ഞാനും എൻ്റെ അനിയത്തിയും 52അടിപൊളി  

“അസൂയപ്പെട്ടിട്ട് കാര്യല്ല ചിന്നൂ. എന്നെ കണ്ടാല് ആർക്കായാലും പ്രേമിക്കാനൊക്കെ തോന്നും”

“പിന്നേ … കാമദേവനാണല്ലോ. കണ്ടാലും പറയും. ഉണങ്ങിയ ഒരു കാമദേവൻ” എന്നും പറഞ്ഞവൾ ഉറക്കെ പൊട്ടി ചിരിക്കാൻ തുടങ്ങി.

“നീ ഇങ്ങനെ കുട്ടിക്കളിയുമായി നടന്നോ… കൂട്ടുകാരി ഒരുത്തി ഉള്ളത് കല്യാണം കഴിച്ചു. അവള് നാളെ മറ്റന്നാ വരും. ചിലപ്പോ ഒരു കുഞ്ഞൂണ്ടാവും”

“ആറുമാസേ ആയുള്ളൂ അവളുടെ കല്യാണം കഴിഞ്ഞിട്ട്”

“എന്നാ ഇനി കുഞ്ഞുണ്ടായിക്കോളും. അതല്ലല്ലോ നമ്മളെ വിഷയം. ചിന്നൂ…. നീ പോത്ത് പോലെ വളർന്ന് വല്യ പെണ്ണായി. അത് വല്ലതും അറിയോ നിനക്ക്”?

“ഞാനിപ്പഴും കുട്ടിയാ”

“ആർക്ക്”?

“ഏട്ടന്”

“ഒരു കുട്ടി….. കണ്ടാലും പറയും”

“എന്നാ അച്ഛനും അമ്മക്കും”

മുന്നിൽ ഹെയർപിൻ വളവുകളാണ്. എന്താണെന്നറിയില്ല പണ്ടേക്കും പണ്ടേ എനിക്ക് ബ്രേക്ക് പിടിക്കുന്നത് അത്രക്ക് ഇഷ്ടമുള്ള കാര്യമല്ല. വണ്ടിയുടെ വേഗത കുറക്കുന്നതും കൂട്ടുന്നതും കൂടുതലും ഗിയറുകൾ കൊണ്ടാണ്. അച്ഛന്റെ ബൈക്ക് ഓടിച്ചു പഠിച്ച കാലത്ത് എങ്ങനെയോ ഉണ്ടായ ഒരു ശീലമാണത്.

വളവുകളിൽ പെട്ടെന്ന് പെട്ടെന്ന് ഗിയർ ഡൗൺഷിഫ്റ്റും അപ്ഷിഫ്റ്റും ചെയ്യുമ്പോൾ ഉപ്പൂറ്റിയിൽ ആയിരമായിരം മൊട്ടു സൂചികൾ കുത്തി തറക്കുന്നത് പോലെയുള്ള വേദന. ഞാൻ ബൈക്ക് റോഡരികിൽ ഒതുക്കി നിർത്തി.

“എന്താ ഏട്ടാ? എന്താ നിർത്തിയേ”?

“ഒന്നൂല്ല. വെറുതേ” ഞാൻ കാലൊന്ന് കുടഞ്ഞ് വഴിയരികിലുള്ള ഗാർഡ് റെയിലിലേക്ക് നീട്ടി വെച്ചു.

“ഏട്ടനെന്താ ഏട്ടാ ആലോചിക്കണേ? ആ പെണ്ണിൻ്റെ പേരാണോ? നമ്രത. അതാ ആ പെണ്ണിൻ്റെ പേര്. ഇനി അതോർത്ത് ഏട്ടൻ്റെ ഈ പൊട്ടത്തല ചൂടാക്കണ്ട” എന്നും പറഞ്ഞ് അവൾ എൻ്റെ തലക്ക് ചുറ്റുമുഴിഞ്ഞു.

“ആ പെണ്ണിനോട് പോവാൻ പറ ചിന്നൂ. അതൊന്നും അല്ല. എൻ്റെ കാല് നല്ലോം വേദനിക്കുന്നുണ്ട്. ഉച്ചക്ക് ഞാൻ കുരങ്ങോടിച്ചപ്പോ വീണില്ലേ? അപ്പോ എന്തോ പറ്റി.”

