അവിടെ ചുറ്റുപാടും നാനാ ജാതി മതക്കാരും താമസിക്കുന്നുണ്ടെങ്കിലും അവരെല്ലാം നല്ല മലയാളി പ്രൗഡിയിലാണ് ജീവിക്കുന്നത്. അവർക്കിടയിൽ നല്ല ഐക്യത്തോടെയാണവർ ജീവിച്ച് പോകുന്നത്.
എല്ലാവരുടെയും മുഖം ഐശ്വര്യം കൊണ്ട് തുളുമ്പുന്നുന്നുണ്ടായിരുന്നു . ഇതൊക്കെയായിരുന്നു ലതക്ക് അവരെയൊക്കെ കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ.
√√√√√√√√√√√√√√√√√√√√√√√√
(2). ഇതേ ദിവസം അങ്ങ് ലതയുടെ കുടുംബ വീട്ടിൽ വർഷ അവളുടെ കാമുകൻ അജ്മലിക്കായെ കണ്ടതിൽ വളരെ സന്തോഷത്തോടെ മതിമറന്ന് അവളുടെ മുറിയിൽ അജ്മലിൻ്റെ മെസ്സേജിനായി കാത്തിരിക്കുകയാണ്.
അതുപോലെ തന്നെ അജ്മലും തൻ്റെ പ്രണയിനിയെ കണ്ട സന്തോഷത്തിൽ അവളുമായി സല്ലപിക്കാനായി ഒരു ഇടവേള കാത്ത് രാവിലത്തെ ക്ലാസ്സിൽ ഇരിക്കുകയാണ്. കാത്ത് കാത്തിരുന്ന ഇടവേള വന്നതും അജ്മൽ മൊബൈലും എടുത്ത് ആരും പെട്ടെന്ന് കടന്ന് വരാത്ത സ്ഥലത്തേക്ക് പോയിട്ട് വർഷക്ക് മേസേജിടാൻ തുടങ്ങി
അജ്മൽ : Hello
വർഷ : Hi
അജ്മൽ : ഇപ്പോൾ ഇൻ്റർവെൽ സമയത്ത് ഇറങ്ങിയതാണ് മോൾക്ക് മെസേജിടാൻ
വർഷ : ഞാനും അജുക്കായുടെ മെസ്സേജിനായി കാത്തിരിക്കുകയായിരുന്നു
അജ്മൽ : എത്ര നാളായി എൻ്റെ വർഷുവിനെ ഒന്ന് കണ്ടിട്ട്. ഇന്ന് വൈകിട്ട് വീട്ടിൽ വന്നിട്ട് ഞാൻ മെസ്സേജിടാം. എന്നിട്ട് മോള് ഫ്രീയാകുമ്പോൾ എന്നെ വിളിച്ചാൽ മതി. എനിയെക്കാരു കാര്യം പറയാനുണ്ട്
വർഷ : ഞാൻ കാത്തിരിക്കാം അജുക്കാ. എനിക്കും പറയാനുണ്ട്
ഒരു കാര്യം
അജ്മൽ : എന്നാൽ ശെരി. അടുത്ത ക്ലാസ്സിന് സമയമായി. അത് കഴിഞ്ഞാൽ പിന്നെ പേഷ്യൻ്റിൻ്റെ അടുത്തൊക്കെ പോകണം. ബൈ
അതും പറഞ്ഞു അജ്മൽ ക്ലാസ്സിലേക്കും വർഷ തിരിച്ചവന് ഒരു ബൈ പറഞ്ഞു കട്ടിലിലേക്കും അജ്മലിനെയും ഓർത്ത് ചാഞ്ഞു. അവളുടെ ചിന്തയിൽ അജ്മലിനെ പ്രൊപ്പോസ് ചെയ്യുന്നതും അവരുടെ കല്യാണവും വീട്ടുകാരുടെ സമ്മതം വാങ്ങിക്കുന്നതും ഒക്കെ കടന്ന് വന്നു.
രണ്ട് പേരും രണ്ട് മതത്തിൽ പെട്ടതായത് കൊണ്ട് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാവാൻ ചാൻസുണ്ട്. എന്നാലും വർഷക്ക് അജ്മലിനെ സ്വന്തമാക്കാൻ പറ്റും എന്ന് തന്നെയാണ് വിശ്വാസം.
കാരണം അവളുടെ അച്ഛനും അമ്മയും പ്രേമിച്ച് കെട്ടിയതാണ്, കൂടാതെ അജ്മലിൻ്റെ വീട്ടുകാർക്ക് ഇത്തിരി മോഡേൺ ചിന്താഗതിയുമാണ്. അവർ മതവിശ്വാസികളാണെങ്കിലും ആകെയുള്ള ഒരാണിൻ്റെയും പെണ്ണിൻ്റെയും ഒരു ഇഷ്ടത്തിനും അവർ ഇന്നേവരെ എതിരും നിന്നിട്ടില്ല.
അതുകൊണ്ടെന്താ മോൾക്ക് ഇഷ്ടപ്പെട്ട അവരുടെ ബന്ധത്തിലുള്ള ഒരാളെ തന്നെയങ്ങ് കെട്ടിച്ചു കൊടുത്തു. അവർ അവരുടെ ഇഷ്ടം മാത്രമേ നോക്കിയുള്ളൂ. അവൻ്റെ സമ്പത്തോ മറ്റൊന്നോ ഒന്നും നോക്കാതെ തന്നെ ആർഭാടമായി തന്നെ ആ വിവാഹം നടത്തിക്കൊടുത്തു.
അങ്ങനെ കിടക്കുന്ന സമയത്താണ് വർഷയുടെ മൊബൈലിലേക്ക് അവളുടെ സീനിയർ മോസ്റ്റ് കൂട്ടുകാരി നയന ചേച്ചിയുടെ കോൾ വരുന്നത്. (അവളുടെ കല്യാണവും love marriage തന്നെയായിരുന്നു.
രണ്ടാളും കൃസ്ത്യാനികളായിരുന്നെങ്കിലും നയന മാർത്തോമ്മായും ചെറുക്കൻ താഴ്ന്ന ജാതിയുമായിരുന്നു. എങ്കിലും നയനയുടെ വീട്ടുകാർ അവളുടെ ആഗ്രഹത്തിന് കൂട്ട് നിൽക്കുകയും അവരുടെ കല്യാണം നടത്തിക്കൊടുക്കുകയും ചെയ്തു.
ഇതിനിടയിൽ അവർക്ക് ഒരു മോളുമുണ്ടായി. എന്നാൽ അടുത്ത കൊച്ചിന് വേണ്ടി അവർക്ക് രണ്ടാളിനും ഒരു ഫാൻ്റസി മനസ്സിലുണ്ട്. അതിലൂടെ ഒരു കൊച്ചിനെയാണ്
അവരിപ്പോൾ ആഗ്രഹിക്കുന്നത്)
നയനയുമായി വർഷ പല കാര്യങ്ങളും സംസാരിച്ചു. അവർ തമ്മിൽ കൂടെ കൂടെ വിളിച്ച് സംസാരിക്കുമെങ്കിലും രണ്ടാൾക്കും ആ ഓരോ കോളും പുതുമ നിറഞ്ഞതായിരിക്കും.
അതുപോലെ തന്നെയായിരുന്നു ഇന്നത്തെ കോളും. നയനയും ഭർത്താവ് ജിൻസനും അടുത്ത കുട്ടിയെ നോക്കുന്ന കാര്യം വർഷയോട് ഇന്നും പറഞ്ഞു. എന്നാൽ ആ ഫാൻ്റസിയെ കുറിച്ച് മാത്രം പറഞ്ഞില്ല.
പിന്നെ കുറച്ച് നാൾ കഴിഞ്ഞ് സമയമാകുമ്പോൾ പറയാമെന്നും പറഞ്ഞ് നയന കോൾ ഇന്നും അവസാനിപ്പിച്ചു. കോൾ അവസാനിച്ചതിന് ശേഷം ഇന്നും പതിവ് പോലെ വർഷ എന്തായിരിക്കാം നയനയുടെയും ജിൻസൻ്റെയും മനസ്സിലുള്ള ഫാൻ്റസി എന്നതിനെ കുറിച്ച് കൂടുതൽ ചിന്തിച്ചു.
