“ഇനി കുറച്ച് ദിവസത്തേക്ക് നിങ്ങൾ രണ്ടുപേരും എന്റെ വീട്ടിൽ താമസിച്ചാൽ മതി മനു പൂർണമായി സുഖം പ്രാപിക്കുന്നതുവരെ മറ്റൊന്നും ആലോചിക്കേണ്ട.”
യൂസഫിന്റെ വാക്കുകളെ അനുസരിക്കാതെ മറ്റൊരു മാർഗ്ഗവും സ്റ്റിഫിയക്കില്ലായിരുന്നു.
മനുവിന് ആദ്യം മടിയുണ്ടായിരുന്നെങ്കിലും മറ്റൊരു വഴിയില്ലെന്ന് മനസ്സിലായതോടെ അവനും യുസഫിന്റെ വീട്ടിൽ താമസിക്കാൻ സമ്മതിച്ചു.
തുടർന്നുള്ള ദിവസങ്ങൾ യൂസഫിന്റെ വീട്ടിലായിരുന്നു അവരുടെ ജീവിതം ചികിത്സയ്ക്കുള്ള പണവും മരുന്നുകളും ആശുപത്രിയിലേക്കുള്ള യാത്രകളും എല്ലാം യൂസഫ് തന്നെ നോക്കിനടത്തി ഒരിക്കലും അതിന്റെ പേരിൽ ഒരു കണക്ക് പോലും യുസഫ് സ്റ്റിഫിയയോട് പറഞ്ഞില്ല.
മനു വരുത്തിവെച്ച കടങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ഓരോരുത്തരെയും നേരിൽ കണ്ട് സംസാരിക്കുകയും കഴിയുന്നിടത്തോളം തീർക്കുകയും ചെയ്തു.
ഓരോ ദിവസവും യൂസഫ് കാണിക്കുന്ന കരുതൽ സ്റ്റിഫിയയെ അത്ഭുതപ്പെടുത്തി അവൾക്ക് ആവശ്യമായിടത്ത് താങ്ങായി നിൽക്കുന്ന ഒരാൾ സത്യം പറഞ്ഞാൽ സ്വന്തം ഭർത്താവിൽ നിന്നുപോലും അവൾക്ക് ഇങ്ങനെയൊരു കരുതൽ ലഭിച്ചിരുന്നില്ല.
അവളുടെ മനസ്സിൽ യുസഫിനോട് ബഹുമാനം കൂടി വന്നു ആ ബഹുമാനം പതിയെ മനസ്സിനുള്ളിൽ മറ്റൊരു വികാരത്തിന് വഴിമാറുകയായിരുന്നു.
ഒരു ദിവസം യൂസഫ് സ്റ്റിഫിയയോട് പറഞ്ഞു,
“ഒരു സ്ഥലത്തേക്ക് പോകണം… വരുമോ?”
അവൾ ഒന്നും ചോദിക്കാതെ കൂടെ ചെന്നു.
യുസഫിന്റെ കാർ ഗ്രാമത്തിലെ തിരക്കുകൾ പിന്നിട്ട് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
യാത്ര മുഴുവൻ സ്റ്റിഫിയ നിശ്ശബ്ദയായിരുന്നു.
യൂസഫിന്റെ മുഖത്തേക്ക് അവൾ പലതവണ നോക്കി.
എന്തോ ഉറച്ച തീരുമാനവുമായി പോകുന്ന ഒരാളുടെ മുഖമായിരുന്നു അത്.
കുറച്ച് കഴിഞ്ഞതും കാർ ഒരു വലിയ വീടിന്റെ മുന്നിൽ നിന്നത്.
ആ വീട് കണ്ട നിമിഷം സ്റ്റിഫിയ യുസഫിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു
“ഇത്… ആരുടെ വീടാണ്…?”
അവളുടെ വാക്കുകൾക്ക് ചിരിച്ചുകൊണ്ട് യുസഫ് ഒരു മറുപടി നൽകി.
“നിങ്ങളുടെ ഏറ്റവും വലിയ കടം ഞാൻ ഇന്ന് വിട്ടും”
ആ ഒറ്റ വാക്കിൽ യുസഫ് പറഞ്ഞത് ആരെക്കുറിച്ചാണെന്ന് മനസിലായി.
സ്റ്റിഫിയയുടെ തൊണ്ട വരളാൻ തുടങ്ങി…. അറിയാതെ തന്നെ അവളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി.
“സാർ… നമുക്ക് പോവാം…” സ്റ്റിഫിയ യുസഫിനോട് പറഞ്ഞു.
യൂസഫ് അവളെ നോക്കികൊണ്ട് ചോദിച്ചു.
“ഭയമുണ്ടോ?”
സ്റ്റിഫിയ മറുപടി പറഞ്ഞില്ല.
“ഇന്ന് ആരും നിന്നെ തൊടില്ല.”
ആ വാക്കുകൾ കേട്ടപ്പോൾ അവൾ അറിയാതെ യൂസഫിന്റെ കണ്ണുകളിലേക്ക് നോക്കി.
ആ കണ്ണുകളിൽ അവൾ കണ്ടത് ദേഷ്യമല്ല…ഒരു ഉറപ്പായിരുന്നു.
കാർ വന്ന ശബ്ദം കേട്ട് അവറാച്ചൻ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു.
അവറാച്ചനെ കണ്ടതും യുസഫ് ഡ്രൈവിങ് സിറ്റിൽ നിന്ന് പുറത്തിറങ്ങി.
യുസഫിനെ കണ്ടതും അവറാച്ചൻ പരിഹാസത്തോടെ ചോദിച്ചു.
“അല്ല ആരിത് പാവങ്ങളുടെ രക്ഷകനോ”
പക്ഷെ യുസഫ് മറുപടി പറഞ്ഞത് വായകൊണ്ടല്ലായിരുന്നു…
യുസഫ് അവറാച്ചന്റെ നെഞ്ചത്ത് ഒരു ചവിട്ട് കൊടുത്തു യുസഫിന്റെ ചവിട്ട് കൊണ്ടതും അവറാച്ചൻ തെറിച്ചു മുറ്റത്തു വീണു.
നിലത്ത് വീണുകൊണ്ട് അവറാച്ചൻ അലറി.
“ഡാ..!!!
പക്ഷെ യുസഫിന് ഒരു കുസലും ഉണ്ടായില്ല.
യൂസഫ് പതിയെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു കെട്ട് പണം പുറത്തെടുത്തു.
അത് അവറാച്ചന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു.
“നിനക്ക് കിട്ടാനുള്ള
അവസാന രൂപവരെ ഇതിലുണ്ട്…അന്ന് രാത്രി നീ ഇവളെ അപമാനിച്ചപ്പോൾ ഞാൻ അവിടേ ഉണ്ടായിരുന്നില്ല ഉണ്ടായിരുന്നെങ്കിൽ അന്നുതന്നെ നിന്റെ കണക്ക് ഞാൻ തീർത്തേനേ ഇന്നുമുതൽ അവളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ ശ്രമിക്കരുത് പണത്തിന്റെ കണക്ക് ഇന്നോടെ തീർന്നു നീ അവളോട് കാണിച്ചതും തല്ക്കാലം ഞാൻ കേഷമിക്കുന്നു ഇനി പ്രശ്നമുണ്ടക്കാൻ വന്നാൽ നീ എന്റെ യഥാർത്ഥ മുഖം കാണും…പറയുന്നത് യുസഫാണ്.”
യുസഫ് തിരികെ കാറിൽ കയറി…ഇതെല്ലാം കണ്ട് കൊണ്ടിരുന്ന സ്റ്റിഫിയ ശെരിക്കിനും പേടിച്ചു പോയിരുന്നു.