“എവിടെ നോക്കട്ടെ” എന്നും പറഞ്ഞ് ചിന്നു ബൈക്കിൽ നിന്നിറങ്ങി എൻ്റെ ഷൂസഴിച്ച് കാൽ പാദത്തിൽ അമർത്തി നോക്കി. “ഏട്ടാ… ആ ഫോണിൻ്റെ ഫ്ലാഷ് ഓണാക്ക്” എന്നവൾ പറഞ്ഞത് കേട്ട് ഞാൻ ഫ്ലാഷ് ഓണാക്കി. ചിന്നു കാൽപത്തിയിൽ അമർത്തുമ്പോൾ അവളുടെ വിരൽ താഴ്ന്ന് പോവുന്നു.
“ഇത് നല്ലോം നീര് വെച്ചിട്ടുണ്ടല്ലോ ഏട്ടാ. ഉളുക്കിയതാവും. എന്നിട്ടീ കാലും വെച്ചല്ലേ ആ നമ്രതയുടെ കൂടെ ഡാൻസ് കളിച്ചേ? ഏട്ടനിതെന്തിൻ്റെ സൂക്കേടേന്നു”?

“അതിന് അപ്പഴൊന്നും ഒരു കുഴപ്പോണ്ടേന്നില്ല”

“ഡാൻസ് കളിച്ചതോണ്ടാ ഇത്രേം നീര് വെച്ചേ”

ഞാൻ മറുത്തൊരക്ഷരം പറയാതെ മിണ്ടാതെ ഇരുന്നു. വെറുതെ ഓരോന്ന് പറഞ്ഞ് അവളെ പിരികയറ്റണ്ടെന്ന് തോന്നി. കാലിങ്ങനെ അനക്കാതെ വെക്കുമ്പോൾ വേദനയില്ല.

“ചിന്നൂ….. ഡീ….. എനിക്കീ കാലും വെച്ച് ഇനി ബൈക്കോടിക്കാൻ വയ്യ….”

“എനിക്കൊന്നും വയ്യ ഇതോടിക്കാൻ. ഇതിന് നല്ല കനണ്ട്. പിന്നെ ഏട്ടനൂല്ലേ? എനിക്ക് രണ്ടാളെ വെച്ച് പോവാനുള്ള ബാലൻസൊന്നൂല്ല”

“നീ സ്കൂട്ടിയില് രണ്ടും മൂന്നും ആളേം കൊണ്ടൊക്കെ പോവലുണ്ടല്ലോ”

“ഏട്ടനെപ്പോ കണ്ടു”?

“എന്നോടമ്മ പറഞ്ഞു. നീയും നിൻ്റെ കൂട്ടുകാരികളും കൂടി സിനിമക്ക് പോയ വിശേഷം. എം വി ഡിയുടെ എ ഐ ക്യാമറയിൽ കുടുങ്ങിയതും ഫൈനടച്ചതും ഒക്കെ. നീയതെന്താ എന്നോട് പറയാഞ്ഞെ”?

“ഏട്ടൻ കളിയാക്കൂന്ന് വിചാരിച്ചു”

“പിന്നെ കളിയാക്കാതെ? ക്യാമറ ഇല്ലാത്ത വേറെ എത്ര റോഡുകളുണ്ട് കോഴിക്കോട് ? എന്നിട്ടും കറക്റ്റ് ക്യാമറേൻ്റെ ചോട്ടിലൂടെ പോയിട്ടല്ലേ”?

“അതാ സമയത്ത് തിരക്ക് പിടിച്ച് പോയപ്പോ പറ്റിയതാ… ഇനി ഏട്ടനും കൂടി കളിയാക്കല്ലേ… അല്ലേ തന്നെ നാണോം കെട്ടു. ചീത്തേം കേട്ടു…”

“അത് പോലെയൊക്കേ ഉള്ളൂ ഇതും. നീ പതുക്കെ ഓടിച്ചാൽ മതി. എനിക്ക് കാല് വേദനിച്ചിട്ടല്ലേ ഡീ”

“അപ്പോ ആനയുണ്ടെങ്കിലോ? എനിക്ക് ഏട്ടനെ പോലെ വെട്ടിക്കാനൊന്നും അറിയില്ല”

“ആനയെ കണ്ടാല് ബൈക്കവിടെ ഇട്ടിട്ട് നമുക്ക് ഇറങ്ങി ഓടാം”

“ഈ വയ്യാത്തെ കാലും വെച്ചിട്ടോ”?

Updated: June 12, 2026 — 6:09 pm

1 Comment

Add a Comment
  1. Next story yile pooriyude Name Geethika ennu kodukamo

Leave a Reply

Your email address will not be published. Required fields are marked *