വീടിന്റെ ഗേറ്റ് തുറന്ന് അവൾ അകത്തേക്ക് കയറി.
“ഇക്കാ… ഇക്കാ… രക്ഷിക്കൂ…”
അവളുടെ നിലവിളി കേട്ടതും യൂസഫ് പുറത്തേക്ക് ഓടിയെത്തി.
കരഞ്ഞുകൊണ്ട് വരുന്ന സ്റ്റിഫിയ കണ്ടതും യുസഫ് ഒന്ന് ഞെട്ടി എന്താണ് സംഭവം എന്ന് യുസഫ് ചോദിച്ചു.
അവൾ നടന്നതെല്ലാം പറഞ്ഞു.
ഒരുനിമിഷം പോലും വൈകാതെ യൂസഫ് കാറിന്റെ താക്കോൽ എടുത്തു.
അടുത്ത നിമിഷം കാർ ഇരുട്ട് കീറിമുറിച്ചുകൊണ്ട് മനുവിന്റെ വീട്ടിലേക്ക് പാഞ്ഞു.
അവർ അവിടെ എത്തുമ്പോൾ ഹാളിൽ രക്തത്തിൽ കുളിച്ച് അനങ്ങാൻ പോലും കഴിയാതെ കിടക്കുകയായിരുന്നു മനു.
അവറാച്ചനും ആളുകളും അപ്പോഴേക്കും സ്ഥലംവിട്ടിരുന്നു.
“ചേട്ടായി…”
സ്റ്റിഫിയ അവന്റെ അടുത്തേക്ക് ഓടിച്ചെന്നു.
യൂസഫ് സമയം കളഞ്ഞില്ല.
ഇരുവരും ചേർന്ന് മനുവിനെ എടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തി കാറിന്റെ എഞ്ചിൻ ഗർജിച്ചു.
കാർ അതിവേഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ചു.
ആ രാത്രിയിൽ…
ആംബുലൻസിന്റെ സൈറൺ ഉണ്ടായിരുന്നില്ല.
പക്ഷേ ആ കാറിന്റെ വേഗം തന്നെ ഒരു ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമായിരുന്നു.
കൃത്യസമയത്ത് തന്നെ അവർ മനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡോക്ടർമാരും നഴ്സുമാരും ചേർന്ന് മനുവിനെ അതിവേഗം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ അടഞ്ഞതോടെ ആശുപത്രിയുടെ ഇടനാഴിയാകെ അസ്വാഭാവികമായ ഒരു നിശ്ശബ്ദത നിറഞ്ഞു.
കൈകളിൽ പറ്റിയിരുന്ന മനുവിന്റെ രക്തക്കറകളിലേക്ക് നോക്കിനിന്ന സ്റ്റിഫിയയുടെ നിയന്ത്രണം വിട്ടു.
കണ്ണുനീരോടെ അവൾ മനസ്സിൽ പറഞ്ഞു.
“എന്തെല്ലാം പറഞ്ഞാലും… അത് എന്റെ ഭർത്താവല്ലേ…”
അവളുടെ തോളിൽ കൈവെച്ച് യൂസഫ് ആശ്വസിപ്പിച്ചു.
“കരയണ്ട… അവന് ഒന്നും സംഭവിക്കില്ല.”
പുറമേ ശാന്തനായി നിന്നെങ്കിലും, യൂസഫിന്റെ മനസ്സിലൂടെ മറ്റുചില ചിന്തകളായിരുന്നു കടന്നുപോയത്. കാരണം സംഭവങ്ങൾ ഇങ്ങനെ യുസഫിന് അനുകൂലമാകുമെന്ന് അയാൾ പോലും പ്രതീക്ഷിച്ചിരുന്നില്ല.
സമയം പതിയെ ഇഴഞ്ഞുനീങ്ങി.
ഓരോ മിനിറ്റും ഓരോ യുഗം പോലെ സ്റ്റിഫിയയ്ക്ക് അനുഭവപ്പെട്ടു.
ഏകദേശം ഒരു മണിക്കൂറിന് ശേഷം ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തുവന്നു.
സ്റ്റിഫിയയും യൂസഫും ഒരേസമയം ഡോക്ടറുടെ അടുത്തേക്ക് ഓടിച്ചെന്നു.
“ഡോക്ടർ… എങ്ങനെയുണ്ട്?”
ഡോക്ടർ ഗൗരവത്തോടെ പറഞ്ഞു.
“ജീവന് ഇപ്പോൾ അപകടമില്ല. പക്ഷേ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ട്. ധാരാളം രക്തം നഷ്ടമായിട്ടുണ്ട്. സ്വകാര്യഭാഗത്തും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇപ്പോൾ ചികിത്സ തുടരുകയാണ്. അടുത്ത ഇരുപത്തിനാല് മണിക്കൂർ വളരെ നിർണായകമാണ്.”
ആ വാക്കുകൾ കേട്ടതും സ്റ്റിഫിയ ആശ്വാസവും ഭയവും കലർന്ന വികാരത്തോടെ കണ്ണുകളടച്ചു.
അവളുടെ കവിളിലൂടെ കണ്ണുനീർ പതിയെ ഒഴുകിയിറങ്ങി.
സമയം പതിയെ കടന്നുപോയി സ്റ്റിഫിയ ആശുപത്രിയിലെ കസേരയിൽ തളർന്നിരിക്കുമ്പോൾ, ചികിത്സയ്ക്കാവശ്യമായ എല്ലാ കാര്യങ്ങളും യൂസഫ് നോക്കിനടന്നു.
അൽപസമയം കഴിഞ്ഞ് ഒരു നഴ്‌സ് പുറത്തുവന്ന് പറഞ്ഞു.
“പേഷ്യന്റിന് ബോധം വന്നിട്ടുണ്ട്. പക്ഷേ അധികം സംസാരിപ്പിക്കരുത്.”
അത് കേട്ടതും സ്റ്റിഫിയ വേഗത്തിൽ മുറിയിലേക്ക് നടന്നു.
മനു പതിയെ കണ്ണുതുറന്ന് അവളെ നോക്കി.
സ്റ്റിഫിയ അവന്റെ കൈയിൽ മൃദുവായി പിടിച്ചുകൊണ്ട് പറഞ്ഞു.
“സാരമില്ല ചേട്ടായി…അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല… എന്നോട് ക്ഷെമിക്കണം…ഞാൻ യൂസഫ് സാറിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം നമ്മളെ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ആശുപത്രിയിലേക്കും കൊണ്ടുവന്നത് അദ്ദേഹമാണ്.”
വേദനയോടെ മനു പതിയെ ചോദിച്ചു.
“യൂസഫ്… സാർ… എവിടെ?”
“ഡോക്ടറെ കാണാൻ പോയിരിക്കുകയാണ്.”
അതേസമയം ഡോക്ടറുടെ മുറിയിൽ…
“ഡോക്ടർ, പരിക്കുകൾ വളരെ ഗുരുതരമാണെന്ന് പറഞ്ഞല്ലോ?” യൂസഫ് ചോദിച്ചു.
“അതെ. ചില പരിക്കുകൾ സാരമായതാണ്,” ഡോക്ടർ മറുപടി നൽകി.
“കൈക്കും കാലിനുമാണോ കൂടുതൽ പ്രശ്നം?”
ഡോക്ടർ ഒരു നിമിഷം യൂസഫിനെ നോക്കി.
