അങ്ങനെ വർഷ നയനയുടെ കാര്യം ചിന്തിച്ചോണ്ടിരുന്ന സമയത്തായിരുന്നു നയനയുടെ കോൾ വരുന്നത്
വർഷ : ഹലോ
നയന : എന്താ വർഷാ അവിടെ വിശേഷങ്ങൾ. അമ്മയുടെ വീട്ടിൽ വന്നിട്ട് അടിച്ച് പൊളിക്കുകയാണോ അവിടെ
വർഷ : പിന്നെ അടിച്ച് പൊളിക്കാതെ. പിന്നെ അവിടെയെന്നാ വിശേഷം ചേച്ചി
നയന : ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല വർഷ. പിന്നെ നിൻ്റെ കാമുകൻ എന്ത് പറയുന്നു. നിൻ്റെ love അവനോട് പറഞ്ഞായിരുന്നോ
വർഷ : ഇങ്ങനെയൊക്കെ പോന്നു. ഞങ്ങൾ രണ്ടാളും പറഞ്ഞു. ഇപ്പോൾ ഞങ്ങൾ ശരിക്കും പ്രേമിച്ച് ജീവിക്കുന്നു. ഈ വെക്കേഷൻ കഴിയുന്നതുവരെയല്ലേ മാത്രമല്ലേ ചേച്ചി ഞങ്ങൾക്ക് നേരിട്ട് കാണുവാൻ സാധിക്കത്തോളൂ.
അതുകൊണ്ട് ഞങ്ങൾ എല്ലാ ദിവസവും രാവിലെയും രാത്രിയും കാണുന്നുണ്ട്.
നയന : രാത്രിയിൽ എങ്ങനെ എവിടെ വെച്ചാടീ പെണ്ണേ കാണുന്നത്. ഇനി മറ്റെ പരിപാടിയും നിങ്ങൾ തുടങ്ങിയോടീ
വർഷ : ഒന്നുപോയെ ചേച്ചീ. ഞങ്ങൾ ചേച്ചി പറയുന്ന മറ്റെ പരിപാടിയൊന്നും തുടങ്ങിയിട്ടില്ല. അതെല്ലാം കല്യാണം
കഴിഞ്ഞിട്ട് മതിയെന്നാ ഞങ്ങൾ രണ്ടാളും ഒരുമിച്ച് തീരുമാനിച്ചിരിക്കുന്നത്.
നയന : ഉവ്വെ ഉവ്വെ. ഞാൻ വിശ്വസിച്ചു. ഇപ്പോൾ ഇതൊക്കെ പറയും . നമുക്കറിയില്ലേ ഇതൊക്കെ
വർഷ : ഒന്ന് പോയെ ചേച്ചീ. ഞങ്ങൾക്ക് രണ്ടാളിനും അതിൻ്റെതായ കാരണങ്ങളുമുണ്ട്.
നയന : ശെരി. ഞാൻ സമ്മതിച്ചിരിക്കുന്നു. പോരെ എൻ്റെ വർഷക്കുട്ടിക്ക്
വർഷ : ങ്ങ്ഹും…..
നയന : അതൊക്കെ പോട്ടെ. നീ ഇപ്പോഴും പറഞ്ഞില്ല നിങ്ങൾ രാത്രി എവിടെ വെച്ചാണ് കണ്ട് മുട്ടുന്നതെന്ന്
വർഷ : അത് ചേച്ചി. പിന്നെ
നയന : എന്തിനാടീ വർഷക്കുട്ടി നീയിങ്ങനെ നാണിക്കുന്നത്. നീ പറയെടീ. ഒന്നുമില്ലെങ്കിലും ഈ കാര്യത്തിലും നിൻ്റെ സീനിയറായ ഈ നയന ചേച്ചിയോടെന്തിനാടീ പറയുന്നതിന് ഇത്ര മടി. അതുകൊണ്ട് വർഷ കൊച്ച് ധൈര്യമായിട്ടിങ്ങ് പറഞ്ഞേ
വർഷ : ഈ ചേച്ചിയുടെ ഒരു കാര്യം. അജുക്കാ രാത്രി മതിൽ കടന്ന് ഇവിടെ മുകളിലെത്തി ഞാൻ കിടക്കുന്ന റൂമിൽ വെച്ചാണ് കാണുന്നത്
നയന : എന്നിട്ട് നിങ്ങൾക്കെന്താ പരിപാടി അവിടെ. ഒന്ന് വിശദമായി പറയെടി പെണ്ണേ
വർഷ : അത് പിന്നെ ഞങ്ങൾ കെട്ടിപ്പിടിച്ച് ശരീരം മുഴുവൻ ഉമ്മവെക്കും. പിന്നെ കിടന്നു കൊണ്ട് ഞങ്ങൾ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് സംസാരിക്കും
നയന : എന്നിട്ട് നിങ്ങൾ മുഴുവനെയാണോ കിടക്കുന്നത്
വർഷ : അല്ല. ഞങ്ങൾ ഡ്രെസ്സിട്ടാണ് എല്ലാ സമയവും ഉണ്ടാവുക. അല്ലാതെ ചേച്ചി വിചാരിക്കുന്ന പോലെയല്ല കേട്ടോ എൻ്റെ നയന ചേച്ചി
നയന : ഓ പിന്നെ. ഒന്നു പോടീ. വലിയ ഒരു പുണ്യാളത്തി വന്നിരിക്കുന്നു. നമുക്ക് കാണാം ഇതൊക്കെ എവിടെ
വരെ പോകുമെന്ന്.
വർഷ : ഓ പിന്നെന്താ കാണാമെന്നേ
നയന : പിന്നെ പിന്നെ കാണാം.. ഇനി അതല്ല നിങ്ങൾക്ക് മറ്റേത് ചെയ്യണമെന്ന് തോന്നിയാലും കുഴപ്പമില്ലെടീ. ഒന്നും ആകാതെ ഇരിക്കാൻ ചില വഴികളുണ്ട്.
അതിലേതെങ്കിലും ഒന്ന് നോക്കിയാൽ മതി പരിപാടി നടത്താൻ
വർഷ : ഓ അതൊക്കെ ഞങ്ങൾക്കറിയാം കേട്ടോ ചേച്ചീ. ഞങ്ങളെ അത്ര ഇള്ള കുണുങ്ങളൊന്നുമല്ല കേട്ടോ. ഞങ്ങൾക്ക് രണ്ടാളിനും അത് ഇപ്പോൾ ചെയ്യാതിരിക്കാൻ അതിൻ്റേതായ കാരണങ്ങളുണ്ട്. തത്കാലം ചേച്ചി ഇത്രയും അറിഞ്ഞാൽ മതി.
നയന : ഓ ആയിക്കോട്ടെ. നമ്മളൊക്കെ പുറമ്പോക്ക്. ആഹ്… നിങ്ങളായി നിങ്ങളുടെ പാടായി
വർഷ : ആയിക്കോട്ടെ
നയന : അല്ലെടീ വർഷേ നിൻ്റെ അജു മുസ്ലിം അല്ലേ
വർഷ : അതെ. അതിനെന്താ കുഴപ്പം.
നയന : കുഴപ്പമുണ്ടെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോടീ പെണ്ണേ. പെണ്ണിൻ്റെ ഒരു അഹങ്കാരം കണ്ടില്ലേ ഒരു ലൈനായപ്പോൾ
വർഷ : ഒന്നു പോയെ ചേച്ചി. എനിക്കഹങ്കാരമൊന്നുമില്ല. ചേച്ചി പിന്നെന്തിനാ എൻ്റെ അജു മുസ്ലിമാണോയെന്ന് ചോദിച്ചത്
നയന : അതോ . അത് പിന്നെ. ഒരു കാര്യമുണ്ട്
വർഷ : അതെന്തു കാര്യം
നയന : അതൊക്കെയുണ്ട് എൻ്റെ വർഷക്കുട്ടീ
വർഷ : ചുമ്മാ ജാഡയിടാതെ കാര്യമെന്താണെന്ന് വെച്ചാൽ പറഞ്ഞേ
നയന : അതൊക്കെ പറയാം. ഇതൊരു പകുതി തമാശയും പകുതി കാര്യവുമായിട്ടുമെടുത്താൽ മതി എൻ്റെ പെണ്ണേ. പിന്നെ മറ്റൊര കാര്യം കൂടി.
