പോലീസ്ക്കാരനും എന്റെ ഭാര്യയും – 2 [അപ്ഡേറ്റ് വേർഷൻ] 16അടിപൊളി  

കാർ മുന്നോട്ട് നീങ്ങിയെങ്കിലും അകത്ത് ആരും ഒന്നും സംസാരിച്ചില്ല.

ജനൽക്കപ്പുറത്ത് കാഴ്ചകൾ അതിവേഗം പിന്നിലേക്ക് ഓടിമറയുമ്പോൾ, സ്റ്റിഫിയയുടെ മനസ്സ് മാത്രം ചിന്തയിലായിരുന്നു.

അവറാച്ചന്റെ വീട്ടുമുറ്റത്ത് നടന്ന സംഭവങ്ങൾ അവളുടെ മനസ്സിൽ വിണ്ടും വിണ്ടും തെളിഞ്ഞു വന്നു.

യുസഫിന്റെ വാക്കുകൾ അവളുടെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.

അറിയാതെ അവളുടെ കണ്ണുകൾ യൂസഫിന്റെ മുഖത്തേക്ക് നീണ്ടു റോഡിലേക്ക് മാത്രം ശ്രദ്ധിച്ചുകൊണ്ട് കാർ ഓടിക്കുകയായിരുന്നു യുസഫ്.

താൻ ചെയ്ത കാര്യം വലിയൊരു ഉപകാരമാണെന്ന ഭാവമോ, അതിന്റെ പേരിൽ പ്രശംസ പ്രതീക്ഷിക്കുന്ന ഒരു ഭാവമോ അയാളുടെ മുഖത്തില്ലായിരുന്നു.

അത് കണ്ടപ്പോൾ സ്റ്റിഫിയയുടെ ഉള്ളിൽ എന്തോപോലെ തോന്നി

അറിയാതെ തന്നെ അവളുടെ മനസ്സ് മനുവിലേക്ക് തിരിഞ്ഞു.

ആ രാത്രി…സ്വന്തം ഭാര്യയെ മറ്റൊരാളുടെ മുന്നിലേക്ക് അയക്കാൻ പോലും തയ്യാറായ മനു.

ഇന്ന്…അതേ സ്ത്രീയുടെ മാനത്തിനുവേണ്ടി എല്ലാവരുടെയും മുന്നിൽ ഉറച്ചുനിന്ന യൂസഫ്.

രണ്ട് പുരുഷന്മാർ…

ഒരാൾ അവളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്താൻ തയ്യാറായവൻ.

മറ്റൊരാൾ അത് തിരിച്ചുപിടിക്കാൻ പോരാടിയവൻ.

ആ താരതമ്യം അവളുടെ ഉള്ളിൽ ഒരു കൊടുങ്കാറ്റായി മാറി

ഇത്രയും നാളായി യൂസഫിനോടുണ്ടായിരുന്ന ബഹുമാനം ആ നിമിഷം മറ്റൊരു വികാരത്തിന് വഴിമാറുകയായിരുന്നു.

അത് പ്രണയമാണെന്ന് സമ്മതിക്കാൻ അവളുടെ മനസ്സ് ആദ്യം മടിച്ചു.

‘ഞാൻ എന്താണ് ചിന്തിക്കുന്നത്… എന്റെ ഭർത്താവ് ജീവനോടെയുണ്ട്…’

കുറ്റബോധം അവളെ വേട്ടയാടി.

പക്ഷേ ഓരോ തവണ മനുവിന്റെ മുഖം ഓർമ വന്നപ്പോഴും അതിനൊപ്പം ആ രാത്രിയും മനസ്സിലേക്ക് വന്നു.

ആ ഓർമ്മകൾ ഓരോന്നായി അവളുടെ കുറ്റബോധത്തെ ഇല്ലാതാക്കി.

ഒടുവിൽ അവൾ സ്വയം തിരിച്ചറിഞ്ഞു…

യൂസഫിനെ അവൾ ബഹുമാനിക്കുക മാത്രമല്ല…

സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു.

ദിവസങ്ങൾ വീണ്ടും കടന്നുപോയി.

ഒരു ഭാഗത്ത് മനുവിന്റെ ചികിത്സ തുടർന്നുകൊണ്ടേയിരുന്നു.

മറുഭാഗത്ത്, യൂസഫും സ്റ്റിഫിയയും തമ്മിലുള്ള അകലം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരുന്നു.

രാവിലെ ആശുപത്രിയിലേക്കുള്ള യാത്രകൾ… മരുന്നുകൾ വാങ്ങൽ… വീട്ടിലെ ജോലികൾ… കടക്കാരുമായി സംസാരിക്കൽ…

ജീവിതത്തിന്റെ ഓരോ തിരക്കിലും അവർ ഒരുമിച്ചായിരുന്നു.

സംസാരങ്ങൾ ആദ്യം ആവശ്യങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നു പിന്നീട് അത് ചെറിയ തമാശകളിലേക്കും പരസ്പരം മനസ്സിലാക്കലിലേക്കും നീണ്ടു ഒരാൾ പറയാതെ തന്നെ മറ്റൊരാളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്നത്ര അവർ അടുത്തിരുന്നു.

അന്ന് ഉച്ചയായിരുന്നു.

മനു മരുന്നിന്റെ ക്ഷീണത്തിൽ മുറിയിൽ ഉറങ്ങുകയായിരുന്നു.

അടുക്കളയിൽ സ്റ്റിഫിയ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു

അടുപ്പിലെ ചട്ടിയിൽ കറി തിളച്ചുകൊണ്ടിരുന്നു അവൾ കരണ്ടി കൊണ്ട് പതിയെ ഇളക്കുന്നതിനിടയിലാണ് പിന്നിൽ നിന്ന് യൂസഫിന്റെ ശബ്ദം കേട്ടത്.

“സ്റ്റിഫിയ…”

അവൾ തിരിഞ്ഞുനോക്കി.

“എന്താ സാർ?”

യൂസഫ് ചെറുതായി പുഞ്ചിരിച്ചു

“ആദ്യം ഒരു കാര്യം.”

“എന്താണ്?”

“ഇനി എന്നെ ‘സാർ’ എന്ന് വിളിക്കരുത്.”

സ്റ്റിഫിയ നെറ്റി ചുളിച്ചു.

“പിന്നെ?

“ഇക്ക എന്ന് വിളിച്ചാൽ മതി.”

അവൾ അറിയാതെ ചിരിച്ചുപോയി.

“ഇത്ര ഗൗരവമായി വിളിച്ചത് ഇതാണോ പറയാൻ?”

“അല്ല…”

ആ മറുപടിയോടെ അവളുടെ ചിരി പതിയെ മാഞ്ഞു.

യൂസഫിന്റെ മുഖം ഗൗരവമായിരുന്നു.

കുറച്ച് നിമിഷങ്ങൾ ഇരുവരും ഒന്നും മിണ്ടിയില്ല

അടുക്കളയിലെ ഫാനിന്റെ ശബ്ദവും തിളച്ചുകൊണ്ടിരുന്ന കറിയുടെ ശബ്ദവും മാത്രമാണ് അവിടെ കേട്ടിരുന്നത്.

ഒടുവിൽ യൂസഫ് പതിയെ പറഞ്ഞു.

“എനിക്ക് പറയാനുള്ളത് ഇതിലും പ്രധാനപ്പെട്ട കാര്യമാണ്.”

സ്റ്റിഫിയ അവന്റെ കണ്ണുകളിലേക്ക് നോക്കി.

“പറയൂ…”

യൂസഫ് ഒരു ദീർഘനിശ്വാസം വിട്ടു.

“ഞാൻ പല ദിവസങ്ങളായി ഇത് പറയാൻ ശ്രമിക്കുകയാണ്.”

അവൻ ഒരു നിമിഷം നിർത്തി.

“പക്ഷേ ഇനി മനസ്സിൽ ഒളിപ്പിക്കാൻ കഴിയുന്നില്ല.”

സ്റ്റിഫിയയുടെ ഹൃദയമിടിപ്പ് വേഗത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *