പാപശൽഭം – 15 1അടിപൊളി  

ആ നിമിഷം ജസ്‌നയുടെ സകല നിയന്ത്രണങ്ങളും വിട്ടുപോയി. അവന്റെ ഷർട്ടിലെ പെർഫ്യൂമിന്റെ മണവും അവന്റെ നെഞ്ചിന്റെ ചൂടും അറിഞ്ഞപ്പോൾ, ഇനി മാസങ്ങളോളം ഈ മനുഷ്യൻ തന്റെ അരികിലുണ്ടാവില്ലല്ലോ എന്ന സത്യം അവളുടെ ഹൃദയത്തെ പിളർന്നു. അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞുപോയി.

“പൊന്നൂ… കരയാതെടീ… നീയിങ്ങനെ കരഞ്ഞാൽ ഞാൻ എങ്ങനെയാ അകത്തേക്ക് കയറിപ്പോവുക?” ഷാഹിദിന്റെ ശബ്ദവും ഇടറിയിരുന്നു. അവൻ അവളുടെ ഹിജാബ് ധരിച്ച തലയിൽ അമർത്തി ചുംബിച്ചുകൊണ്ട് അവളുടെ കാതിൽ മന്ത്രിച്ചു: “എന്റെ പൊന്നു കരയണ്ട… അവിടെ ചെന്ന ഉടനെ ഞാൻ രോഹിത് ഏട്ടനോട് പറഞ്ഞു നിന്റെ വിസയുടെ കാര്യം വേഗത്തിലാക്കും. ഏറി പോയാൽ ഒരു ആറു മാസം… അത് കഴിഞ്ഞാൽ എന്റെ പെണ്ണ് എന്റെ നെഞ്ചിലുണ്ടാവും! അതുവരെ എന്റെ കുട്ടി ഉമ്മയുടെ കൂടെ സന്തോഷമായിട്ടിരിക്ക്. ഞാൻ അവിടെ എത്തിയ ഉടനെ വിളിക്കാം… ഐ ലവ് യൂ പൊന്നൂ!”

“ഐ ലവ് യൂ ഇക്കാ… അവിടെ എത്തിയാൽ ഉടനെ വിളിക്കണം ട്ടോ, ഭക്ഷണം കഴിക്കാൻ മറക്കരുത്…” അവൾ കണ്ണുനീരിനിടയിലൂടെ വിതുമ്പിക്കൊണ്ട് അവന്റെ കൈവെള്ളയിൽ അമർത്തി ഉമ്മവെച്ചു.

മനസ്സില്ലാ മനസ്സോടെ അവളുടെ കൈകളിൽ നിന്ന് പിടിവിട്ട്, ട്രോളിയുമായി ഷാഹിദ് ടെർമിനലിന്റെ വലിയ

ചില്ലുവാതിലുകൾ കടന്ന് അകത്തേക്ക് നടന്നു. ചെക്ക്-ഇൻ കൗണ്ടറിനരികിലേക്ക് തിരിഞ്ഞ് ഒരു തവണ കൂടി കൈവീശി കാണിച്ച് അവൻ ആൾക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞപ്പോൾ, ജസ്‌നയുടെ ഉള്ളിൽ വലിയൊരു ശൂന്യത രൂപപ്പെട്ടു.

തിരികെ മലപ്പുറത്തേക്കുള്ള മടക്കയാത്രയിലാണ് ആ ഒറ്റപ്പെടലിന്റെ യഥാർത്ഥ ഭാരം ജസ്‌ന അറിഞ്ഞത്.

സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. കാർ തൃശ്ശൂർ ഹൈവേയിലൂടെ ഇരുട്ടിനെ കീറിമുറിച്ച് പായുകയാണ്. മുൻസീറ്റിലിരുന്ന വല്യുമ്മയും നടുവിലെ സീറ്റിലിരുന്ന ഉമ്മയും കരഞ്ഞു തളർന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. ജസ്‌നയുടെ തൊട്ടടുത്തിരുന്ന സഫയാകട്ടെ, ജസ്‌നയുടെ തോളിലേക്ക് തലചായ്ച്ച് ഗാഢമായ ഉറക്കത്തിലാണ്.

എസിയുടെ തണുപ്പുള്ള ആ ഇരുണ്ട കാറിനുള്ളിൽ ജസ്‌ന മാത്രം കണ്ണുതുറന്നിരുന്നു.

ജനൽച്ചില്ലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, വഴിയോരത്തെ മഞ്ഞ സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലേക്ക് ഓടിമറയുന്നത് അവളുടെ നനഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായി കണ്ടു. അല്പം മുൻപ് വരെ തന്റെ തോളോട് ചേർന്നിരുന്ന, തന്റെ കൈകളിൽ മുറുകെപ്പിടിച്ചിരുന്ന ഷാഹിദ് ഇപ്പോൾ ആയിരക്കണക്കിന് അടി ഉയരത്തിൽ ആകാശത്തേക്ക് പറന്നുയരുകയായിരിക്കും.

ഒരു പ്രവാസിയുടെ ഭാര്യയുടെ ആ കഠിനമായ ഏകാന്തത ആദ്യമായി അവളുടെ നെഞ്ചിലേക്ക് ഒരു കരിങ്കല്ലുപോലെ കയറിയിരുന്നു. നാളെ രാവിലെ ആ വലിയ കിടപ്പുമുറിയിൽ താൻ ഒറ്റയ്ക്കാണ് ഉണരാൻ പോകുന്നത്. ഇനി ആരാണ് തന്നോട് സംസാരിക്കാനുള്ളത്? ആരോടാണ് എനിക്ക് വഴക്കിടാൻ ഉള്ളത്. ആ തണുത്ത ശൂന്യത അവളെ ശ്വാസംമുട്ടിക്കാൻ തുടങ്ങി. കണ്ണുകളിൽ നിന്ന് വീണ്ടും ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി.

ആ ഏകാന്തത അവളെ പൂർണ്ണമായും വിഴുങ്ങാൻ തുടങ്ങിയ ആ നിമിഷമാണ്—മടിയിൽ മുറുകെപ്പിടിച്ചിരുന്ന അവളുടെ ഹാൻഡ്ബാഗിനുള്ളിൽ കിടന്ന് അവളുടെ ഫോൺ ചെറിയൊരു ശബ്ദത്തോടെ വൈബ്രേറ്റ് ചെയ്തത്!

ഇരുട്ടിൽ അവൾ പതിയെ ബാഗ്

തുറന്ന് ഫോൺ പുറത്തെടുത്തു. സ്ക്രീനിലെ വെളിച്ചം അവളുടെ കണ്ണുനീർ പുരണ്ട മുഖത്തേക്ക് വീണു.

നോട്ടിഫിക്കേഷനിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ അറിയാതെ ഒന്ന് വിടർന്നു: ഏട്ടൻ.

അവൾ വേഗം വിരലമർത്തി ആ മെസ്സേജ് തുറന്നു.

“അവൻ ഇപ്പോൾ ബോർഡിംഗ് കഴിഞ്ഞ് ഫ്ലൈറ്റിൽ കയറിയിട്ടുണ്ട്. എന്റെ മോൾ കാറിലിരുന്ന് ഒരുപാട് കരയണ്ട കേട്ടോ. കണ്ണുതുടച്ചിട്ട് സമാധാനമായിട്ടിരിക്ക്. ഇനി മോളുടെ സ്വന്തം ബാഗുകൾ പാക്ക് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ മനസ്സിൽ തുടങ്ങിക്കോ. കൃത്യം രണ്ടു മാസത്തിനുള്ളിൽ മോളുടെ വിസ ക്ലിയർ ചെയ്ത് കയ്യിൽ തരാൻ ഞാൻ നേരിട്ട് ഏർപ്പാട് ചെയ്തിട്ടുണ്ട്. അധികം കാലം എന്റെ മോൾക്ക് അവിടെ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരില്ല. എല്ലാത്തിനും ഞാൻ ഉണ്ട് ട്ടോ കൂടെ.”

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *