പിറ്റേന്ന് രാവിലെ പതിവുപോലെ സ്റ്റിഫിയ ഒരു ഗ്ലാസ് ചായയുമായി മനുവിന്റെ അടുത്തെത്തി. എന്നാൽ ഇത്തവണ അവന്റെ പ്രതികരണം അവളെ നടുക്കിക്കളഞ്ഞു.
മനു ചായയുടെ ഗ്ലാസ് തട്ടിത്തെറിപ്പിച്ചു. അടുത്ത നിമിഷം അവൻ ചാടിയെഴുന്നേറ്റ് സ്റ്റിഫിയയുടെ നേരെ പാഞ്ഞെത്തി. അവളുടെ മുഖത്തും ശരീരത്തും തുടരെ അടിക്കാൻ തുടങ്ങി.
ഉപദ്രവം സഹിക്കാനാവാതെ സ്റ്റിഫിയ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
“മതി… നിർത്ത്…! കുറെയായി ഞാൻ എല്ലാം സഹിക്കുന്നു. ഇനി എനിക്ക് വയ്യ. ഞാൻ ഇവിടെ നിന്ന് പൊയ്ക്കോളാം. അപ്പോൾ നിനക്ക് സന്തോഷത്തോടെ ജീവിക്കാമല്ലോ.”
പരിഹാസത്തോടെ ചിരിച്ച മനു അലറി.
“ഓ… എങ്ങോട്ടാടീ പോകുന്നത്? ആ കിളവൻ യൂസഫിന്റെ കൂടെയാണോ? അവന് കിടന്ന് കൊടുക്കുന്നതാണല്ലോ നിന്റെ തൊഴിൽ!”
ആ വാക്കുകൾ സ്റ്റിഫിയയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
“എന്താ… നീ പറഞ്ഞത്?”
ദേഷ്യത്തോടെ മനു വീണ്ടും അലറി.
“കണ്ട നാട്ടുകാർക്ക് കൊടുത്ത് നടക്കുന്ന നിന്നെ എനിക്ക് ഭാര്യയായി വേണ്ട. ഇപ്പോൾ തന്നെ ഇറങ്ങിക്കോ… എന്റെ വീട്ടിൽ നിന്ന്!”
അതും പറഞ്ഞ് മനു അവളുടെ കഴുത്തിൽ കയറിപ്പിടിച്ചു. വാതിലിലൂടെ വലിച്ചിഴച്ച് വീടിന്റെ മുറ്റത്തേക്ക് തള്ളിയിട്ടു.
മുറ്റത്ത് വീണുകിടന്നുകൊണ്ട് സ്റ്റിഫിയ കണ്ണുനീരോടെ പറഞ്ഞു.
“താൻ ഇതിന് അനുഭവിക്കും… ഇല്ലെങ്കിൽ ഞാൻ അനുഭവിപ്പിക്കും… നീ കണ്ടോ.”
പരിഹാസത്തോടെ ചിരിച്ച മനു മറുപടി പറഞ്ഞു.
“ഓ… ഇനി എന്നെ കാണിക്കാനാണോ നീ വന്നത്? അന്ന് ജയിലിൽ എന്നെ കാണാൻ വന്ന നിമിഷം മുതൽ എനിക്കെല്ലാം മനസ്സിലായിരുന്നു.”
ആ വാക്കുകൾ കേട്ടതും സ്റ്റിഫിയയ്ക്ക് എന്ത് പറയണമെന്ന് അറിയാതെ പോയി.
മനു വീണ്ടും തുടർന്നു.
“എടീ… നാണവും മാനവും പെണ്ണുങ്ങൾക്കുള്ളതാ. നിന്നെപ്പോലുള്ള തേവിടിച്ചികളോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.”
വിറയലാർന്ന ശബ്ദത്തിൽ സ്റ്റിഫിയ പറഞ്ഞു.
“ചേട്ടായി… എന്നെ തെറ്റിദ്ധരിച്ചതാണ്. അന്ന് എന്താണ് നടന്നതെന്ന് ഒന്ന് കേൾക്കൂ… ദയവായി.”
“ഇനി എനിക്ക് ഒന്നും കേൾക്കണ്ട,” മനു കടുപ്പത്തോടെ പറഞ്ഞു.
സ്റ്റിഫിയ അവന്റെ കാലിൽ വീണുകൊണ്ട് കരഞ്ഞു.
“സാർ പറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ വസ്ത്രം ധരിച്ചത്, ചേട്ടായി. ഇനി ഒരിക്കലും അങ്ങനെയൊരു വസ്ത്രം ഞാൻ ധരിക്കില്ല… എന്നെ വിശ്വസിക്കൂ.”
എന്നാൽ അവളുടെ വാക്കുകൾ കേൾക്കാൻ മനു തയ്യാറായിരുന്നില്ല.
ദേഷ്യത്തോടെ അവൻ അവളുടെ കഴുത്തിലെ താലിമാല പൊട്ടിച്ചെടുത്തു.
“ഇനി എന്നെ കാണാൻ ഇങ്ങോട്ട് വരരുത്.”
അതും പറഞ്ഞ് അവൻ വീടിന്റെ വാതിൽ വലിച്ചടച്ചു.
വാതിലിന് പുറത്തുനിന്ന് കരഞ്ഞുകൊണ്ടിരുന്ന സ്റ്റിഫിയയ്ക്ക് ഇനി പോകാൻ മറ്റൊരിടമില്ലായിരുന്നു. കണ്ണുനീർ തുടച്ചുകൊണ്ട് അവൾ നേരെ യൂസഫിന്റെ വീട്ടിലേക്ക് നടന്നു.
സ്റ്റിഫിയ വരുമെന്ന് മുൻകൂട്ടി കാത്തിരുന്ന യൂസഫ്, അവളെ കണ്ടതും തന്റെ പദ്ധതിക്ക് അനുസരിച്ച് ഒന്നും അറിയാത്തതുപോലെ അഭിനയിക്കാൻ തുടങ്ങി.
സ്റ്റിഫിയയെ കണ്ടതും യൂസഫ് സഹതാപം നിറഞ്ഞ മുഖത്തോടെ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.
“എന്ത് പറ്റി മോളേ? അവൻ വീണ്ടും ഉപദ്രവിച്ചോ?”
ആ ചോദ്യം കേട്ടതും സ്റ്റിഫിയയുടെ സങ്കടം ഇരട്ടിയായി. വീടിന്റെ മുറ്റത്ത് നിന്നുകൊണ്ട് അവൾ പൊട്ടിക്കരയാൻ തുടങ്ങി.
അവളെ സമാധാനിപ്പിക്കുന്നതുപോലെ അഭിനയിച്ച യൂസഫ്, പതിയെ അവളെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി സോഫയിൽ ഇരുത്തി.
കുറച്ചുനേരം കരച്ചിൽ അടക്കാൻ ശ്രമിച്ച ശേഷം സ്റ്റിഫിയ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
“സാറല്ലേ പറഞ്ഞത്… ചേട്ടായിക്ക് എന്നെ മോഡേൺ ആയി കാണണമെന്ന്…”
“അതെ… അതിന് മനു എന്താ പറഞ്ഞത്?” യൂസഫ് ചോദിച്ചു.
“ഇപ്പോൾ ചേട്ടായി പറയുകയാണ്… ഞാൻ തേവിടിച്ചിയാണെന്ന്. ഞാൻ പറഞ്ഞത് ഒന്നും കേൾക്കാൻ പോലും തയ്യാറായില്ല.”
യൂസഫ് ദേഷ്യം അഭിനയിച്ചുകൊണ്ട് പല്ലുകൾ കടിച്ചു.
“അല്ലെങ്കിലും അവനെ വിശ്വസിക്കരുതെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ. നീ ഇനി വിഷമിക്കണ്ട. അവനുള്ളത് ഞാൻ കൊടുത്തോളാം.”
