പ്രവാസി – 3 2അടിപൊളി  

അശ്റഫ് : ഓ ചേച്ചിക്ക് അങ്ങനെയൊക്കെ ഫീൽ ചെയ്തോ. എന്നിട്ട് ചേച്ചി പിന്നെന്തൊക്കെ പറഞ്ഞു എൻ്റെ ഭാര്യയോട്

തസ്നി : എന്നിട്ട് ചേച്ചി പറഞ്ഞു

അങ്ങനെ 4 പേരെ തസ്നി മോൾ പ്രസവിക്കണമെങ്കിൽ ചേച്ചി പറഞ്ഞത് പോലെ ആണെങ്കിൽ 8 കൊല്ലം മതിയെന്നും അല്ലെങ്കിൽ 16 കൊല്ലം വേണ്ടി വരുമെന്നും ലത ചേച്ചി പറഞ്ഞു.

അപ്പോഴേക്കും ജീവിതത്തിലെ നല്ലൊരു സമയം തസ്നി മോൾക്ക് മക്കൾക്ക് വേണ്ടി മാത്രം ചിലവഴിക്കണ്ടിയും വരും എന്നും എനിക്കും ഇക്കാക്കും ഒന്ന് നേരെ ചൊവ്വെ സുഖിക്കാനും പറ്റത്തില്ലായെന്നും…

അശ്റഫ് : അയ്യേ ചേച്ചി അത്ര പച്ചക്കങ്ങ് എൻ്റെ തസ്നി മോളോട് പറഞ്ഞോ?

തസ്നി : ഹാ പറഞ്ഞിക്കാ..

അശ്റഫ് : പിന്നെന്തൊക്കെയാണ് സംസാരിച്ചത്

തസ്നി : ചേച്ചി പറഞ്ഞത് പോലെ ആണെങ്കിൽ നല്ല പ്രായത്തിൽ മക്കളുടെ വിവാഹം നടത്തി അവരുടെ മക്കളെയും കൊഞ്ചിച്ച് വളർത്തി

ആ ലൈഫും ആസ്വദിക്കാൻ നമുക്ക് പറ്റുമെന്നും, നേരെ മറിച്ചാണെങ്കിൽ വയസ്സാൻ കാലത്തും മക്കളുടെ കല്യാണ കാര്യത്തിനായി നമ്മൾ രണ്ടാളും ഓടേണ്ടി വരുമെന്നും ചെറു മക്കളെ

കൊഞ്ചിക്കേണ്ട പ്രായമെത്തുമ്പോൾ ഒന്നിനും ആവതില്ലാത്ത അവസ്ഥയിലും നമ്മൾ രണ്ടാളും ആകുമെന്നും ഒക്കെ ചേച്ചി പറഞ്ഞു….

അതുകൊണ്ട് ഇന്ന് അശ്റഫ് ഇക്ക വിളിക്കുമ്പോൾ ചേച്ചി പറഞ്ഞതായി ഇതൊക്കെ ഇക്കായോട് പറയണമെന്നും പറഞ്ഞു. പിന്നെ അതിൻ്റെ ഗുണവും ഇക്കായോട് ഞാൻ പറഞ്ഞ് മനസ്സിലാക്കണം എന്നും എന്നിട്ട് ഇക്കായോട് വർഷത്തിൽ ഒരിക്കൽ ലീവാക്കാൻ പറയാനും പറഞ്ഞു.

അശ്റഫ് : എന്നിട്ട്

തസ്നി : പിന്നെ ചേച്ചി പറയുവാ രണ്ടാളും രണ്ടിടത്ത് നിന്നിട്ട് എങ്ങനെയാണ് ജീവിതം സുഖിക്കാൻ പറ്റുന്നത് എന്ന് ചോദിക്കണമെന്നും അതുകൊണ്ട് എല്ലാ കൊല്ലവും വരാൻ നോക്കാനുള്ള പരിപാടി ഇക്കാനോട് ചെയ്യാനും ആവശ്യപ്പെടാനും ചേച്ചി പറഞ്ഞു.

അശ്റഫ് : ഹോ ചേച്ചി കൊള്ളാല്ലോ… എൻ്റെ ഭാര്യക്ക് നല്ല വൃത്തിക്ക് ക്ലാസ്സ് എടുത്തു അല്ലേ

തസ്നി : പോ ഇക്കാ ചേച്ചിയെ കളിയാക്കാതെ… ചേച്ചി നമ്മുടെ നന്മക്കായി പറഞ്ഞതല്ലേ. അതൊക്കെക്കൊണ്ട് നമുക്കല്ലേ നല്ലത്. അതെന്താ ഇക്ക അങ്ങനെ ചിന്തിക്കാത്തത്

അശ്റഫ് : അതൊക്കെ ശെരി തന്നെ. അതൊക്കെ പോട്ടെ ഇതൊക്കെ കേട്ടിട്ട് എൻ്റെ തക്കുടുവിൻ്റെ അഭിപ്രായമെന്താണ്

തസ്നി : എൻ്റെ ഇക്കാ.. നിങ്ങൾ ഒരു മണ്ടനാണോ… എനിക്കും ചേച്ചി പറഞ്ഞത് ശരിയാണ് എന്ന് തോന്നിയത് കൊണ്ടല്ലേ ഞാനും ഇക്കയോട് അത് അതുപോലെ പറഞ്ഞത് തന്നെ. ഇത് കേട്ടിട്ട് ഇക്കയുടെ അഭിപ്രായം പറ

അശ്റഫ് : നിനക്കും ചേച്ചിക്കും അത് ശെരിയായി തോന്നുമ്പോൾ എനിക്ക് മാത്രം തെറ്റായി തോന്നിയിട്ട്

എന്ത് കാര്യം

തസ്നി : അപ്പോ ഇക്കാക്ക് ഇത് തെറ്റായിട്ടാണോ തോന്നിയത്

അശ്റഫ് : ഞാനങ്ങനെ പറഞ്ഞോ എൻ്റെ പെണ്ണേ. ഞാനൊരു ഓളത്തിന് അങ്ങനെ പറഞ്ഞതല്ലേ

തസ്നി : അപ്പോൾ ഇക്കാക്കും ശരിയാണെന്ന് തോന്നി അല്ലേ.

അശ്റഫ് : ഹും തോന്നിയെൻ്റെ ചക്കരേ

തസ്നി : അങ്ങനെയാണെങ്കിൽ ഇക്ക ചേച്ചി പറഞ്ഞത് പോലെ തന്നെ എല്ലാ വർഷവും ലീവിന് വരുമോ ഇക്കാ

അശ്റഫ് : ഞാൻ വരാമെടീ… ഇനി അതിൻ്റെ കാര്യങ്ങൾ കമ്പനിയിൽ സംസാരിക്കണം. .

തസ്നി : സംസാരിക്ക് ഇക്കാ… നമ്മുടെ നല്ല ജീവിതത്തിന് വേണ്ടിയല്ലേ …

അശ്റഫ് : ഞാൻ സംസാരിച്ച് റെഡിയാക്കാം പോരെ….

തസ്നി : ശെരി ഇക്ക… മോൻ നല്ല ഉറക്കമാണ്. മോൻ ഉറങ്ങുന്ന സമയത്തല്ലേ രാത്രിയിൽ എനിക്കും ഉറങ്ങാൻ പറ്റൂ. പിന്നെ എനിക്ക് ചെറുതായി ഉറക്കവും വരുന്നു

അശ്റഫ് : ശെരി മോളൂ … മോൾ കിടന്നോളൂ

തസ്നി : ശെരി ഇക്ക.. ഉമ്മ… ഉമ്മ.. എൻ്റെ ഇക്കാക്ക് ഒരുപാടൊരുപാട് പൊന്നുമ്മ… പിന്നെ ഇക്കാ മറക്കല്ലേ ഞാൻ പറഞ്ഞ ലീവിൻ്റെ കാര്യം…

അശ്റഫ് : ഇല്ല എൻ്റെ തസ്നി മോളെ.. ഞാൻ ok ആക്കാം.. എൻ്റെ തങ്കക്കുടത്തിന് ഉമ്മ.. ഉമ്മ ഉമ്മ ഉമ്മ …

ശെരി ഞാൻ ഫോൺ വെക്കുകയാണ്… എന്നാൽ മോളുറക്കം കളയണ്ട… കിടന്നോളൂ…

അതും പറഞ്ഞു അശ്റഫ് ഫോൺ കോൾ അവസാനിപ്പിച്ചു…

ഫോൺ വെച്ചതിന് ശേഷം തസ്നി ഹാപ്പിയായി. അവളുടെ ഭാവിയിൽ അവളുടെ അശ്റഫ് ഇക്കായുടെ ഒപ്പം നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.

Updated: October 26, 2026 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *