പാപശൽഭം – 15 1അടിപൊളി  

അവൻ കുനിഞ്ഞ് അവളുടെ നെറ്റിയിൽ വളരെ ആദരവോടെ, ദീർഘമായി ചുംബിച്ചു.

അന്ന് രാത്രി ദിവസങ്ങൾക്ക് ശേഷം അവർക്കിടയിലെ ആ അദൃശ്യമായ മതിൽ അപ്രത്യക്ഷമായി. ലൈറ്റ് അണച്ച് കിടക്കുമ്പോൾ ഷാഹിദ് ഭയത്തോടെയാണെങ്കിലും കൈ നീട്ടി അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. ഇത്തവണ ജസ്‌ന അവന്റെ കൈ തട്ടിമാറ്റിയില്ല. അവൾ പതിയെ നീങ്ങി അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്നു.

ദിവസങ്ങളായി അകന്നുനിന്ന ഭാര്യയുടെ ആ പഞ്ഞിപോലുള്ള ശരീരത്തിന്റെ ചൂടും, അവളുടെ മുടിയിഴകളിലെ കാച്ചെണ്ണയുടെ ഗന്ധവും തൊട്ടടുത്ത് കിട്ടിയപ്പോൾ ഷാഹിദിന്റെ ശരീരം സ്വാഭാവികമായും ഉണർന്നു. അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചിരുന്ന അവന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നതും, അവന്റെ ഉദ്ധരിച്ച പുരുഷത്വം തന്റെ തുടയിടുക്കിനോട് ചേർന്ന് വസ്ത്രത്തിനുള്ളിലൂടെ കഠിനമായി അമരുന്നതും ജസ്‌നയും അറിഞ്ഞു. അവന്റെ ആ ചൂട് അവളുടെ ഉള്ളിലും നേർത്തൊരു തരിപ്പുണർത്തി. ഷാഹിദ് അവളുടെ താടി പിടിച്ചുയർത്തി അവളുടെ ചുണ്ടുകളിലേക്ക് അമർത്തി ചുംബിച്ചു.

ജസ്‌നയും ആ ചുംബനത്തിൽ അലിഞ്ഞുചേർന്നു; അവന്റെ തോളിലൂടെ കൈകൾ ചുറ്റി അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിലേക്ക് അമർന്നു. എന്നാൽ അവന്റെ കൈകൾ അവളുടെ നൈറ്റിയുടെ താഴേക്ക് നീങ്ങാൻ തുടങ്ങിയ നിമിഷം, അവൾ വളരെ മൃദുവായി അവന്റെ കൈത്തണ്ടയിൽ പിടിച്ച് അത് തടഞ്ഞു.

ഷാഹിദ്

പെട്ടെന്ന് തന്നെ സ്വയം നിയന്ത്രിച്ചു.

നേരത്തെ കൊടുത്ത വാക്ക് ഓർത്തുകൊണ്ട് അവൻ അവളുടെ കവിളിൽ ഒന്നുതവണ കൂടി ഉമ്മവെച്ച്, അവളെ വെറുതെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച് കണ്ണുകളടച്ചു. ശാരീരികമായ പൂർണ്ണതയിലേക്കെത്തിയില്ലെങ്കിലും, പരസ്പരം കെട്ടിപ്പിടിച്ചു കിടന്ന ആ രാത്രി അവർക്കിടയിലെ കയ്പ്പുകളെല്ലാം കഴുകിക്കളഞ്ഞിരുന്നു.

എന്നാൽ ഷാഹിദുമായുള്ള ആ പിണക്കം മാറി അന്തരീക്ഷം ശാന്തമായപ്പോഴും, ജസ്‌നയുടെ ജീവിതത്തിൽ മറ്റൊരു വലിയ മാറ്റം അവൾ പോലുമറിയാതെ വേരൂന്നിക്കഴിഞ്ഞിരുന്നു.

അവളുടെ കയ്യിലിരുന്ന ആ ഫോൺ!

കഴിഞ്ഞ മൂന്നു ദിവസങ്ങളായി, പകൽ സമയങ്ങളിൽ അടുക്കളയിലെ തിരക്കുകൾക്കിടയിലും, ഉച്ചയ്ക്ക് ഷാഹിദ് ഉറങ്ങുമ്പോഴും, വൈകുന്നേരം കുളിക്കാൻ കയറുന്നതിന് മുൻപുമെല്ലാം—ആരും കാണാതെ ഫോൺ എടുത്ത് വാട്ട്സ്ആപ്പ് തുറന്നുനോക്കുന്നത് അവളുടെ ഏറ്റവും വലിയ ശീലമായി മാറിയിരുന്നു. സ്ക്രീനിൽ ഏട്ടൻ എന്ന പേരിന് താഴെ പച്ച അക്ഷരങ്ങളിൽ ‘Online’ എന്ന് തെളിയുമ്പോൾ അവളുടെ നെഞ്ചിടിപ്പ് തനിയെ വേഗത്തിലാകും!

അവർക്കിടയിലെ സംഭാഷണങ്ങൾ പുറമെ നോക്കിയാൽ തികച്ചും നിഷ്കളങ്കമായിരുന്നു. വിസയുടെ പേപ്പറുകൾ എംബസിയിൽ എത്തിയതിന്റെ വിവരങ്ങളും, മിസ്സിസാഗയിലെ പുതിയ അപ്പാർട്ട്മെന്റിലേക്ക് അവൾ തിരഞ്ഞെടുത്ത ആ ക്രീം ആൻഡ് ഗോൾഡ് സോഫകൾ ഓർഡർ ചെയ്തതിന്റെ ഫോട്ടോകളുമൊക്കെയായിരുന്നു രോഹിത് അയച്ചിരുന്നത്. എന്നാൽ അതിനിടയിലൂടെ അയാൾ ചോദിച്ചുകൊണ്ടിരുന്നത് അവളുടെ മനസ്സിനെക്കുറിച്ചായിരുന്നു “ഇന്ന് മോളു ഉമ്മയുടെ കയ്യിൽ നിന്ന് എന്ത് കറിയാ പഠിച്ചത് ?”, “ഷാഹിദ് പോകാൻ ഇനി രണ്ട് ദിവസമല്ലേ ഉള്ളൂ, എന്റെ മോൾക്ക് സങ്കടമുണ്ടോ?”, “ഇന്ന് ശബ്ദത്തിന് എന്താ ഒരു ക്ഷീണം, ഉച്ചയ്ക്ക് കിടന്നില്ലേ?”

തന്റെ ഓരോ ചെറിയ ഭാവമാറ്റവും ശബ്ദത്തിലെ വ്യത്യാസവും അങ്ങ് കാനഡയിലിരുന്ന് അയാൾ എങ്ങനെയാണ് ഇത്ര കൃത്യമായി ഒപ്പിയെടുക്കുന്നതെന്ന് ഓർത്ത് ജസ്‌ന അമ്പരന്നുപോയി!

അവൾ സ്വന്തം മനസ്സിനെ എപ്പോഴും പറഞ്ഞുപഠിപ്പിച്ചിരുന്നത് ഒരേയൊരു കാര്യമായിരുന്നു—’ഇതെന്റെ രോഹിത് ഏട്ടനാണ്. ഞങ്ങൾക്ക് വേണ്ടി എല്ലാം ചെയ്തുതരുന്ന, എനിക്ക് സ്വന്തം കൂടപ്പിറപ്പിനെപ്പോലെയോ ഏറ്റവും അടുത്തൊരു കൂട്ടുകാരനെപ്പോലെയോ ഉള്ള ഒരാൾ! എനിക്ക് അയാളോട് ബഹുമാനവും നന്ദിയും മാത്രമാണുള്ളത്.’ ഒരു മുസ്ലിം കുടുംബത്തിലെ നവവധുവായ തനിക്ക് മറ്റൊരു പുരുഷനോട് പ്രണയം തോന്നുകയെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത പാപമായതുകൊണ്ട്, തന്റെയുള്ളിൽ വളർന്നുവരുന്ന ആ വികാരത്തിന് ‘സൗഹൃദം’ എന്നും ‘വാത്സല്യം’ എന്നും പേരിട്ട് വിളിക്കാനായിരുന്നു അവൾക്കിഷ്ടം.

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *