പാപശൽഭം – 15 1അടിപൊളി  

“ഗുഡ് മോർണിംഗ് മോളൂ. വിസയുടെ ആദ്യഘട്ട പേപ്പറുകൾ ഇന്ന് രാവിലെ സബ്മിറ്റ് ചെയ്തിട്ടുണ്ട്, അതിന്റെ കോപ്പിയാണ് മുകളിൽ അയച്ചത്. പിന്നെ… അതിന്റെ താഴെയുള്ള ആ ലിങ്ക് ഒന്ന് തുറന്നുനോക്കണം. അടുത്ത മാസം ഷാഹിദ് മിസ്സിസാഗയിലെ പുതിയ

അപ്പാർട്ട്മെന്റിലേക്ക് മാറുകയാണല്ലോ, മോൾ കാനഡയിലേക്ക് വരുമ്പോൾ നിങ്ങൾ അവിടെയാണ് താമസിക്കാൻ പോകുന്നത്. സത്യം പറഞ്ഞാൽ ഒരു വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിലോ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിലോ ഷാഹിദിന് വലിയ കാഴ്ചപ്പാട് ഉണ്ടോ എന്ന് അറിയില്ല. ആ വീട്ടിൽ ഏറ്റവും കൂടുതൽ സമയം പൊന്നു ആവും ഉണ്ടാവ എന്നുള്ളത് കൊണ്ട് അവിടുത്തെ ലിവിംഗ് റൂമിന്റെയും ബെഡ്റൂമിന്റെയും തീമുകളും ഫർണിച്ചറുകളും മോളുടെ ഇഷ്ടത്തിനായിരിക്കണം. പേടിക്കണ്ട, ഞാൻ ഇത് മോളോട് ചോദിച്ച വിവരം അവൻ അറിയില്ല. ഇത് നമ്മൾ തമ്മിലുള്ള ഒരു ചെറിയ സർപ്രൈസ് ആയിരിക്കട്ടെ! സമയം കിട്ടുമ്പോൾ സമാധാനമായിട്ട് ആ കാറ്റലോഗ് നോക്കിയിട്ട്, മോൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡിസൈൻ ഏതാണെന്ന് എനിക്ക് മാർക്ക് ചെയ്ത് അയച്ചാൽ മതി.”

ആ വരികൾ വായിച്ചുതീർന്നപ്പോൾ ജസ്‌നയുടെ കൈകൾ ചെറുതായി വിറച്ചുപോയി. അവൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്തു. കാനഡയിലെ ഏറ്റവും ആഡംബരപൂർണ്ണമായ ഒരു ഇന്റീരിയർ ഡിസൈൻ കമ്പനിയുടെ എക്സ്ക്ലൂസീവ് കാറ്റലോഗ് സ്ക്രീനിൽ തെളിഞ്ഞുവന്നു—വലിയ ചില്ലുജാലകങ്ങളുള്ള മനോഹരമായ കിടപ്പുമുറികൾ, വെൽവെറ്റ് സോഫകൾ, മാർബിൾ ഫ്ലോറുകൾ, മോഡേൺ കിച്ചണുകൾ!

ജസ്‌ന സ്ക്രീനിലേക്ക് തന്നെ തുറിച്ചുനോക്കി ഇരുന്നുപോയി. അവളുടെ മനസ്സിൽ ആ നിമിഷം വലിയൊരു കൊടുങ്കാറ്റ് തന്നെ വീശിയടിക്കുകയായിരുന്നു.

തന്റെ ജീവിതത്തിലുള്ള രണ്ട് പുരുഷന്മാരുടെയും സമീപനങ്ങളിലെ ആ വലിയ അന്തരം ഒരു മിന്നൽ പോലെ അവളുടെ ബുദ്ധിയിലേക്ക് തുളച്ചുകയറി!

