“ആദ്യം പറയൂ, നിങ്ങൾ ആരാണ്?”
“ഞാൻ അവരുടെ ബന്ധുവാണ്. പേര് യൂസഫ്.”
ഡോക്ടർ ശബ്ദം താഴ്ത്തി പറഞ്ഞു.
“കേൾക്കൂ, ആക്രമണത്തിൽ അദ്ദേഹത്തിന്റെ സ്വകാര്യഭാഗത്തിന് വളരെ ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് കൃത്യമായി പറയാൻ സമയമായിട്ടില്ല. ചികിത്സയും തുടർപരിശോധനകളും കഴിഞ്ഞാലേ ഭാവിയിൽ അതിന്റെ പ്രവർത്തനത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ച് പറയാൻ കഴിയൂ.”
ആ വാക്കുകൾ കേട്ടതും യൂസഫിന്റെ കണ്ണുകളിൽ ഒരു മിന്നൽ തെളിഞ്ഞു.
പുറമേ ആശങ്കയോടെ നിൽക്കുന്ന ഭാവം അഭിനയിച്ചെങ്കിലും, ഉള്ളിൽ അവൻ മറ്റൊരു കണക്കുകൂട്ടലിലായിരുന്നു. താൻ നേരത്തെ മനസ്സിൽ കണ്ടിരുന്ന കാര്യങ്ങൾ പോലും പ്രതീക്ഷിച്ചതിലും വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന തോന്നൽ അവനിൽ ഒരു വിചിത്രമായ സംതൃപ്തി നിറച്ചു. തന്റെ യഥാർത്ഥ വികാരം ആരും
തിരിച്ചറിയാതിരിക്കാൻ, മുഖത്ത് ദുഃഖത്തിന്റെ മുഖംമൂടി അണിഞ്ഞ് അവൻ നിശ്ശബ്ദനായി നിന്നു.
യുസഫ് ഡോക്ടറുടെ മുറിയിൽ നിന്ന് പുറത്തിറങ്ങി.
മനുവിന്റെ മുറിക്ക് പുറത്തുനിന്ന് സ്റ്റിഫിയ പുറത്തുവരുന്നതുവരെ അവൻ കാത്തുനിന്നു കുറച്ച് നിമിഷങ്ങൾക്കുശേഷം സ്റ്റിഫിയ പുറത്തുവന്നപ്പോൾ, യൂസഫ് അവളെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
“സ്റ്റിഫിയ… ഞാൻ ഇപ്പോൾ ഡോക്ടറോട് സംസാരിച്ചിരുന്നു.”
“എന്താണ് പറഞ്ഞത്, സാർ?”
“ചില പരിക്കുകൾ അപകടകരമല്ല. ചികിത്സയിലൂടെ ഭേദമാകാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.”
ആ വാക്കുകൾ കേട്ടതും സ്റ്റിഫിയയുടെ മുഖത്ത് ചെറിയൊരു ആശ്വാസം തെളിഞ്ഞു.
എന്നാൽ യൂസഫ് കുറച്ചുനേരം മിണ്ടാതെ നിന്നു.
“പക്ഷേ…”
ആ ഒറ്റ വാക്ക് കേട്ടതോടെ സ്റ്റിഫിയയുടെ ഹൃദയം വീണ്ടും പിടഞ്ഞു.
“എന്താണ് സാർ…?”
യൂസഫ് ഒരു ദീർഘനിശ്വാസമെടുത്തു.
“ഞാൻ പറയാൻ പോകുന്ന കാര്യം നീ എങ്ങനെ ഉൾക്കൊള്ളുമെന്ന് എനിക്കറിയില്ല. പക്ഷേ സത്യം മറച്ചുവെക്കാനും കഴിയില്ല.”
സ്റ്റിഫിയയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു.
“ഡോക്ടർ പറഞ്ഞത് അനുസരിച്ച്, മനുവിന്റെ സ്വകാര്യഭാഗത്തിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇപ്പോൾ ചികിത്സ തുടരുകയാണ്. ഭാവിയിൽ അതിന്റെ പ്രവർത്തനശേഷി എത്രത്തോളം തിരികെ ലഭിക്കുമെന്നത് ഇപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയില്ല. തുടർചികിത്സയും സമയവും കഴിഞ്ഞാലേ വ്യക്തമായ നിഗമനത്തിലെത്താനാകൂ.”
അത് കേട്ടതും സ്റ്റിഫിയ ഒരു നിമിഷം നിശ്ചലയായി.
“അപ്പോൾ… അതിന്റെ അർഥം…?” വിറയുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.
യൂസഫ് പതുക്കെ പറഞ്ഞു.
“ഡോക്ടർമാർ ഇപ്പോൾ യാതൊരു ഉറപ്പും പറയുന്നില്ല. പക്ഷേ ഭാവിയിൽ നിങ്ങൾക്ക് സ്വാഭാവികമായി കുട്ടികളുണ്ടാകാനുള്ള സാധ്യതയെ അത് ബാധിച്ചേക്കാമെന്നാണ് അവരുടെ ആശങ്ക.”
ആ ഒറ്റ വാക്ക് കേട്ടതോടെ സ്റ്റിഫിയയുടെ മനസ്സ് തകർന്നു.
ഇനി എന്ത് ചെയ്യണമെന്നോ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നോ അവൾക്ക് ഒരു ധാരണയുമുണ്ടായില്ല.
യുസഫ് അവളെ ആശ്വസിപ്പിച്ചു.
“വിഷമിക്കണ്ട… എല്ലാം ശരിയാകും,” എന്ന് പറഞ്ഞ് അവൾക്ക് ധൈര്യം പകർന്നു.
എന്നാൽ ഉള്ളിന്റെ ഉള്ളിൽ, മനുവിന്റെ ജീവിതം ഇനി ഒരിക്കലും പഴയപോലെ ആകില്ലെന്ന് യൂസഫിന് അറിയാമായിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
രണ്ടാഴ്ചയ്ക്കുള്ളിൽ മനുവിന്റെ പരിക്കുകൾ ഭേദമായി തുടങ്ങി. ഒരു വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ അവൻ പതിയെ നടക്കാൻ തുടങ്ങി.
അതിനിടയിൽ, മനുവും സ്റ്റിഫിയയും ഇ അവസ്ഥയിൽ അവരുടെ വീട്ടിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് യൂസഫിന് തോന്നി. സംഭവിച്ചതെല്ലാം കണക്കിലെടുത്താൽ ഇനിയും അവർക്കെതിരെ അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്നു യുസഫിന് മനസിലായി മനു മാത്രമായിരുന്നെങ്കിൽ യുസഫ് അത് കാര്യമാക്കില്ലായിരുന്നു പക്ഷെ സ്റ്റിഫിയ ഉള്ളത് കൊണ്ട് യുസഫ് കൂടുതൽ ശ്രെദ്ധിച്ചു.
അതുകൊണ്ട് കൂടുതൽ ആലോചിക്കാതെ തന്നെ അവരെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ യൂസഫ് തീരുമാനിച്ചു കാരണം സ്റ്റിഫിയയെ സ്വന്തമാക്കാൻ കിട്ടിയ ഏറ്റവും നല്ല അവസരം കുടിയാണിതെന്ന് യുസഫിന് അറിയാമായിരുന്നു.
