് നിക്കാതെ നിനക്കിപ്പോ ഇതോടിക്കാൻ പറ്റുമെങ്കിൽ ഓടിക്ക്. അല്ലാതെ ഇപ്പോ ഞാനെന്താ പറയാ”? എന്നും പറഞ്ഞ് ഞാൻ പിന്നിലേക്ക് നീങ്ങി ഇരുന്നു.

ചിന്നു ഒരു നിമിഷം ചിന്തിച്ചു നിന്നു. പിന്നെ മുന്നിലെ സീറ്റിലേക്ക് കടന്നിരുന്ന് ബൈക്ക് സ്റ്റാർട്ടാക്കി. ഫസ്റ്റ് ഗിയറിൽ ചക്രങ്ങൾ പതുക്കെ ഉരുണ്ടു നീങ്ങി. കുറച്ച് ദൂരം ഓടിച്ച് ചിന്നു ബൈക്ക് നിർത്തി.

“എങ്ങനെണ്ട്”?

“കുഴപ്പല്ല ഏട്ടാ…. ഓടിക്കാം”

“നീ ഒരു മൂന്ന് നാല് ഗിയറില് പിടിച്ചാ മതി. വലിയ സ്പീഡൊന്നും ഇല്ലേലും സാരല്ല”

ചക്രങ്ങൾ വീണ്ടും ഉരുണ്ടു തുടങ്ങി. പതുക്കെ ഞങ്ങൾ വീട്ടിലേക്കുള്ള പ്രയാണമാരംഭിച്ചു.

ഒരു പത്ത് പതിനഞ്ച് മിനിറ്റ് ഓടിച്ചതോടെ ചിന്നു ബൈക്കുമായി പൊരുത്തപ്പെട്ടു. എന്നാലും ഹെയർ പിൻ വളവുകളിൽ അവൾ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ എനിക്ക് ചെറിയൊരു വിഷമം തോന്നി. വളവുകൾ കഴിഞ്ഞ് വലിയ കയറ്റങ്ങളും ഇറക്കങ്ങളും ഒന്നുമില്ലാത്ത ഭാഗത്ത് എത്തിയതോടെ ബൈക്കിന് വേഗം കൂടി.

“ഏട്ടാ… ഏട്ടൻ പറഞ്ഞത് ശരിയാ. ഇതോടിക്കാൻ നല്ല സുഖാ. നല്ല കനള്ളതോണ്ട് വളവിലൊരിത്തിരി ബുദ്ധിമുട്ടുണ്ടൂന്നേള്ളൂ”

ഞാൻ സ്പീഡോമീറ്ററിലൊന്ന് എത്തി നോക്കി.

“എൺപതോ? അതേ…കുറച്ച് പതുക്കെ പോയാലും മതീട്ടോ”

“എന്തിനാ ഏട്ടാ? ഒഴിഞ്ഞ റോഡല്ലേ മുന്നില്? വേഗം പോയാ വേഗം ഈ കാട്ടീന്ന് പുറത്തെത്താലോ”

“അങ്ങനെ എങ്കിലങ്ങനെ. നിനക്ക് പറ്റുന്നത് പോലെ ഓടിക്ക്”.

ഞാൻ മുന്നിലെ ഫൂട്ട് പെഗ്ഗിലേക്ക് കാൽ നീട്ടി വെച്ച് ബാക്ക് റെസ്റ്റിലേക്ക് ചാരി കണ്ണുമടച്ച് ഇരുന്നു. അങ്ങനെ കാൽ അനക്കാതെ ഇരിക്കുമ്പോൾ വേദനയില്ല.

 

വിജനമായ ഹൈവേയിലൂടെ ബൈക്ക് ഓടി കൊണ്ടേയിരുന്നു. ഇടക്ക് ഒന്നു രണ്ട് ലോറികൾ ഞങ്ങളെ കടന്ന് പോയി. ചുറ്റും കട്ട കെട്ടിയ ഇരുട്ടിൽ കാട് കറുത്ത് കിടക്കുന്നു. രാക്കിളികളുടെ പാട്ട് പ്രേത സംഗീതമായി മുളങ്കാടുകളിലെ നേർത്ത കുളിർ കാറ്റിനൊപ്പം അലയടികളായി ചെവിയിലെത്തി. അറിയാതെ കണ്ണുകൾ ചിമ്മിയടഞ്ഞു.

 

“ഇത് നോക്ക് ഏട്ടാ… നമ്മള് പൈക്കര എത്തി.. എത്ര പെട്ടെന്നാല്ലേ? അങ്ങട്ട് പോയപ്പോ ഊട്ടീലെത്താൻ കുറേ സമയെടുത്തു. ഇതിപ്പോ ജസ്റ്റ് നാൽപ്പത് മിനിറ്റോണ്ട് നമ്മള് ഇവിടെ എത്തി”…

ചിന്നു പറഞ്ഞത് കേട്ട് ഞാൻ കണ്ണു തുറന്ന് ചുറ്റും നോക്കി. പൈക്കര ഡാമും റിസർവോയറും നിലാവിൽ കുളിച്ചു നിൽക്കുന്നു. നിശയുടെ വശ്യതയിൽ മനസ്സുഴറുന്നു. ചിന്നു ബൈക്ക് നിർത്തി.

“നല്ല ഭംഗീണ്ട് കാണാന്. ഇതിൻ്റെ ഒരു ഫോട്ടോയെടുക്ക് ഏട്ടാ”.. ഞാൻ ഫോണെടുത്ത് ഫോക്കസ് ചെയ്തു. റിസർവോയറും ഡാമും ടീ എസ്റ്റേറ്റുകളും ഫോണിൻ്റെ സ്‌ക്രീനിൽ തെളിഞ്ഞു.

“….. ഏട്ടാ”…. ചിന്നുവിൻ്റെ ശബ്ദം തൊണ്ടയിൽ വിലങ്ങി. ദൈവമേ ആനയെങ്ങാനും…? ഞാൻ ഫോൺ പോക്കറ്റിലേക്കിട്ട് നാലുപാടും നോക്കി. ഒന്നുമില്ല. നിശയുടെ പ്രശാന്തതയിൽ എല്ലാം ശാന്തമായി കിടക്കുന്നു.

“ഇങ്ങനെയാ വിളിക്കണേ? മനുഷ്യനെ പേടിപ്പിക്കാനായിട്ട്. ഞാൻ കരുതി ആനയെന്തോ ഉണ്ടൂന്ന്”

“ആനയൊന്നും അല്ല. ആ കുന്നിൻ്റെ മോളിലൊരു പ്രകാശം. അവിടെ എന്തോ നമ്മളെ തന്നെ നോക്കി നിക്കുന്നുണ്ട് ഏട്ടാ”

ഞാൻ കുന്നിനു മുകളിലേക്ക് നോക്കി. സുമാർ ഒരു പതിനഞ്ച് അടിയെങ്കിലും ഉയരമുള്ള തേജോമയമായ മനുഷ്യ രൂപം. നല്ല പ്രകാശമുണ്ട് ശരീരത്തിന്. ചെറിയ എൽ ഇ ഡി ലൈറ്റുകൾ ശരീരമാകെ മിന്നി തിളങ്ങുന്ന പോലെയുണ്ട്. കുന്നിൻ്റെ മറവിൽ മുഴുവനും ശരിക്ക് കാണാൻ വയ്യ.

എനിക്ക് ചെറിയൊരു പേടി തോന്നി. രാത്രിയിൽ പ്രകാശ രൂപങ്ങളായും തീ ഗോളങ്ങളായും മൂർത്തികൾ സഞ്ചരിക്കുന്നതിനെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്.

ഇവിടുത്തെ ആദിവാസികളുടെ പുണ്യ ഭൂമിയാണിത്. അവരുടെ ഏതെങ്കിലും ദേവനായിരിക്കുമോ അത് എന്നൊരു തോന്നൽ പെട്ടെന്ന് മനസ്സിലൂടെ കടന്നു പോയി.

“ഏട്ടാ… നമുക്ക് പോവാം ഏട്ടാ… ഏതോ ദേവൻ ദേവിയെ കാണാനിറങ്ങിയതാ. ഇവിടെ നിക്കണ്ട ഏട്ടാ…”

Updated: June 12, 2026 — 6:09 pm

Leave a Reply

Your email address will not be published. Required fields are marked *