ഒരു വശത്ത് താൻ നിക്കാഹ് കഴിച്ച ഭർത്താവ് കാനഡയെക്കുറിച്ച് അവൻ തന്നോട് സംസാരിച്ചപ്പോഴെല്ലാം അവൻ പറഞ്ഞത് എന്തായിരുന്നു? അവിടുത്തെ പാർട്ടികളിൽ തന്നെക്കൊണ്ട് ഇടീക്കാൻ പോകുന്ന തുറന്ന വസ്ത്രങ്ങളെക്കുറിച്ചും, തന്നെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ച് അവന്റെ പദവി കാട്ടുന്നതിനെക്കുറിച്ചും മാത്രമായിരുന്നു!

തന്റെ ബുദ്ധിക്കോ, തന്റെ അഭിപ്രായങ്ങൾക്കോ, തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കോ അവൻ്റെ സംസാരത്തിൽ വലിയ വില കൽപ്പിച്ചതായി ഇത് വരെ അവൾക്ക് തോന്നിയിട്ടില്ല. അവന്റെ കണ്ണിൽ തൻ്റെ സൗന്ദര്യത്തിന് മാത്രമേ സ്ഥാനം ഒള്ളു?—അവന്റെ കാമവും ഈഗോയും തൃപ്തിപ്പെടുത്താനുള്ള വെറും വെറുമൊരു ഉപകരണം ആയി ആണോ അവൻ തന്നെ കാണുന്നത്?!

എന്നാൽ മറുവശത്ത് രോഹിത് കുമാർ!

അയാള് വെറും ഒരു സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന തന്റെ അഭിപ്രായത്തിനും കാഴ്ചപ്പാടിനും പോലും എത്ര വലിയ വിലയാണ് നൽകുന്നത്! ‘ആ വീടിന്റെ യഥാർത്ഥ ഉടമസ്ഥ മോൾ ആണ്’ എന്ന് പറയുമ്പോൾ അയാൾ തനിക്ക് നൽകുന്ന ആ ബഹുമാനം—ഒരു രാജ്ഞിയെപ്പോലെ സ്വന്തം വീട് പടുത്തുയർത്താൻ അയാൾ തനിക്ക് നൽകുന്ന ആ അധികാരം!

അവളറിയാതെ തന്നെ അവളുടെ ഉള്ളിൽ ഷാഹിദിന്റെ സ്ഥാനം ഒന്നുകൂടി താഴേക്ക് പതിക്കുകയും, രോഹിത് കുമാർ എന്ന ആ മനുഷ്യന്റെ രൂപം ആകാശത്തോളം ഉയരുകയും ചെയ്തു. ഒരു പെണ്ണിന് വേണ്ടത് അവളുടെ ശരീരത്തെ കീറിമുറിക്കുന്ന നോട്ടങ്ങൾ മാത്രം അല്ലല്ലോ, മറിച്ച് അവളുടെ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കുന്ന ഇത്തരം കരുതലുകളാണെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.

“ഒരുപാട് നന്ദി ഏട്ടാ… ഇത്രയും വലിയൊരു കാര്യത്തിൽ എന്റെ അഭിപ്രായം ചോദിച്ചതിന്. ഞാൻ ഇന്ന് രാത്രി തന്നെ ഇതെല്ലാം നോക്കിയിട്ട് ഏട്ടന് റിപ്ലൈ അയക്കാം കേട്ടോ,” അവൾ നിറഞ്ഞ മനസ്സോടെ ടൈപ്പ് ചെയ്ത് അയച്ചു.

അന്ന് രാത്രി എട്ടരയോടെ അത്താഴം കഴിഞ്ഞപ്പോൾ, ഷാഹിദിന്റെ കസിൻസായ രണ്ട് പയ്യന്മാർ മുറ്റത്തേക്ക് ബൈക്കിൽ വന്നു. മഞ്ചേരിയിലെ പുതിയ ഫുട്ബോൾ ടർഫിൽ രാത്രി ഒൻപതുമണിക്ക് അവരുടെ ഫ്രണ്ട്സിന്റെ മാച്ച് ഉണ്ടെന്നും, ഷാഹിദ് കൂടി വരണമെന്നും

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *